Month: April 2024
-
Kerala
പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി
തിരുവനന്തപുരം: മെയ് 2 വരെ പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി. ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ജില്ലയിലെ സ്കൂളുകള്‍ അടച്ചിടാൻ ജില്ലാ കലക്ടർക്ക് കേരള ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നല്‍കി. അഡീഷണല്‍ ക്ലാസുകളും കോളജുകളിലും ക്ലാസുകള്‍ പാടില്ലെന്നും സമ്മർ ക്യാമ്ബുകളും നിർത്തിവയ്ക്കണമെന്നും നിർദേശത്തില്‍ പറയുന്നു. ഇതേത്തുടർന്ന് പ്രൊഫഷണല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ ജില്ലാ കലക്ടർ ഡോ എസ്.ചിത്ര ഉത്തരവിട്ടു. ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് മൂന്നുവരെ പാലക്കാട് ജില്ലയില്‍ താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Read More » -
Kerala
മേയറോട് കയര്‍ത്ത ഡ്രൈവര്‍ ചില്ലറക്കാരനല്ല, യാത്രക്കാരിയെ മുണ്ട് പൊക്കി കാണിച്ചതിന് പോലീസ് കേസെടുത്തയാള്‍, അലക്ഷ്യമായ ഡ്രൈവിങ്ങിനും കേസ്
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കുടുംബവും യാത്ര ചെയ്യുകയായിരുന്ന വാഹനത്തിന് അപകടമുണ്ടാക്കുന്ന രീതിയില്‍ ബസ്സോടിച്ചെന്ന ആരോപണ വിധേനയാ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ യദു കൃഷ്ണന്‍ ചില്ലറക്കാരനല്ല. 2017ല്‍ യുവതിയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.യാത്രക്കാരിയെ മുണ്ടുപൊക്കിക്കാണിച്ചെന്നായിരുന്നു പരാതി. കഴിഞ്ഞദിവസമാണ് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ എം എല്‍ എ, മേയറുടെ ജേഷ്ഠന്‍, ജേഷ്ഠന്റെ ഭാര്യ എന്നിവര്‍ വന്ന സ്വകാര്യ വാഹനം അപകടത്തിലാക്കുന്ന രീതിയില്‍ യദു ബസ്സോടിച്ചത്. ഇതേതുടര്‍ന്ന് മേയറും ഒപ്പമുണ്ടായരുന്നവരും ബസ്സിനെ പിന്തുടരാന്‍ ശ്രമിക്കുന്നതിനിടയില്‍ സീറ്റില്‍ ഇരുന്ന് ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നും പരാതിയുണ്ട്. പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നില്‍വെച്ച് ബസ്സിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്താണ് ഡ്രൈവറുമായി മേയര്‍ തര്‍ക്കത്തിലായത്. അശ്ലീല ആംഗ്യത്തെക്കുറിച്ച് ചോദിച്ചതോടെ ഡ്രൈവര്‍ ഇവരോട് കയര്‍ക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ ലഹരി ഉപയോഗിച്ചശേഷം പാക്കറ്റ് ഇവര്‍ക്കുനേരെ വലിച്ചെറിയുന്ന ദൃശ്യവും പുറത്തുവന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷച്ചുവരികയാണ്. ഡ്രൈവറെ ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ടുണ്ട്.…
Read More » -
Kerala
സൂര്യാഘാതം മൂലമുള്ള മരണങ്ങൾ: കേരളം നടുങ്ങുന്നു, ജനങ്ങൾ പൊള്ളിപ്പിടയുന്നു; പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിലെ സ്ഥിതി ഗുരുതരം
പാലക്കാട് ജില്ലയിൽ സൂര്യാഘാതം ഏറ്റുള്ള മരണങ്ങൾ സ്വിരീകരിച്ചതോടെ മറ്റൊരു ദുരന്തത്തിൻ്റെ ഞെട്ടലിലായി കേരളം. തൃശൂർ, പാലക്കാട് ജില്ലകളിൽ സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. മരണത്തിലേക്ക് വരെ ഇത് നയിച്ചേക്കാം എന്നാണ് മുന്നറിയിപ്പ്. ഉഷ്ണതരംഗ സാധ്യത മൂലം പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും മേയ് 2 വരെ അടച്ചിടാൻ ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര ഉത്തരവിട്ടു. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം അനുസരിച്ചാണ് ഇത്. സ്വകാര്യ ട്യൂഷൻ സെൻഡറുകൾ, സ്കൂളുകളിലെ അഡീഷണൽ ക്ലാസുകൾ, സമ്മർ ക്യാമ്പുകൾ എന്നിവയ്ക്കെല്ലാം വിലക്കുണ്ട്. മെഡിക്കൽ കോളജുകളിലെ വിദ്യാർഥികൾക്ക് ഉത്തരവ് ബാധകമല്ല. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മേയ് 3 വരെ പാലക്കാട് ജില്ലയിൽ താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയരും എന്നാണ് മുന്നറിയിപ്പ്. ഗർഭിണികളും കിടപ്പ് രോഗികളുമുള്ള ആശുപത്രി വാർഡുകളിൽ ചൂട് കുറയ്ക്കുന്നതിനുള്ള…
Read More » -
Kerala
കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുട്ടിയടക്കം 5 പേർക്ക് ദാരുണാന്ത്യം, കണ്ണൂർ ചെറുകുന്നിലാണ് സംഭവം
കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് പുന്നച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 5 മരണം. കാറിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ 4 പേരും ഡ്രൈവറുമാണ് മരിച്ചത്. പുന്നച്ചേരി പെട്രോൾ പമ്പിനു സമീപം രാത്രി 10.40 നാണ് സംഭവം. 4 പേർ തൽക്ഷണം മരിച്ചു. പരുക്കേറ്റ 9 വയസ്സുകാരനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർ ഡ്രൈവർ കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ.പത്മകുമാർ (59), യാത്ര ചെയ്ത കാസർകോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരൻ (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മൽ കൃഷ്ണൻ (65) അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ് (9) എന്നിവരാണു മരിച്ചത്. കണ്ണൂര്‍ ഭാഗത്തേക്ക് ഗ്യാസ് സിലിന്‍ഡര്‍ കയറ്റി പോയ ലോറിയും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാര്‍ നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. കാറിന്റെ ബോഡി ആകെ ഒടിഞ്ഞു മടങ്ങിപ്പോയിരുന്നു.വാതിലുകൾ വെട്ടിപ്പൊളിച്ചാണ് കാറിൽ ഉണ്ടായിരുന്നവരെ…
Read More » -
Kerala
മേയറുടെയും എം.എൽ.എയുടെയും വലിപ്പം നോക്കി പാവം ഡ്രൈവര്‍ക്കെതിരേ നടപടി എടുത്തില്ല; ഗണേഷ്കുമാറിന് കൈയ്യടി
തിരുവനന്തപുരം:കാളപെറ്റെന്നു കേട്ടപ്പോള്‍ കയറെടുക്കാതെ എന്താണ് കാര്യമെന്ന് അന്വേഷിച്ച ഗതാഗതമന്ത്രി കെ.ബി.ഗണേശ്കുമാറിന് കൈയ്യടി. മേയറുടെയും എം.എല്‍ംഎയുടെയും വലിപ്പം നോക്കി പാവം ഡ്രൈവര്‍ക്കെതിരേ നടപടി എടുക്കാൻ തയ്യാറായില്ല എന്നതാണ് ഗണേഷ് കുമാറിന്റെ പ്ലസ് പോയിന്റും.എന്താണ് ഇന്നലെ രാത്രി സംഭവിച്ചതെന്ന് ഡ്രൈവറോടോ, മേയറോടോ, എം.എല്‍.എയോടോ, പോലീസിനോടോ പോലും അദ്ദേഹം ചോദിച്ചില്ല. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന സൂപ്പര്‍ ഫാസ്റ്റ് ബസിനു മുമ്ബിലാണ് മേയറുടെയും ഭര്‍ത്താവ് എം.എല്‍.എയുടെയും അഭ്യാസം നടന്നത്. ഇതിന്റെ യഥാര്‍ത്ഥ സംഭവം കണ്ടത് 12 പേരാണ്. തൃശൂരില്‍ നിന്നും തിരുവനന്തപുരം വരെ റിസര്‍വേഷനില്‍ യാത്ര ചെയ്തവര്‍. സംഭവം തുങ്ങുന്നതു മുതല്‍ പെരുവഴിയില്‍ ഇറങ്ങി നില്‍ക്കേണ്ട ഗതികേടിന്റെ അവസാനം വരെയും ആ യാത്രക്കാരുണ്ടായിരുന്നു. അവരോടാണ് ഗണേഷ്‌കുമാര്‍ കാര്യങ്ങള്‍ തിരക്കിയത്. റിസര്‍വേഷന്‍ ചാര്‍ട്ട് കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും വാങ്ങി ഓരോ യാത്രക്കാരനെയും നേരിട്ട് വിളിച്ച് കാര്യം തിരക്കുയായിരുന്നു. ഓരോരുത്തരും നല്‍കിയത് ഒരേ മറുപടി തന്നെയായിരുന്നു. മേയറും സംഘവുമാണ് തെറ്റുകാർ. ഡ്രൈവറെ പ്രകോപിക്കുകയാണ് മേയര്‍ ചെയ്തതെന്നും യാത്രക്കാര്‍ പറഞ്ഞു. മാത്രമല്ല,…
Read More » -
Kerala
ജയരാജനെതിരെ നടപടിയില്ല, എല്‍ഡിഎഫ് കണ്‍വീനര്‍ ആയി തുടരും
തിരുവനന്തപുരം: ബിജെപി പ്രവേശന വിവാദത്തില്‍ ഇ പി ജയരാജനെതിരെ നടപടിയില്ലെന്ന് സിപിഎം. ഇപിയ്‌ക്കെതിരേ നടന്നത് കള്ള പ്രചാരണമാണെന്നും ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. “ജാവദേക്കറെ ഇ പി ജയരാജൻ കണ്ടുവെന്ന് രണ്ടുപേരും പറഞ്ഞു. ഒരു പരിപാടിയുടെ പശ്ചാത്തലത്തിലാണ് കണ്ടത്. കൂടുതല്‍ കാര്യങ്ങള്‍ ചർച്ച ചെയ്തിട്ടില്ലെന്നും ഇരുവരും വ്യക്തമാക്കി. ഒരു വർഷം മുൻപാണത്. അതൊരു രാഷ്ട്രീയ കൂടിക്കാഴ്ചയല്ല. ബാക്കിയെല്ലാം തിരക്കഥയാണ്. അല്ലാതെ മറ്റ് ആരോപണങ്ങള്‍ ഉന്നയിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഇ പിക്ക് പാർട്ടി അനുവാദം നല്‍കിയിട്ടുണ്ട്. ശോഭ സുരേന്ദ്രൻ ഉള്‍പ്പടെ ശുദ്ധ അസംബന്ധം ആണ് പറയുന്നത്. ഇ പിക്കെതിരെ നടപടിയെടുക്കേണ്ട സാഹചര്യം ഇല്ല. ” എം വി ഗോവിന്ദൻ വ്യക്തമാക്കി. “രാഷ്ട്രീയ എതിരാളികളെ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. ശുദ്ധ വർഗീയ വാദികളെയും ചിലപ്പോള്‍ കാണേണ്ടി വരും.ആരെയെങ്കിലും കണ്ടാല്‍ പ്രത്യയശാസ്ത്രം നശിക്കുമെന്ന് കരുതണ്ട. ആസൂത്രിതമായ നീക്കങ്ങള്‍ നടന്നതായി ഇപി പറഞ്ഞിട്ടുണ്ട്. ദല്ലാളുമായുള്ള…
Read More » -
Kerala
തലയ്ക്കു വെളിവില്ലാത്തവള്‍ വിളിച്ചുപറയുന്നത് കൊടുക്കാനാണോ മാധ്യമങ്ങൾ: ഇ പി ജയരാജൻ
തിരുവനന്തപുരം: ശോഭാ സുരേന്ദ്രും മാധ്യമങ്ങള്‍ക്കുമെതിരെ വിമർശനവുമായി എല്‍ഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ. തലയ്ക്കു വെളിവില്ലാത്തവള്‍ വിളിച്ചുപറയുന്നത് കൊടുക്കാനുള്ളതാണോ മാധ്യമങ്ങളെന്ന് ജയരാജൻ ചോദിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് കഴിഞ്ഞു മടങ്ങവേ, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു ഇ.പി.ജയരാജന്റെ കടുത്ത പ്രതികരണം. ‘നിങ്ങള്‍ ചെയ്തതിനെക്കുറിച്ച് നിങ്ങള്‍ ആലോചിച്ചു നോക്ക്. 2-3 ദിവസമായി എന്താ നിങ്ങള്‍ കാട്ടിക്കൂട്ടിയത്? എന്തൊക്കെയാ കാട്ടിക്കൂട്ടിയത്? പത്ര ധർമ്മമാണോ ഇത് ? ന്യായമായ ഒരു പത്ര മാധ്യമത്തിന്റെ പ്രവൃത്തിയാണോ നിങ്ങളൊക്കെ ചെയ്തത്? അതുകൊണ്ട് ഇതെല്ലാം നിങ്ങള്‍ ആലോചിക്കുക’ ഇ.പി.ജയരാജൻ പറഞ്ഞു. ഉന്നയിക്കുന്ന ആരോപണങ്ങള്‍ ആദ്യം പരിശോധിക്കണം. ഞാൻ ഇപ്പോള്‍ എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ നിങ്ങള്‍ കൊടുക്കുമോ? ഞാൻ ഇന്നുവരെ സംസാരിക്കാത്ത, നേരില്‍ കണ്ടിട്ടില്ലാത്ത സ്ത്രീയാണ് എനിക്കെതിരെ പറയുന്നത്. ഞാൻ ബിജെപിയിലേക്ക് പോകുമെന്ന വാർത്ത കൊടുക്കാൻ എവിടെനിന്നാ ധൈര്യം കിട്ടിയത്? ശോഭാ സുരേന്ദ്രൻ ആരാ? 1001 വൈസ് പ്രസിഡന്റുമാരില്‍ ഒരാളാണ് ശോഭ. അവർ പറയുന്നതില്‍ അടിസ്ഥാനമുണ്ടോയെന്ന് പരിശോധിക്കണം. ‘മാധ്യമങ്ങളുണ്ടാക്കിയ ബഹളമാണിത്. ആസൂത്രിതമായ ഗൂഢാലോചനയാണിത്.…
Read More » -
Kerala
12 സീറ്റില്‍ ജയിക്കും, ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 12 സീറ്റ് വരെ ലഭിച്ചേക്കുമെന്ന് സിപിഎം വിലയിരുത്തല്‍. തെരഞ്ഞെടുപ്പില്‍ ഇത്തവണ മികച്ച പ്രകടനം ഇടതുമുന്നണി കാഴ്ചവെക്കും. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന പ്രചാരണം മറികടക്കാനായെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. 10 മുതല്‍ 12 സീറ്റു വരെ വിജയിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, തൃശൂര്‍, ആലത്തൂര്‍, പാലക്കാട്, ഇടുക്കി, ചാലക്കുടി, പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങല്‍ എന്നീ സീറ്റുകളിലാണ് സിപിഎം വിജയസാധ്യത കണക്കുകൂട്ടുന്നത്. ബൂത്തുതലത്തിലുള്ള പാര്‍ട്ടി കണക്കുകള്‍ പരിശോധിച്ചാണ് സിപിഎം സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ഇപി ജയരാജന്‍- പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്ചയും സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ചയായി. യോഗത്തില്‍ പങ്കെടുത്ത ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു.
Read More » -
India
സൂറത്ത് മോഡല്‍ ഇന്‍ഡോറിലും; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ച് ബി.ജെ.പിയില്‍
ഭോപ്പാല്‍: ഇന്‍ഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അക്ഷയ് കാന്തി ബാം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. അക്ഷയിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ബി.ജെ.പി നേതാവിന്റെ ട്വീറ്റിന് പിന്നാലെയാണ് സ്ഥാനാര്‍ഥി തിങ്കളാഴ്ച പത്രിക പിന്‍വലിച്ചത്. ബി.ജെ.പി എം.എല്‍.എ രമേഷ് മെന്‍ഡോളയ്ക്കൊപ്പമാണ് അക്ഷയ് പത്രിക പിന്‍വലിക്കാനെത്തിയത്. വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ അപ്രതീക്ഷിത നീക്കം. മധ്യപ്രദേശ് മന്ത്രിയും ബി.ജെ.പി നേതാവുമായ കൈലാഷ് വിജയവര്‍ഗിയ ബാമിന്റെ ചിത്രം പോസ്റ്റ് ചെയ്യുകയും ‘പാര്‍ട്ടിയിലേക്ക് സ്വാഗതം’ എന്നെഴുതിയ ട്വീറ്റ് എക്‌സില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.”പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ, സംസ്ഥാന അധ്യക്ഷന്‍ വി.ഡി ശര്‍മ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ഡോറില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്സഭാ സ്ഥാനാര്‍ഥിയായ അക്ഷയ് കാന്തി ബാം ജിയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നു” എന്നാണ് കൈലാഷ് കുറിച്ചത്. ”ഇതിനുത്തരവാദി സംസ്ഥാന പ്രസിഡന്റാണ്. ബാമിന് ഇന്‍ഡോറില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തനവും ഉണ്ടായിരുന്നില്ല.എന്തിനാണ് കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തെ ഏറ്റവും പ്രധാനപ്പെട്ട ഇന്‍ഡോര്‍ സീറ്റില്‍ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്.…
Read More » -
Crime
വിഴുങ്ങിയ നിലയില്‍ കൊക്കെയ്ന്‍ പിടികൂടുന്നത് ആദ്യം; കൊച്ചി എയര്‍പോര്‍ട്ടില്‍ റെഡ് അലേര്‍ട്ട്
കൊച്ചി: കെനിയന്‍ പൗരനില്‍നിന്ന് കോടികള്‍ വിലമതിക്കുന്ന കെക്കെയ്ന്‍ പിടികൂടിയതിനു പിന്നാലെ കൊച്ചി വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊക്കെയ്ന്‍ ഗുളികരൂപത്തില്‍ വിഴുങ്ങിയ നിലയിലാണ് പിടികൂടിയത്. ആഫ്രിക്കന്‍ സ്വദേശികള്‍ ഇത്തരത്തില്‍ വന്‍തോതില്‍ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കൊച്ചിയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി വിമാനത്താവളത്തില്‍ ആദ്യമായാണ് വിഴുങ്ങി കടത്തിക്കൊണ്ടുവന്ന കൊക്കെയിന്‍ പിടികൂടുന്നത്. ട്രോളി ബാഗിനടിയില്‍ അറയുണ്ടാക്കി മയക്കുമരുന്നു കടത്തുന്നത് കൂടുതല്‍ പിടിക്കപ്പെടാന്‍ തുടങ്ങിയതോടെയാണ് കൊക്കെയിനും മറ്റും വിഴുങ്ങി കടത്തിക്കൊണ്ടുവരാന്‍ തുടങ്ങിയത്. മുംബൈ, ബെംഗളൂരു, ഡല്‍ഹി വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതോടെയാണ് കൊച്ചി ലക്ഷ്യമാക്കിയത്. കൊച്ചിയില്‍ വന്നിറങ്ങുന്ന ആഫ്രിക്കന്‍ സ്വദേശികളെ പ്രത്യേകം നിരീക്ഷിക്കാന്‍ കസ്റ്റംസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ ആഗമനലക്ഷ്യം, വിസ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രത്യേകം പരിശോധിക്കാനാണ് നിര്‍ദേശം. കെനിയന്‍ സ്വദേശി കരഞ്ച മൈക്കിള്‍ നംഗയാണ് കൊച്ചിയില്‍ പിടിയിലായത്. ഈ മാസം 19-ന് എത്യോപ്യയില്‍നിന്ന് മസ്‌കറ്റ് വഴിയാണ് ഇയാള്‍ കൊച്ചിയില്‍ വന്നിറങ്ങിയത്. 6.68 കോടി രൂപ വിലവരുന്ന 668 ഗ്രാം കൊക്കെയിനാണ്…
Read More »