2023-24 സാമ്ബത്തിക വർഷം പാലക്കാട് ഡിവിഷനില്‍ നിന്ന് 1576.16 കോടിയും തിരുവനന്തപുരത്ത് നിന്ന് 2149.89 കോടിയുമാണ് വരുമാനം. ആകെ 3726.05 കോടി. 2022-23ല്‍ ഇത് 3301.89 കോടിയായിരുന്നു.
ചരക്കുഗതാഗതവും യാത്രക്കൂലിയും ചേർത്ത് 424.16 കോടിയുടെ അധിക വരുമാനമാണ് കഴിഞ്ഞ സാമ്ബത്തിക വർഷം ഈ ഡിവിഷനുകള്‍ നേടിയത്. യാത്രാവരുമാനത്തില്‍ തിരുവനന്തപുരമാണ് മുന്നില്‍. കഴിഞ്ഞ വർഷത്തേക്കാള്‍ 226.24 കോടി അധികം. റിസർവേഷനുള്ള ട്രെയിനുകള്‍, റിസർവേഷനില്ലാത്തവ, സബർബൻ ട്രെയിനുകള്‍ എന്നിവയിലെല്ലാം യാത്രക്കാരുടെ എണ്ണത്തില്‍ വൻ വർദ്ധനയുണ്ടായി. എന്നാല്‍ ഇതിനനുസരിച്ച് സൗകര്യങ്ങളേർപ്പെടുത്തുന്നില്ല. അനുവദിക്കുന്നവ സമയത്തിന് നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് താത്പര്യവുമില്ല.ഇന്ത്യയില്‍ തന്നെ ഏറ്റവും തിരക്കുള്ള വന്ദേഭാരത് കേരളത്തിലാണ്.
892.95 കോടി രൂപയാണ് ചരക്കുനീക്കത്തിലൂടെ ഈ ഡിവിഷനുകള്‍ക്ക് ലഭിച്ചത്. കഴിഞ്ഞ വർഷത്തേക്കാള്‍ 15.2 കോടിയുടെ അധിക വരുമാനം. കല്‍ക്കരി, സിമന്റ്, അരി എന്നിവയാണ് കൂടുതല്‍ കൈകാര്യം ചെയ്തത്. ഇതര ഇനങ്ങളില്‍ നിന്നായി 122.53 കോടിയും ലഭിച്ചു.