പത്തനംതിട്ട : കാസര്‍കോടിനും തിരുവനന്തപുരത്തിനും പിന്നാലെ പത്തനംതിട്ടയിലും മോക് പോളില്‍ ബിജെപിക്ക് അധിക വോട്ടെന്ന് പരാതി.
പൂഞ്ഞാറിലെ 36-ാം നമ്ബര്‍ ബൂത്തില്‍ നടന്ന മോക് പോളിലാണ് ബിജെപിക്ക് അനുകൂലമായി അധിക വോട്ട് രേഖപ്പെടുത്തിയത്.
പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിക്കുന്ന 8 സ്ഥാനാര്‍ത്ഥികള്‍ക്കും നോട്ടയ്ക്കും ഓരോ വോട്ട് രേഖപ്പെടുത്തിയായിരുന്നു മോക് പോള്‍. എന്നാല്‍ വിവി പാറ്റിലെ സ്ലിപ്പ് എണ്ണിയപ്പോള്‍ ഒരു സ്ലിപ്പ് അധികമായി. ഇത് ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്ക് അനുകൂലവുമായിരുന്നു. ഇതോടെയാണ് പരാതിയായത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി വിവി പാറ്റ് മെഷിനിലെ സാങ്കേതിക പിഴാവാണെന്ന് വിശദീകരണം നല്‍കിയെങ്കിലും ജനങ്ങൾ പ്രതിഷേധവുമായി രംഗത്തുണ്ട്.
ഇക്കണക്കിന് കേരളത്തിൽ 20 സീറ്റുകളും ബിജെപി തന്നെ ജയിക്കുമെന്ന് സോഷ്യൽ മീഡിയ പറയുന്നു.