CrimeNEWS

ബിഹാറില്‍ ഗര്‍ഭ നിരോധന ശസ്ത്രക്രിയ നടത്തിയത് കമ്പൗണ്ടര്‍; യുവതിക്ക് ദാരുണാന്ത്യം

പട്ന: ബിഹാറില്‍ ഗര്‍ഭ നിരോധന ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു. ബബിത ദേവി എന്ന 28കാരിയാണ് മരിച്ചത്. സമസ്തിപൂര്‍ ജില്ലയിലെ മുസ്രിഘരാരിയിലെ സ്വകാര്യ ഹെല്‍ത്ത് കെയര്‍ സെന്ററിലാണ് സംഭവം. ഡോക്ടര്‍ ഇല്ലാത്തതിനാല്‍ കമ്പൗണ്ടര്‍ (ജൂനിയര്‍ സ്റ്റാഫ്) ആണ് ശസ്ത്രക്രിയ നടത്തിയത്.

രാവിലെ ഒമ്പത് മണിയോടെ ബബിതയെ ആശുപത്രിയിലെത്തിച്ചു. 11 മണിക്ക് ശസ്ത്രക്രിയയുടെ നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഒരു മണിക്കൂറിന് ശേഷം ആംബുലന്‍സില്‍ കയറ്റി മൊഹന്‍പൂരിലെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. യുവതിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് തങ്ങളോടൊന്നും പറഞ്ഞില്ലെന്നും ബബിതയുടെ ബന്ധു പറഞ്ഞു.

Signature-ad

ബബിതയുടെ മൃതദേഹവുമായി കുടുംബം ഹെല്‍ത്ത് കെയര്‍ സെന്ററിന് മുന്നില്‍ പ്രതിഷേധിച്ചു. ജീവനക്കാര്‍ക്കെതിരെ കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം നടത്തിവരുകയാണെന്നും ഉത്തരാവാദികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.

 

Back to top button
error: