നെടുമങ്ങാട്: പേരയത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാണയം പൂരം വില്ലയില്‍ ദുർഗേഷ് (24) ആണ് മരിച്ചത്.
പനവൂർ ഭാഗത്ത് നിന്നും വന്ന ഓട്ടോറിക്ഷയും കുടവനാട് ഭാഗത്ത് നിന്നും വന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ദുർഗേഷ് ബൈക്കിന്റെ പിൻസീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു.
ബൈക്ക് ഓടിച്ചിരുന്ന പാണയം സ്വദേശി നിതിൻ, ഓട്ടോ ഡ്രൈവർ പേരയം സ്വദേശി സജീവൻ എന്നിവർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.