പത്തനംതിട്ട: ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് കോഴിയിറച്ചിക്ക് വില കുറയുന്നു.ആളുകൾ വാങ്ങാൻ മടിച്ചതോടെയാണ് വില കുറഞ്ഞു തുടങ്ങിയത്.
സംസ്ഥാനമാകെ കോഴിയിറച്ചിയുടെ വിലയില്‍ ഇടിവുണ്ടായിട്ടുണ്ട്.ഈസ്റ്റർ, പെരുന്നാള്‍, വിഷു സമയങ്ങളില്‍ കോഴിയിറച്ചിയുടെ വില 270 രൂപ വരെ എത്തിയിരുന്നു.സാധാരണ വേനൽക്കാലത്ത് കോഴിയിറച്ചി വില കുറയുകയായിരുന്നു പതിവ്.എന്നാൽ തമിഴ്നാട് ലോബി ഉത്പാദനം കുറച്ച് വില കൂട്ടുകയായിരുന്നു
ഇതിനിടെയാണ് ആലപ്പുഴയിലെ കുട്ടനാട് പ്രദേശങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകള്‍ കൂട്ടത്തോടെ ചത്തു വീഴുന്നതാണ് പക്ഷിപ്പനി നിഗമനത്തിലേക്ക് എത്തിയിരുന്നത്. തുടർന്ന് ഭോപ്പാല്‍ ലാബിലേക്ക് അയച്ച സാമ്ബിളുകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.