വയനാട്: കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് വയനാട് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. ബിജെപി സംസ്ഥാനത്ത് രണ്ടക്കം തികയ്ക്കും.
എല്ലാവരും പ്രധാനമന്ത്രിയില്‍ വിശ്വാസം അര്‍പ്പിക്കുന്നുവെന്ന് വ്യക്തമായെന്നും സുരേന്ദ്രന്‍ പറഞ്ഞു. വയനാട്ടില്‍ നൂറ് ശതമാനം വിജയം ഉറപ്പെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി വയനാടിനെ തിരിഞ്ഞുനോക്കിയിട്ടില്ല. അതുകൊണ്ട് നരേന്ദ്ര മോദിജിക്കൊപ്പം നില്‍ക്കുന്ന ഒരാളെയാണ് ആവശ്യം. കേരളത്തില്‍ നല്ല വിജയം ഉറപ്പാണ്. പിണറായി വിജയനെ ആര്‍ക്കും വിശ്വാസമില്ല. മോദിജിയെ എല്ലാവരും വിശ്വസിക്കുന്നു. അവസാന ലാപ്പില്‍ നല്ല പ്രചാരണമാണ്. രണ്ടക്കം ഉറപ്പാണ് – സുരേന്ദ്രൻ പറഞ്ഞു.