IndiaNEWS

ഛത്തീസ്ഗഡില്‍ 13 മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബീജാപൂരില്‍ 13 മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇന്നലെയായിരുന്നു മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ ഏജന്‍സികള്‍ സംയുക്തമായി നടത്തിയ നക്സല്‍ വിരുദ്ധ ഓപ്പറേഷനിടെ മാവോയിസ്റ്റുകള്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.

ഗംഗാലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ലെന്ദ്ര ഗ്രാമത്തില്‍ ചൊവ്വാഴ്ച രാവിലെ ആറു മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്, സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്, സി.ആര്‍.പി.എഫ്, സി.ആര്‍.പി.എഫ് കോബ്ര വിഭാഗങ്ങളാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്.

Signature-ad

കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍നിന്ന് മെഷീന്‍ഗണ്ണും ഗ്രനേഡും അടക്കമുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. മാര്‍ച്ച്-ജൂണ്‍ മാസങ്ങളില്‍ മാവോയിസ്റ്റുകള്‍ ബസ്തര്‍ മേഖലയില്‍ സുരക്ഷാ സൈന്യത്തിനെതിരെ വലിയ ആക്രമണങ്ങള്‍ നടത്താറുണ്ട്. മാര്‍ച്ച് 27ന് ബെസഗുഡ ഏരിയയില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേന ആറു മാവോയിസ്റ്റുകളെ വധിച്ചിരുന്നു.

Back to top button
error: