പത്തനംതിട്ട: തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടനയുമായും യു.ഡി.എഫ് ചർച്ച നടത്തില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
എസ്.ഡി.പി.ഐയുമായി യു.ഡി.എഫിന് ഒരു ധാരണയുമില്ല. അവരുമായി സംസാരിച്ചിട്ടുമില്ല, പിന്തുണയും ആവശ്യപ്പെട്ടിട്ടില്ല. പലകക്ഷികളും യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇഷ്ടമുള്ളവർ വോട്ടുചെയ്യും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ, സി.പി.എമ്മിനൊപ്പമായിരുന്നു.
സാമ്ബത്തിക പ്രതിസന്ധി പറഞ്ഞ് സുപ്രീംകോടതിയില്‍ പോയ കേരള സർക്കാരിന് വടികൊടുത്ത് അടിവാങ്ങിയ അനുഭവമാണ് ഉണ്ടായതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.