IndiaNEWS

ദുബൈയിൽ ജോലി തേടുന്നവർ ഇത് മറക്കാതെ വായിക്കുക: 8 പ്രധാന കാര്യങ്ങൾ ഒരു കുടക്കീഴിൽ, 5 ദിവസത്തിനുള്ളിൽ വർക്ക് പെർമിറ്റും വിസയും…!

     ദുബൈയിൽ ഒരു ജോലി ഏവരുടെയും സ്വപ്നമാണ്. വിദഗ്ധ തൊഴിൽ അന്വേഷിക്കുന്നവർക്കും ഈ നഗരം ഏറെ ആകർഷകമാണ്. ഏറ്റവും പുതിയ ‘വർക്ക് ബണ്ടിൽ’ (Dubai Work Bundle) ദുബൈ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള മികച്ച അവസരമാണ്. ഇത് വിദഗ്ധ തൊഴിലാളികൾക്കായി സൃഷ്ടിച്ച പ്രത്യേക വിസ പാക്കേജാണ്. മാർച്ച് 6 ന് ആരംഭിച്ച സംരംഭം വിദേശത്ത് നിന്നുള്ള ജീവനക്കാരെ നിയമിക്കുന്നതിനുള്ള മുഴുവൻ പ്രക്രിയയും ലളിതമാക്കുന്നു

  ഒരു പ്ലാറ്റ്ഫോമിൽ 8 സേവനങ്ങൾ ലഭ്യമാകും വർക്ക് ബണ്ടിൽ. തൊഴിൽ പെർമിറ്റും റെസിഡൻസി വിസയും അനുവദിക്കുക, പുതുക്കുക, റദ്ദാക്കുക, മെഡിക്കൽ ഫിറ്റ്നസ് പരിശോധന, തിരിച്ചറിയൽ കാർഡിനായി വിരലടയാളം എടുക്കുക തുടങ്ങിയ സേവനങ്ങളാണ് പ്ലാറ്റ്ഫോമിൽ ലഭ്യമാകുക. അഞ്ച് ദിവസത്തിനം നടപടികൾ പൂർത്തിയാക്കാം.

Signature-ad

ദുബൈ വർക്ക് ബണ്ടിൽ എഞ്ചിനീയറിംഗ്, ഐടി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിനോദസഞ്ചാരം എന്നിവയും മറ്റ് വിദഗ്ധ മേഖലകളും ഉൾപ്പെടുന്നു. ദുബൈ സാമ്പത്തിക- വിനോദസഞ്ചാര വകുപ്പിന്‍റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഗുണങ്ങൾ

★ യുഎഇയിൽ ജോലി ചെയ്യാനുള്ള അനുമതി നൽകുന്ന വിസ.

★ വേഗത്തിലുള്ള വിസ പ്രക്രിയ

★ എമിറേറ്റ്സ് ഐഡി ലഭിക്കാനുള്ള സഹായം

★ ബാങ്കുകളിൽ അക്കൗണ്ട് തുറക്കാനുള്ള സഹായം

സവിശേഷതകൾ

◾എട്ട് സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ

◾അഞ്ച് വ്യത്യസ്ത വെബ്സൈറ്റുകൾക്ക് പകരം ഒരു പ്ലാറ്റ്ഫോം ഉപയോഗിക്കാം

◾ആവശ്യമായ രേഖകളുടെ എണ്ണം 16 ൽ നിന്ന് 5 ആയി

◾ സേവന കേന്ദ്രങ്ങളിൽ 7 തവണ പോകേണ്ടിയിരുന്നത് 2 തവണ മാത്രമായി ചുരുങ്ങി.

◾ഇടപാട് പൂർത്തിയാക്കാൻ എടുക്കുന്ന സമയം 30 ദിവസത്തിൽ നിന്ന് 5 ദിവസമായി

സേവനങ്ങൾ

☸ റസിഡൻസി നൽകൽ

☸ വർക്ക് പെർമിറ്റ്

☸ മെഡിക്കൽ പരിശോധന

☸ വിരലടയാളം

☸ റസിഡൻസി റദ്ദാക്കൽ

☸ റസിഡൻസി പുതുക്കൽ

☸ റസിഡൻസി മാറ്റൽ.

യോഗ്യത

❥ പ്രസക്തമായ മേഖലയിലെ വിദ്യാഭ്യാസ യോഗ്യത

❥ അനുഭവ പരിചയം ആവശ്യമാണ്

ആദ്യ ഘട്ടമായി ‘ഇൻവെസ്റ്റ് ഇൻ ദുബൈ’ പ്ലാറ്റ്ഫോമിലാണ് വർക്ക് ബണ്ടിൽ നൽകുക. ഇതു വഴി ഈ ഫെഡറൽ, ലോക്കൽ ഗവൺമെൻ്റ് സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും.

➖ ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE).

➖ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ (GDRFAD).

➖ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP).

➖ ദുബൈ ആരോഗ്യം

➖ ഡിജിറ്റൽ ദുബൈ

➖ ഇൻഷുറൻസ് പൂൾ.

➖ ദുബൈ സാമ്പത്തിക, ടൂറിസം വകുപ്പ് (DET)

വർക്ക് ബണ്ടിൽ’ സേവനം  ഉപയോഗിക്കുന്നത് എങ്ങനെ…?

  ❖ ഇൻവെസ്റ്റ് ഇൻ ദുബൈ പ്ലാറ്റ്‌ഫോമിൽ ലോഗിൻ ചെയ്യുക. കമ്പനി ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗ് ഇൻ ചെയ്‌ത് ജീവനക്കാരൻ്റെ വിശദാംശങ്ങളുള്ള ഒരു അപേക്ഷാ ഫോം അപ്‌ലോഡ് ചെയ്യുക. നിങ്ങൾ തൊഴിൽ കരാറും അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

❖ ഈ ഘട്ടങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ, വർക്ക് പെർമിറ്റും ഇൻഷുറൻസും ഇഷ്യൂ ചെയ്തതായി അറിയിപ്പ് ലഭിക്കും.

❖ തുടർന്ന് നൽകിയിട്ടുള്ള എൻട്രി പെർമിറ്റിൽ ജീവനക്കാരന് യുഎഇയിലേക്ക് വരാം. അവർ രാജ്യത്ത് പ്രവേശിച്ചുകഴിഞ്ഞാൽ, അതേ പ്ലാറ്റ്‌ഫോമിലൂടെ അവരുടെ വരവിനെ കുറിച്ച് നിങ്ങൾക്ക് അറിയിപ്പ് ലഭിക്കും.

❖ പ്ലാറ്റ്‌ഫോമിലൂടെ ജീവനക്കാരുടെ മെഡിക്കൽ ചെക്കപ്പുകൾക്കായി അപ്പോയിൻ്റ്‌മെൻ്റ് ബുക്ക് ചെയ്യാം.

❖ അവസാനമായി, അവരുടെ എമിറേറ്റ്സ് ഐഡി ഫിംഗർപ്രിൻ്റ് സ്കാനിനായി നിങ്ങൾക്ക് ഓൺലൈനായി അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യാം.

❖ അത് ചെയ്തുകഴിഞ്ഞാൽ, നിങ്ങൾ നൽകിയ വിലാസത്തിലേക്ക് ജീവനക്കാരൻ്റെ എമിറേറ്റ്സ് ഐഡി അയക്കും.

Back to top button
error: