അതേസമയം ഇന്നലെ രാവിലെ പരവൂരില്‍ നിന്നാണ് സ്ഥാനാർഥിയുടെ പര്യടനം തുടങ്ങിയത്.പരവൂർ പുറ്റിംങ്ങല്‍ ക്ഷേത്രത്തില്‍ പാെങ്കാലയിടന്ന ഭക്തജനങ്ങളെ നേരില്‍ കണ്ട് വോട്ട് അഭ്യർഥിച്ചു.
തുടർന്ന് കൊല്ലം മണ്ഡലത്തിലെ പര്യടനം തുടങ്ങി. നിശ്ചയിച്ചതിലും രണ്ട് മണിക്കൂർ വൈകിയാണ് കാെല്ലത്ത് പര്യടനം തുടങ്ങിയത് .
എങ്കിലും സ്ഥാനാർഥിയെ കാണാൻ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേരാണ് കാത്തു നിന്നത്. കടപ്പാക്കട പട്ടത്താനം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വിളക്ക് പൂജയില്‍ പങ്കെടുത്തു. ക്ഷേത്രത്തില്‍ എത്തിയ സ്ഥാനാർഥിയെ ഭാരവാഹികളും ദക്ത ജനങ്ങളും ചേർന്ന് സ്വീകരിച്ചു.
തുടർന്ന് മുളങ്കാടകം ഏരിയയിലെ തിരുമുല്ലവാരം ക്ഷേത്രത്തില്‍ എത്തിയ സ്ഥാനാർഥി യെ ഏരിയ ഭാരവാഹികള്‍ ചേർന്ന് സ്വീകരിച്ചു. ക്ഷേത്രദർശനത്തിന് ശേഷം ഭക്തജനങ്ങളെയും പ്രദേശവാസികളെയും കണ്ട് വോട്ട് അഭ്യർഥിച്ചു. തുടർന്ന് പള്ളി കോളനി, മനയില്‍ കുളങ്ങര വനിത ഐ ടി ഐ , മാമൂട്ടില്‍ കടവ്, കുന്നുമ്മ ഴി കത്ത് ക്ഷേത്രം ,താമരക്കുളം എന്നിവിടങ്ങളില്‍ സന്ദർശനം നടത്തി . ക്ലാസ് റൂമുകളില്‍ എത്തി വനിത ഐ ടി ഐ യിലെ വിദ്യാർഥികളുമായി സംവദിച്ചു . സെല്‍ഫി എടുക്കാനും വോട്ട് അഭ്യർത്ഥിച്ചും പിന്തുണ പ്രഖ്യാപിച്ചും വിദ്യാർത്ഥിനികളും സ്ഥാനാർത്ഥിക്ക് ഒപ്പം കൂടി.
താമരക്കുളത്തെ കുടുംബയോഗത്തിലും കൃഷ്ണകുമാർ പങ്കെടുത്തു.