Month: April 2024

  • India

    ബിജെപിയിൽ പ്രതിസന്ധി രൂക്ഷം ;രാജ്യമെങ്ങും കൂട്ടരാജി

    ന്യൂഡൽഹി: മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗം അജയ് പ്രതാപ് സിംഗ് എംപി ബിജെപി വിട്ടു. മത്സരിക്കാന്‍ വീണ്ടും അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടാനുള്ള തീരുമാനമെന്നാണ് സൂചന. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് അജയ് പ്രതാപ് പടിയിറങ്ങുന്നത്.ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയാണ് രാജ്യസഭാ അംഗത്തിന്റെ രാജി.  വീണ്ടും മത്സരിക്കാന്‍ താത്പര്യം അറിയിച്ചെങ്കിലും അജയ് പ്രതാപ് സിംഗിന് ബിജെപി ടിക്കറ്റ് നല്‍കിയിരുന്നില്ല. 2018 മാര്‍ച്ചിലാണ് അജയ് പ്രതാപ് സിംഗ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നത്. അദ്ദേഹത്തിന്റെ കാലാവധി ഏപ്രില്‍ 2 ന് കഴിയാനിരിക്കെയാണ് നിലവിലെ രാജി. മുന്‍ ബിജെപി അംഗം എപി ജിതേന്ദര്‍ റെഡ്ഡിയും മകനും ചേര്‍ന്ന് തെലങ്കാനയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുതിയ സംഭവവികാസം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ്  ജിതേന്ദരും ബിജെപിയില്‍ നിന്ന് രാജിവെച്ചത്. പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് ഡി.കെ അരുണയാണ് മഹബൂബ് നഗര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി. പുറത്തുനിന്നുള്ളവര്‍ക്കാണ് പാര്‍ട്ടി മുന്‍ഗണന നല്‍കുന്നതെന്നും…

    Read More »
  • Kerala

    ഉത്സവത്തിനിടെ 18കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവമോര്‍ച്ച മുന്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

    തൃശൂർ: ദേശവിളക്ക് ഉത്സവത്തിനിടെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവമോര്‍ച്ച മുന്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍. ബിജെപി പ്രവര്‍ത്തകനായ വാടാനപ്പള്ളി ബീച്ച്‌ വ്യാസ നഗറില്‍ കാട്ടില്‍ ഇണ്ണാറന്‍ കെ.എസ്.സുബിന്‍ (40) ആണ് അറസ്റ്റിലായത്. വാടാനപ്പള്ളി എസ്.ഐ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ബംഗളുരുവില്‍ നിന്നാണ് സുബിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി ആദ്യവാരം വ്യാസനഗറിലെ ദേശവിളക്ക് കാണാനെത്തിയ 18കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഇയാള്‍ക്കെതിരായ കേസ്. പീഡനം ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ ജനുവരി 10നാണ് സുബിനെതിരെ വാടാനപ്പള്ളി പൊലീസ് കേസെടുത്തത്. ഇതോടെ സുബിന്‍ ഒളിവില്‍ പോകുകയായിരുന്നു.   നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ സുബിന്‍ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. എസ്.ഐക്ക് പുറമെ സി.പി.ഒമാരായ അലി, അരുണ്‍, പ്രദീപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. ചാവക്കാട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

    Read More »
  • India

    ജവാൻമാര്‍ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച്‌ മൂന്ന് മരണം

    ഭോപ്പാൽ: മധ്യപ്രദേശിലെ സിയോനി ജില്ലയില്‍ പ്രത്യേക സായുധ സേന (സാഫ്) ജവാൻമാർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച്‌ മൂന്ന് മരണം. സിയോനി-മണ്ട്ല സംസ്ഥാന പാതയില്‍ ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. മണ്ട്ലയില്‍ നിന്നും പാണ്ഡുർനയിലേക്ക് വരികയായിരുന്ന പ്രത്യേക സായുധ സേന ജവാന്മാർ സഞ്ചരിച്ച ബസ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന കനയ്യ ജസ്വാനി (75), നിക്ലേഷ് ജസ്വാനി (45), ഡ്രൈവർ പുരുഷോത്തം മഹോബിയ (37) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മൂവരും മണ്ട്ല സ്വദേശികളാണ്. കാറുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ജവാന്മാർ സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞ് 26 ജവാന്മാർക്കും പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.

    Read More »
  • India

    ബി.ജെ.പിക്ക് 200 സീറ്റ് പോലും കിട്ടില്ലെന്ന് ആര്‍.എസ്.എസ് സര്‍വേ

    ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 200 സീറ്റ് പോലും ലഭിക്കില്ലെന്നാണ് ആർ.എസ്.എസ്സിന്‍റെ ആഭ്യന്തര സർവേയില്‍ ലഭിച്ച ഫലമെന്ന് കോണ്‍ഗ്രസ് നേതാവും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ. കർണാടകയില്‍ ബി.ജെ.പിക്ക് എട്ട് നിലയിൽ പൊട്ടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.കർണാടകയില്‍ പതിനഞ്ചോളം സീറ്റില്‍ ബി.ജെ.പിയില്‍ തമ്മിലടിയാണ്. പിന്നെങ്ങനെ അവർക്ക് വിജയിക്കാനാകും. ബി.ജെ.പിയെ ശുദ്ധീകരിക്കണമെന്ന് മുതിർന്ന നേതാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും പ്രിയങ്ക ഖാർഗെ ചൂണ്ടിക്കാട്ടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആഭ്യന്തരമന്ത്രിയല്ലെന്നും തെറ്റിദ്ധരിപ്പിക്കല്‍ മന്ത്രിയാണെന്നും അദ്ദേഹം വിമർശിച്ചു. വരള്‍ച്ചാ ദുരിതാശ്വാസം തേടി പ്രപ്പോസല്‍ സമർപ്പിക്കുന്നതില്‍ കർണാടക സർക്കാർ വീഴ്ചവരുത്തിയെന്ന ഷായുടെ പ്രസ്താവന നുണയാണെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു. കർണാടകയില്‍ 28 ലോക്സഭ സീറ്റുകളാണുള്ളത്. മുഴുവൻ സീറ്റും വിജയിക്കുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. 2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 25 സീറ്റില്‍ ജയിച്ചിരുന്നു.എന്നാലിപ്പോൾ കാലാവസ്ഥ വേറെയാണെന്നും ഖാർഗെ പറഞ്ഞു.

    Read More »
  • India

    ബിജെപിക്കായി മേയർ തെരഞ്ഞെടുപ്പില്‍ കൃത്രിമം;കോടതിയില്‍ നിരുപാധികം മാപ്പുപറഞ്ഞ് പ്രിസൈഡിങ് ഓഫിസർ

    ന്യൂഡൽഹി: ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയത് തെളിഞ്ഞതിന് പിന്നാലെ സുപ്രീം കോടതിയില്‍ നിരുപാധികം മാപ്പുപറഞ്ഞ് പ്രിസൈഡിങ് ഓഫിസർ അനില്‍ മസീഹ്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ ജെ.ബി പാർദിവാല, മനോജ് മിശ്ര എന്നിവർക്ക് മുമ്ബാകെയാണ് ബാലറ്റ് പേപ്പറുകളുടെ കൃത്രിമവുമായി ബന്ധപ്പെട്ട് കോടതിയില്‍ തെറ്റായ പ്രസ്താവന നടത്തിയതിന് മാപ്പപേക്ഷ നല്‍കിയത്. തന്റെ മുന്നില്‍ എത്തുന്നതിന് മുമ്ബുതന്നെ എട്ട് ബാലറ്റ് പേപ്പറുകളും വികൃതമായ നിലയിലായിരുന്നുവെന്ന് മസീഹ് തെറ്റായ മൊഴി നല്‍കിയെന്ന് നേരത്തെ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുള്‍ റോഹത്ഗിയാണ് ബി.ജെ.പി നേതാവ് കൂടിയായ അനില്‍ മസീഹിന് വേണ്ടി കോടതിയില്‍ ഹാജരായത്.തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ച നടപടി നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ജനുവരി 30ന് നടന്ന ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടി-കോണ്‍ഗ്രസ് സഖ്യത്തിന്റെ എട്ട് വോട്ടുകളില്‍ വരണാധികാരിയായിരുന്ന അനില്‍ മസീഹ് കൃത്രിമം കാണിക്കുകയും അസാധുവായി പ്രഖ്യാപിക്കുകയും ചെയ്തതോടെ ബി.ജെ.പിയുടെ മനോജ്…

    Read More »
  • Kerala

    കണ്ടെയിനര്‍ നീക്കത്തില്‍ വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനലിന് ഒന്നാം സ്ഥാനം

    കൊച്ചി: ദക്ഷിണേന്ത്യയിലെ കണ്ടെയിനര്‍ നീക്കത്തില്‍ വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ചെന്നൈ ഉള്‍പ്പെടെയുള്ള 10 പ്രമുഖ ടെര്‍മിനലുകളോട് മത്സരിച്ചാണ് ഈ നേട്ടം. ഫെബ്രുവരി മാസത്തില്‍ 75,141 കണ്ടെയിനറുകളാണ് കൈകാര്യം ചെയ്തതെങ്കില്‍ മാര്‍ച്ച്‌ മാസം 75,370 കണ്ടെയിനറുകള്‍ കൈകാര്യം ചെയ്യാന്‍ വല്ലാര്‍പാടത്തിനായി. കേരളത്തില്‍ നിന്നുള്ള കയറ്റുമതിയില്‍ വലിയ വര്‍ധനവ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിരുന്നു. പ്രധാനമായും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കുമായിരുന്ന കയറ്റുമതി ഇപ്പോള്‍ അമേരിക്കന്‍ വന്‍കരയിലേക്കും ആഫ്രിക്കയിലേക്കുമുള്‍പ്പെടെ വ്യാപിക്കുകയാണ്. വല്ലാര്‍പാടത്തിലൂടെ കേരളം കൈവരിക്കുന്ന ഈ കുതിപ്പ് ദക്ഷിണേന്ത്യയിലെ ലോജിസ്റ്റിക്‌സ് മേഖലയിലെ ഹബ്ബായി കൊച്ചിയെ മാറ്റാന്‍  സഹായിക്കുമെന്നാണ് പ്രതീക്ഷ.

    Read More »
  • Kerala

    ലോകത്തെ 37 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നമ്മുടെ കൊച്ചിയും

    കൊച്ചി: ബ്രസീല്‍, പോർച്ചുഗല്‍, സ്പെയ്ൻ, ഇറ്റലി.. ലോക വിനോദസഞ്ചാരത്തിലെ ഈ വലിയ പേരുകള്‍ക്കൊപ്പം ഇതാ നമ്മുടെ  കൊച്ചിയും. ലോകത്തെ 37 വിനോദസഞ്ചാര കേന്ദ്രങ്ങളെ അടയാളപ്പെടുത്തിയ സസ്റ്റൈനബിളിറ്റി ലീഡേഴ്സ് ഇയർബുക്കിന്റെ താളിലാണ് കൊച്ചിയും ഉള്‍പ്പെട്ടിരിക്കുന്നത്.  സൗരോർജമുള്‍പ്പെടെയുള്ള പരമ്ബരാഗത ഊർജ സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഗതാഗതസംവിധാനങ്ങള്‍ ഏർപ്പെടുത്താൻ തുടങ്ങിയതാണ് വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലുള്ള അംഗീകാരം കൊച്ചിയെ തേടിയെത്താൻ കാരണമായത്. കൊച്ചിയിലെ സോളാർ-ഇലക്‌ട്രിക് ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള പരമ്ബരാഗത ഊർജസ്രോതസുകള്‍ ഉപയോഗിച്ചുള്ള ഗതാഗതവും കണക്കാക്കിയിരിക്കുന്നത്. കൊച്ചിയില്‍ രണ്ടുദിവസം മുൻപാണ് സംസ്ഥാന ജലഗതാഗതവകുപ്പിന്റെ സൗരോർജ ടൂറിസ്റ്റ് ബോട്ടായ ഇന്ദ്ര സർവിസ് തുടങ്ങിയത്. രാജ്യത്ത തന്നെ ഏറ്റവും നീളമേറിയസോളാർ ക്രൂസ് ബോട്ടാണ് ഇന്ദ്ര. ജലഗതാഗത വകുപ്പ് ആകെയുള്ളതിന്റെ പകുതിയോളം ബോട്ടുകളും സൗരോർജത്തിലേക്ക് മാറ്റുന്നതിനുള്ള പണിപ്പുരയിലാണ്. ഇതിലേറെയും കൊച്ചിയിലായിരിക്കും സർവീസ് നടത്തുക. സമാനമായി കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ (കെ.എസ്.ഐ.എൻ.സി.) സൂര്യാംശു എന്ന സോളാർ ബോട്ടും കൊച്ചിയി ലെ വിനോദസഞ്ചാര രംഗത്തുണ്ട്.   ഇതിനെല്ലാം പുറമേ കൊച്ചിയുടെ ജലഗതാഗതത്തിന്റെ മുഖംതന്നെ…

    Read More »
  • Kerala

    മലപ്പുറത്ത് കോളേജ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയില്‍ 

    മലപ്പുറം :കോളേജ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ.കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ ബികോം വിദ്യാർത്ഥി വസുദേവ് റെജി (20) ആണ് മരിച്ചത്. എറണാകുളം കോതമംഗലം സ്വദേശിയാണ് താമസിക്കുന്ന ഫ്ലാറ്റിനുള്ളിലാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Sports

    ഐ ലീഗ് കിരീടം സ്വന്തമാക്കി ! മൊഹമ്മദൻസ് ഇനി ഐഎസ്‌എല്ലിൽ പന്ത് തട്ടും

    ഐ ലീഗ് കിരീടം മൊഹമ്മദൻസ് സ്വന്തമാക്കി. ഇന്നലെ നടന്ന മത്സരത്തില്‍ ഷിലോംഗ് ലജോംഗിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെയാണ് മൊഹമ്മദൻസ് കിരീടം ഉറപ്പാക്കിയത്.  ലീഗില്‍ ഒരു മത്സരം ശേഷിക്കുകയാണ് മൊഹമ്മദസിന്റെ  വിജയം. ലീഗ് കിരീടം നേടിയതോടെ മൊഹമ്മദൻസ് ഐഎസ്‌എലേക്കുള്ള പ്രൊമോഷനും സ്വന്തമാക്കി. ഈ വിജയത്തോടെ ഇരുപത്തിമൂന്ന് മത്സരങ്ങളില്‍ നിന്ന് 52 പോയിൻറില്‍ മൊഹമ്മദൻസ് എത്തി. രണ്ടാമതുള്ള ശ്രീനിധി ശേഷിക്കുന്ന രണ്ടു മത്സരങ്ങള്‍ ജയിച്ചാലും 50 പോയിന്റില്‍ മാത്രമേ എത്തുകയുള്ളൂ. ഇതോടെയാണ് മുഹമ്മദൻസിന് കിരീടം സ്വന്തമായത്.   മൊഹമ്മദൻസ് ആദ്യമായാണ് ദേശീയ ലീഗ് നേടുന്നത്. ഇതിനുമുമ്ബ് ഫെഡറേഷൻ കപ്പ്, ഡ്യൂറണ്ട് കപ്പ്, ഐ എഫ് എ ഷീല്‍ഡ് തുടങ്ങിയ പ്രധാന കിരീടങ്ങള്‍ എല്ലാം നേടിയിട്ടുണ്ടെങ്കിലും അവർക്ക് ഐ ലീഗ് കിരീടം നേടാൻ കഴിഞ്ഞിരുന്നില്ല.

    Read More »
  • Sports

    ലൂണ കേരള ബ്ലാസ്റ്റേഴ്സിനായി പ്ലേ ഓഫ് കളിക്കും; ഉറപ്പ്

    ലൂണ കേരള ബ്ലാസ്റ്റേഴ്സിനായി പ്ലേ ഓഫ് കളിക്കും എന്ന് ഉറപ്പായി കേരള ബ്ലാസ്റ്റേഴ്സ് ലൂണയെ വീണ്ടും സ്ക്വാഡില്‍ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. പ്ലേ ഓഫിനു മുന്നോടിയായാണ് ലൂണയെ രജിസ്റ്റർ ചെയ്തത്. നേരത്തെ ലൂണ പരിക്കേറ്റ് പുറത്ത് പോയപ്പോള്‍ ലൂണയെ ഡിരജിസ്റ്റർ ചെയ്ത് പകരം ഫെഡോറിനെ ബ്ലാസ്റ്റേഴ്സ് ടീമില്‍ എടുത്തിരുന്നു. ഇപ്പോള്‍ ജസ്റ്റിനെ ആണ് ബ്ലാസ്റ്റേഴ്സ് ഡിരജിസ്റ്റർ ചെയ്തത്. അദ്ദേഹത്തിന് പകരമാണ് ലൂണ ബ്ലാസ്റ്റേഴ്സ് സ്ക്വാഡിലേക്ക് എത്തുന്നത്. ഡിസംബർ മുതല്‍ പരുക്ക് കാരണം പുറത്താക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ കൂടിയായ  ലൂണ.ലൂണ ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ട് ഇപ്പോള്‍ രണ്ടാഴ്ച കഴിഞ്ഞു. താരം മാച്ച്‌ ഫിറ്റ്നസിന് അടുത്താണെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

    Read More »
Back to top button
error: