Month: April 2024
-
India
രാഷ്ട്രപതിഭരണം തടയും, ഗവര്‍ണര്‍ പദവി വേണ്ട; സിപിഐ പ്രകടനപത്രിക
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പും ഗവര്‍ണര്‍ പദവിയും ഒഴിവാക്കുമെന്ന പ്രഖ്യാപനങ്ങളുമായി സിപിഐ പ്രകടനപത്രിക അവതരിപ്പിച്ചു. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട സാമ്പത്തിക സഹായങ്ങള്‍ക്കു സമയപരിധി നിശ്ചയിക്കും, പിന്നാക്കക്ഷേമം ഉറപ്പാക്കാന്‍ ജാതി സെന്‍സസ്, സ്വകാര്യമേഖലയില്‍ സംവരണം, 50% സംവരണ പരിധി ഒഴിവാക്കാന്‍ രാഷ്ട്രീയ നിയമ പോരാട്ടം, മണ്ഡല പുനര്‍നിര്‍ണയ, ജനസംഖ്യാ കണക്കെടുപ്പു വ്യവസ്ഥകള്‍ ഒഴിവാക്കി ഉടനടി വനിതാ സംവരണം തുടങ്ങിയ പ്രഖ്യാപനങ്ങളോടെ ജനറല്‍ സെക്രട്ടറി ഡി.രാജയാണ് പ്രകടനപത്രിക അവതരിപ്പിച്ചത്. പ്രധാന വാഗ്ദാനങ്ങള്‍ പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കും. മിനിമം തൊഴിലുറപ്പു വേതനം 700 രൂപയാക്കും; തൊഴില്‍ദിനങ്ങള്‍ 200 ദിവസമാക്കും. അഗ്‌നിപഥ് പദ്ധതി റദ്ദാക്കും. ദേശീയ സെന്‍സസ് പുനരാരംഭിക്കും. പൗരത്വ നിയമ ഭേദഗതി ഇല്ലാതാക്കും. പുതുച്ചേരിക്കും ഡല്‍ഹിക്കും പൂര്‍ണ സംസ്ഥാന പദവി, ആന്ധ്രയ്ക്ക് പ്രത്യേക പദവി, കശ്മീരിനു വീണ്ടും പ്രത്യേകപദവി. പക്ഷപാതിത്വം ഒഴിവാക്കാന്‍ സിബിഐയും ഇ.ഡിയെയും പാര്‍ലമെന്റിന്റെ പരിധിയില്‍ കൊണ്ടുവരും. പ്രവേശനപരീക്ഷ അടക്കമുള്ള നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയുംവിധം സംസ്ഥാന…
Read More » -
Kerala
മുംബൈ – കൊച്ചുവേളി അവധിക്കാല സ്പെഷൽ ട്രെയിൻ ഈ മാസം 11 മുതൽ
തിരുവനന്തപുരം: മുംബൈയിൽ നിന്നും കൊച്ചുവേളിയിലേക്കുള്ള അവധിക്കാല പ്രത്യേക ട്രെയിൻ ഈ മാസം 11 മുതല്‍ ഓടിത്തുടങ്ങും.ജൂണ്‍ 29 വരെയാണ് സർവീസ്. എല്‍ടിടി- കൊച്ചുവേളി (01463) എക്സ്പ്രസ് 11 മുതല്‍ ജൂണ്‍ 27 വരെ എല്ലാ വ്യാഴാഴ്ചയും വൈകീട്ട് നാലിന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 8.45നു കൊച്ചുവേളിയില്‍ എത്തും. കൊച്ചുവേളിയില്‍ നിന്നു (01464) ഏപ്രില്‍ 13 മുതല്‍ ജൂണ്‍ 29 വരെ എല്ലാ ശനിയാഴ്ചയും വൈകീട്ട് 4.20നു പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാത്രി 9.50നു എല്‍ടിടിയില്‍ എത്തും. അതേസമയം ചെന്നൈ എഗ്‌മോർ- കൊല്ലം (16101/16102) എക്സ്‌പ്രസിൽ കോച്ചുകളുടെ എണ്ണം കൂട്ടി. 14 കോച്ചുകള്‍ ഉണ്ടായിരുന്നത് 17 ആക്കിയാണ് ഉയർത്തിയിട്ടുള്ളത്.എറണാകുളം-വേളാങ്കണ്ണി എക്സ്പ്രസിലും ഇന്നലെ മുതല്‍ കോച്ചുകളുടെ എണ്ണം 14-ല്‍ നിന്ന് 18 ആയി ഉയർത്തുകയുണ്ടായി. വരുംദിവസങ്ങളിൽ ചെങ്കോട്ട- കൊല്ലം സെക്‌ഷനില്‍ കൂടുതല്‍ ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുമെന്നാണ് സൂചന.
Read More » -
Crime
ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഇരുന്നൂറ് കഷണങ്ങളാക്കി സൈക്കോ; അടുക്കളയില്‍ സൂക്ഷിച്ചത് ഒരാഴ്ച
ലണ്ടന്‍: യുകെയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ യുവാവ്, മൃതദേഹം ഇരുന്നൂറോളം കഷ്ണങ്ങളാക്കി ഒരാഴ്ച അടുക്കളയില്‍ സൂക്ഷിച്ച ശേഷം നദിയില്‍ ഉപേക്ഷിച്ചു. ഭാര്യ ഹോളി ബ്രാംലിയെ (26) കൊലപ്പെടുത്തിയതായി നിക്കോളാസ് മെറ്റ്സണ്‍ (28) എന്നയാളാണ് പൊലീസിനോടു സമ്മതിച്ചത്. ആഴ്ചകളോളം ആരോപണങ്ങള്‍ നിഷേധിച്ചതിനു ശേഷമാണ് കുറ്റസമ്മതം. ബ്രാംലിയെ തിരഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട്, അവള്‍ കട്ടിലിനടിയില്‍ ഒളിച്ചിരിക്കുകയായിരിക്കും എന്നും നിക്കോളാസ് മെറ്റ്‌സണ്‍ പ്രതികരിച്ചിരുന്നു. കിടപ്പുമുറിയില്‍ വച്ച് ഭാര്യയെ പലതവണ കുത്തിയ നിക്കോളാസ്, മൃതദേഹം ശൗചാലയത്തിലേക്കു മാറ്റി. പിന്നീട് ഇവിടെ വച്ചാണ് മൃതദേഹം കഷ്ണങ്ങളാക്കിയത്. ഇവ പ്ലാസ്റ്റിക് ബാഗുകളിലാക്കി അടുക്കളയിലെ ഫ്രിഡ്ജില്‍ ഒരാഴ്ച സൂക്ഷിച്ചു. പിന്നീട് ഇതു നീക്കം ചെയ്യാന്‍ ഒരു സുഹൃത്തിന് 50 പൗണ്ടും നല്‍കി. തനിക്ക് പണം ലഭിച്ചതായി സുഹൃത്ത് കോടതിയില്‍ സമ്മതിച്ചു. നദിയില്‍ പ്ലാസ്റ്റിക് ബാഗുകള്‍ പൊങ്ങിക്കിടക്കുന്നത് പ്രഭാത സവാരിക്ക് എത്തിയവരാണ് ആദ്യം കാണുന്നത്. മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലില്‍ 234 ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. ചില ഭാഗങ്ങള്‍ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. തന്റെ മകള്‍…
Read More » -
Newsthen Special
ഹൃദയം കവർന്ന പി. ഭാസ്‌ക്കരൻ- ജി ദേവരാജൻ ടീമൻ്റെ ‘ഇളവന്നൂർ മഠത്തിലെ ഇണക്കുയിൽ’
പാട്ടോർമ്മ സുനിൽ കെ ചെറിയാൻ 1. ‘ഒരു വാക്കിൽ ഒരു നോക്കിൽ’ മോഹൻലാൽ ചിത്രമായ ‘അയിത്ത’ത്തിലെ എംജി രാധാകൃഷ്‌ണൻ ഗാനം. രചന: ഒഎൻവി. യേശുദാസിനൊപ്പം ബി.എ ചിദംബരനാഥ് പാടിയ ‘ഏഴ് സുസ്വരങ്ങളും’ ഹൃദ്യം. 1988 ഏപ്രിൽ 7 റിലീസ്. ഇതേ ദിവസം റിലീസ് ചെയ്‌ത മമ്മൂട്ടിച്ചിത്രം മനു അങ്കിൾ, ശ്യാം ഗാനങ്ങൾ കൊണ്ട് ശ്രദ്ധേയമായിരുന്നു – ‘മേലേ വീട്ടിലെ,’ ‘ഒരു കിളി ഇരുകിളി’. രചന: ഷിബു ചക്രവർത്തി. 2. ‘ഒരു മഴപ്പക്ഷി പാടുന്നു’ 2002 ഏപ്രിൽ 7 ന് റിലീസ് ചെയ്‌ത ‘കുബേരനി’ലെ ഗാനം. ഗിരീഷ് പുത്തഞ്ചേരി- മോഹൻ സിത്താര. ആലപിച്ചത് എംജി ശ്രീകുമാർ- സുജാത. ‘മണിമുകിലേ’ എന്ന സ്വർണ്ണലത ഗാനവും ഓർമയിലെത്തുന്നു. 3. ‘ഇളവന്നൂർ മഠത്തിലെ ഇണക്കുയിൽ’ നവോദയ ചിത്രം കടത്തനാട്ട് മാക്കത്തിലെ അതിമനോഹര ഗാനം. പി ഭാസ്‌ക്കരൻ- ജി ദേവരാജൻ. ഇതേ ചിത്രത്തിലെ ‘അക്കരെയക്കരെയക്കരെയല്ലോ ആയില്യം കാവ്’ മറ്റൊരു ഹിറ്റ്. 4. ‘കടത്തനാട്ട് മാക്ക’ത്തിന് ഒരു വർഷം മുൻപ്…
Read More » -
India
ട്രെയിനില്‍ കടത്തിയ നാല് കോടിയുമായി ബി.ജെ.പി പ്രവര്‍ത്തകനടക്കം മൂന്നുപേര്‍ പിടിയില്‍
ചെന്നൈ: തമിഴ്നാട് ഫ്ലൈയിംഗ് സ്ക്വാഡ് നെല്ലായി എക്സ്പ്രസില്‍നിന്ന് നാല് കോടി രൂപയുമായി മൂന്നുപേരെ പിടികൂടി. ശനിയാഴ്ച രാത്രി താംബരം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പിടിയിലായ ഒരാള്‍ ബി.ജെ.പി പ്രവർത്തകനാണ്. അഗാരം സ്വദേശി എസ്. സതീഷ് (33), സഹോദരൻ എസ്. നവീൻ (31), തൂത്തുകുടി സ്വദേശി എസ്. പെരുമാള്‍ (26) എന്നിവരാണ് പിടിയിലായത്. എഗ്മോറില്‍ നിന്നാണ് ഇവർ ട്രെയിനില്‍ കയറിയത്. രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ താംബരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഫ്ലയിംഗ് സ്ക്വാഡും പൊലീസും ചേർന്ന് രാത്രി 9 മണിയോടെ പരിശോധന നടത്തുകയായിരുന്നു. എട്ട് ബാഗുകളിലായിട്ടായിരുന്നു പണം. 500 രൂപയുടെ നോട്ടുകളായിട്ടാണ് ബാഗിലുണ്ടായിരുന്നത്. പ്രതികള്‍ ചെന്നൈയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പോവുകയായിരുന്നു. മൂന്നുപേരെയും പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയും ആദായ നികുതി വകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തിരുനെല്‍വേലിയിലെ ബി.ജെ.പി സ്ഥാനാർഥി നൈനാർ നാഗേന്ദ്രനുമായി ബന്ധപ്പെട്ട സ്ഥലങ്ങളായ കില്‍പ്പോക്ക്, ട്രിപ്ലിക്കെയ്ൻ, സാലിഗ്രാമം എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന നടത്തി. എഗ്മോർ…
Read More » -
LIFE
പുള്ളിക്കാരന്‍ അടുത്ത് വരുമ്പോഴുള്ള അതേ മണമായിരുന്നു! ആദ്യ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി അപ്സര
സീരിയല്‍ പ്രേക്ഷകര്‍ക്ക് വില്ലത്തിയാണ് നടി അപ്സര രത്നാകരന്‍. സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുക്കാന്‍ അപ്സരയ്ക്ക് സാധിച്ചു. ഇപ്പോള്‍ അതുപോലെയുള്ള പിന്തുണയും സ്നേഹവുമാണ് ബിഗ് ബോസിലേക്ക് പോയതിന് ശേഷം നടി സ്വന്തമാക്കിയിരിക്കുന്നത്. സാധാരണ നടിമാര്‍ക്ക് വിമര്‍ശനമാണെങ്കില്‍ അപ്സരയ്ക്ക് ജനപിന്തുണയായിരുന്നു ബിഗ് ബോസിലൂടെ ലഭിച്ചത്. ജെനുവിനായി നില്‍ക്കുന്നു എന്നതാണ് നടിയുടെ പ്രത്യേകത. അതേ സമയം ബിഗ് ബോസിലെ രസകരമായ ടാസ്‌കുകളില്‍ പങ്കെടുത്ത് ശ്രദ്ധേയായി മാറിയിരിക്കുകയാണ് നടിയിപ്പോള്‍. ആദ്യ പ്രണയത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ബിഗ് ബോസ്. ഇതിന് രസകരമായൊരു കഥയാണ് അപ്സര പറഞ്ഞത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തനിക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ചാണ് അപ്സര സംസാരിച്ചത്. അന്ന് പുള്ളിയുടെ അച്ഛന്‍ ഇലക്ഷന് മത്സരിച്ച് വിജയിച്ചിരുന്നു. അതിന്റെ ചിലവ് ചോദിച്ചപ്പോള്‍ എന്റെ ബാഗില്‍ ഇട്ടിട്ടുണ്ടെന്ന് പറഞ്ഞു. പോയി നോക്കുമ്പോള്‍ അഞ്ചു രൂപയുടെ രണ്ട് മഞ്ചാണ്. അത് തിന്നതിന്റെ കവര്‍ ഇപ്പോഴും എന്റെ കൈയ്യിലുണ്ടെന്നാണ് അപ്സര പറയുന്നത്. ശേഷം ഞാന്‍ ബസ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍…
Read More » -
Crime
പൊള്ളലേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു, ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം: പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വിളവൂര്‍ക്കല്‍ പാവച്ചക്കുഴി തേവിക്കോണം ആഞ്ജനേയം വീട്ടില്‍ ഷീജ(41)യാണ് മരിച്ചത്. ഭര്‍ത്താവ് ഓട്ടോഡ്രൈവറായ ജയശങ്കറിന്റെ മാനസികപീഡനമാണ് ഷീജ ആത്മഹത്യചെയ്യാന്‍ കാരണമെന്ന് ബന്ധുക്കള്‍ പോലീസിനു മൊഴിനല്‍കി. കേസന്വേഷിക്കുന്ന മലയിന്‍കീഴ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉച്ചയോടെയാണ് ഷീജ വീട്ടില്‍ മണ്ണെണ്ണ ശരീരത്തിലൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചത്. മെഡിക്കല്‍കോളേജില്‍ ചികിത്സയിലിരിക്കേ ശനിയാഴ്ച വെളുപ്പിനു മരിച്ചു. മക്കള്‍: ആഞ്ജനേയന്‍, ആദിത്യ.
Read More » -
Kerala
ഡോ.പ്രവീൺ ഇറവങ്കരക്ക് നാഷ്ണൽ ഫിലിം അക്കാദമി പുരസ്കാരം
മികച്ച ലൈവ് കമന്റേറ്റർക്കുളള 2024ലെ നാഷണൽ ഫിലിം അക്കാദമി പുരസ്കാരം ഡോ. പ്രവീൺ ഇറവങ്കരക്ക് ലഭിച്ചു. കൈരളി ടി.വിയുടെ മകരവിളക്ക് ലൈവ് കമന്ററിക്കാണ് അവാർഡ്. തൃശ്ശൂർപ്പൂരവും ആറ്റുകാൽ പൊങ്കാലയുമുൾപ്പെടെ ഇതിനോടകം 111 കമന്ററികൾ പൂർത്തിയാക്കിയിട്ടുണ്ട്. തിരക്കഥാകൃത്തുകൂടിയായ ഇറവങ്കര 600 എപ്പിസോഡുകൾ പിന്നിട്ട് സൂര്യ ടിവി യിൽ സൂപ്പർ ഹിറ്റായി രാത്രി 9.30ന് സംപ്രേഷണം തുടരുന്ന ‘കനൽപ്പൂവ്’പരമ്പര ഉൾപ്പെടെ 27 തിരക്കഥകളും, നോവലുകളും കഥകളുമായി 10 പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
Read More » -
Kerala
ചൂട് കൂടിയതോടെ വില ഇരട്ടി; നിറം ചേർത്ത തണ്ണിമത്തൻ വിൽപ്പന വ്യാപകം
കോട്ടയം: വേനല്‍ കാലത്ത് ആളുകൾ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഒരു പഴ വർഗമാണ് തണ്ണിമത്തൻ.ശരീരത്തില്‍ ജലാംശം നിലനിർത്താൻ തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്. എന്നാൽ ഒരുമാസം മുൻപ് വരെ കിലോയ്ക്ക് 15 രൂപയായിരുന്ന തണ്ണിമത്തന്റെ വില ഇപ്പോള്‍ ഇരട്ടിച്ചിരിക്കുകയാണ്. മൊത്ത വിപണിയിലും ചില്ലറ വിപണിയിലും വില വർദ്ധിച്ചിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. നിലവിൽ തണ്ണിമത്തന് കിലോയ്ക്ക് 35 – 40 രൂപ വരെയാണ് ചില്ലറ വ്യാപാരികൾ ഈടാക്കുന്നത്. മധുരമേറിയതും കുരു അധികമില്ലാത്തതുമായ കിരണ്‍ വിഭാഗത്തിലുള്ള തണ്ണിമത്തനോടാണ് ഉപഭോക്താക്കള്‍ക്ക് ഏറെ പ്രിയം. ഇതിന് കിലോയ്ക്ക് 40 – 50 രൂപ വരെയുണ്ട്. തമിഴ്നാട്ടില്‍ നിന്നും കർണാടകയിലെ മൈസൂരില്‍ നിന്നുമാണ് കിരണ്‍ തണ്ണിമത്തൻ എത്തുന്നത്. അതേസമയം മൂപ്പെത്തുംമുമ്പ് പറിച്ചെടുത്ത ഇത്തരം പഴങ്ങൾക്ക് കടും ചുവപ്പു നിറം ലഭിക്കാൻ വ്യാപകമായി രാസവസ്തു ഉപയോഗിക്കുന്നതായാണ് റിപ്പോർട്ട്.ചൂടുകാലത്ത് നല്ല വില്‍പ്പന ലഭിക്കുമെന്നതിനാല്‍ തണ്ണിമത്തനിൽ ഉൾപ്പെടെയാണ് ഇത്തരത്തില്‍ രാസവസ്തു ചേർത്ത് മാർക്കറ്റിൽ എത്തിക്കുന്നത്. കാത്സ്യം കാര്‍ബൈഡ് (സി എ സി2)എന്ന രാസവസ്തുവാണ് നല്ലവണ്ണം മൂപ്പെത്താത്ത…
Read More »
