മികച്ച ലൈവ് കമന്റേറ്റർക്കുളള 2024ലെ നാഷണൽ ഫിലിം അക്കാദമി പുരസ്കാരം ഡോ. പ്രവീൺ ഇറവങ്കരക്ക് ലഭിച്ചു.
കൈരളി ടി.വിയുടെ മകരവിളക്ക് ലൈവ് കമന്ററിക്കാണ് അവാർഡ്.
തൃശ്ശൂർപ്പൂരവും ആറ്റുകാൽ പൊങ്കാലയുമുൾപ്പെടെ ഇതിനോടകം 111 കമന്ററികൾ പൂർത്തിയാക്കിയിട്ടുണ്ട്.
തിരക്കഥാകൃത്തുകൂടിയായ ഇറവങ്കര 600 എപ്പിസോഡുകൾ പിന്നിട്ട് സൂര്യ ടിവി യിൽ സൂപ്പർ ഹിറ്റായി രാത്രി 9.30ന് സംപ്രേഷണം തുടരുന്ന ‘കനൽപ്പൂവ്’പരമ്പര ഉൾപ്പെടെ 27 തിരക്കഥകളും, നോവലുകളും കഥകളുമായി 10 പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.