NEWSSocial Media

ബെന്യാമിന് കൊടുത്തതിന്റെ പത്ത് ഇരട്ടി തുക നജീബിന്റെ പക്കല്‍ എത്തിയിട്ടുണ്ടെന്ന് ബ്ലസി; എങ്കില്‍ അത് ചെയ്തത് പൃഥ്വി തന്നെയെന്ന് പ്രേക്ഷകര്‍

സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന വ്യക്തിയുടെ അതിജീവന കഥ പറഞ്ഞ സിനിമയാണ് മാര്‍ച്ച് 28ന് തിയേറ്ററുകളിലെത്തിയ ആടുജീവിതം. ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍ നജീബിനെ അവതരിപ്പിച്ചത്. പൃഥ്വിരാജിനെ കൂടാതെ അമല പോള്‍ അടക്കമുള്ള താരങ്ങളും ആടുജീവിതത്തില്‍ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് എന്ന നടന്റെ കരിയര്‍ ബെസ്റ്റ് സിനിമയായാണ് ആടുജീവിതം വിലയിരുത്തപ്പെടുന്നത്.

തിയേറ്ററുകളില്‍ കുതിപ്പ് തുടര്‍ന്ന് മുന്നേറവേ നൂറുകോടി ക്ലബില്‍ കഴിഞ്ഞ ദിവസം ഇടംപിടിച്ചു ആടുജീവിതം. വെറും ഒമ്പത് ദിവസംകൊണ്ടാണ് ഈ ബ്ലെസി-പൃഥ്വിരാജ് ചിത്രം ആ?ഗോള കലക്ഷനില്‍ 100 കോടിയെന്ന നേട്ടം സ്വന്തമാക്കിയത്. ഇതോടെ മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ ഈ കലക്ഷന്‍ നേടുന്ന ചിത്രമെന്ന പേരും ആടുജീവിതം കരസ്ഥമാക്കി.

പൃഥ്വിരാജിന്റെ കരിയറിലെ ആദ്യ 100 കോടി കലക്ഷന്‍ ചിത്രമാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവും വേഗമേറിയ 50 കോടി കലക്ഷനും ആടുജീവിതത്തിന് അവകാശപ്പെട്ടതാണ്. എണ്‍പത് കോടിക്ക് മുകളില്‍ ചിലവഴിച്ചാണ് സിനിമ ഒരുക്കിയത്. ആടുജീവിതം സക്‌സസ് ഫുള്ളായി ഓടി തുടങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകരില്‍ നിന്നും നിരന്തരമായി ആടുജീവിത ടീം നേരിടുന്ന ഒരു ചോദ്യമാണ് യഥാര്‍ത്ഥ നജീബിന് എന്താണ് ആടുജീവിതം നല്‍കിയതെന്ന്.

അതേ കുറിച്ച് കഴിഞ്ഞ ദിവസം ബ്ലെസി പ്രതികരിച്ചിരുന്നു. നമുക്കൊപ്പം സഞ്ചരിക്കുന്ന ആളായിട്ടാണ് ഞങ്ങള്‍ക്ക് നജീബിനെ തോന്നിയിട്ടുള്ളത്. ആള്‍ക്കാര്‍ പറഞ്ഞ് പറഞ്ഞ് മോശമാക്കുന്നു എന്നതല്ലാതെ അദ്ദേഹത്തിന്റെ സ്വസ്ഥമായ ജീവിതത്തിന് വേണ്ട എല്ലാ സാഹചര്യവും നമ്മള്‍ ഒരുക്കി കൊടുത്തിട്ടുണ്ട്. ഒരു വര്‍ഷത്തിന് മുമ്പെ തന്നെ ഒരു ജോലി നമ്മള്‍ ഓഫര്‍ ചെയ്തിരുന്നു.

പക്ഷെ അദ്ദേഹം വേണ്ടെന്ന് പറഞ്ഞു. ഇതിനോടകം പലരും പല ചോദ്യങ്ങളും ചോദിക്കുന്നുണ്ട്. അതുകൊണ്ട് മാത്രം പറയാം. ഞാന്‍ ബെന്യാമിന് കൊടുത്തതിന്റെ പത്ത് ഇരട്ടി തുക നജീബിന്റെ പക്കല്‍ എത്തിയിട്ടുണ്ട്. ഞാന്‍ പോലും കഴിഞ്ഞ ദിവസമാണ് അറിയുന്നത്. നമ്മുടെ ഇടയില്‍ പോലും അത് ആര് കൊടുത്തുവെന്ന് ചര്‍ച്ച ചെയ്യുന്നില്ല.

ഒരിക്കലും ആര്‍ക്കും ആശങ്ക വേണ്ട എന്നാണ് ബ്ലെസി പറഞ്ഞത്. ഇതോടെ ആരായിരിക്കും നജീബിനെ സഹായിച്ചതെന്ന ചര്‍ച്ച പ്രേക്ഷകര്‍ക്കിടയിലും ഉണ്ടായി. ഒടുവില്‍ പ്രേക്ഷകര്‍ തന്നെ ഉത്തരവും കണ്ടെത്തി. അത് പൃഥ്വിരാജ് ആയിരിക്കുമെന്നാണ് ഭൂരിഭാഗം പേരുടെയും കണ്ടെത്തല്‍. അത് ചെയ്തത് പൃഥ്വി തന്നെയാകും… എങ്ങനെ എന്ത് എപ്പോള്‍ ചെയ്യണം എന്നൊക്കെ കൃത്യമായി അദ്ദേഹത്തിന് അറിയാം.

രാജു ഏട്ടന്‍ അല്ലാതെ ആരാണ് അത് ചെയ്യുക, അദേഹത്തിന്റെ സ്‌നേഹം എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്ത് അനുഭവിച്ചത് ഒരിക്കല്‍ പറഞ്ഞപ്പോള്‍ കരഞ്ഞുപോയി. വല്ലാത്തൊരു നന്മ ഉള്ള മനുഷ്യനാണ് പൃഥ്വിരാജ് എന്നിങ്ങനെയാണ് കമന്റുകള്‍ ഏറെയും.

പതിനാറ് വര്‍ഷത്തോളം ആടുജീവിതം സിനിമയുടെ പുറകെ ആയിരുന്നു ബ്ലെസിയും പൃഥ്വിരാജും. ആ കഷ്ടപ്പാടിന് ലഭിച്ച പ്രതിഫലമാണ് തിയറ്ററുകളില്‍ മുഴങ്ങി കേള്‍ക്കുന്ന കയ്യടികള്‍. പല ഘട്ടങ്ങളിലായി ശരീര ഭാരം കുറച്ച് പൃഥ്വി നടത്തിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ എല്ലാവരേയും അമ്പരപ്പിച്ചതാണ്.

 

Back to top button
error: