Month: April 2024
-
Kerala
നാളെ 3200 രൂപ കൈയില്‍ കിട്ടും, ഇനിയും 5 മാസത്തെ ക്ഷേമപെന്‍ഷൻ കുടിശ്ശിക
നേരത്തെ പ്രഖ്യാപിച്ച സംസ്ഥാനത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡു നാളെ (ചൊവ്വ) മുതൽ വിതരണം ചെയ്യും. 3200 രൂപവീതമാണ് ലഭിക്കുക. കഴിഞ്ഞ മാസം ഒരു ഗഡു വിതരണം ചെയ്തിരുന്നു. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്‍ഷന്‍ എത്തിക്കും. 62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും. 6.88 ലക്ഷം പേരുടെ കേന്ദ്രസർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്. ഇവർക്ക് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ കേന്ദ്രസർക്കാർ പെൻഷൻ വിഹിതം മുടക്കിയ സാഹചര്യത്തിലാണ് കേരളം മുൻകൂറായി തുക നൽകുന്നത്. 7 മാസത്തെ കുടിശ്ശികയാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു ഗഡു കഴിഞ്ഞമാസം നല്‍കി. രണ്ടു ഗഡുകൂടി ഇപ്പോള്‍ നല്‍കിയാലും ഏപ്രിലിലേത് അടക്കം അഞ്ചുമാസത്തെ പെന്‍ഷന്‍ ഇനിയും കുടിശ്ശികയാണ്.
Read More » -
Kerala
മമ്മൂട്ടി ശാസിച്ചു, ബ്ലെസി കരഞ്ഞു; ഹൃദയ സ്പർശിയായ ആ അനുഭവം എന്തായിരുന്നു എന്നറിയാമോ…?
ബ്ലെസിയുടെ ‘ആടുജീവിതം’ തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നു. 16 വർഷത്തെ അദ്ദേഹത്തിൻ്റെ അദ്ധ്വാനമായ സിനിമ തിയേറ്ററുകളിൽ നിറഞ്ഞോടുമ്പോൾ എല്ലാവരും പ്രശംസിക്കുന്നത് ബ്ലെസി എന്ന സംവിധായകനെയാണ്. ബ്ലെസി സ്വതന്ത്ര സംവിധായകനാകുന്നത് ‘കാഴ്ച’യിലൂടെയാണ്. മമ്മൂട്ടിയാണ് നായകൻ. 2004 ൽ പുറത്തിറങ്ങിയ ആ സിനിമ ഏറെ പ്രശംസകൾ നേടിയിരുന്നു. 2001 ലെ ഗുജറാത്ത് ഭൂകമ്പത്തില്‍ അനാഥനായിപ്പോയ ഒരു കുട്ടിയുടെ ഹൃദയസ്പര്‍ശിയായ കഥയാണ് ബ്ലെസി ‘കാഴ്ച’യില്‍ പറഞ്ഞത്. മമ്മൂട്ടി എന്ന നടന്റെ ഗംഭീര പ്രകടനമായിരുന്നു ചിത്രത്തില്‍. ആടുജീവിതത്തിന്റെ വിജയത്തിളക്കത്തില്‍ ബ്ലെസി നില്‍ക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്ലെസിയെ മമ്മൂട്ടി വഴക്കുപറഞ്ഞതും ലൊക്കേഷനിൽ അദ്ദേഹം പൊട്ടിക്കരഞ്ഞതും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. മമ്മൂട്ടി ബ്ലെസ്സിയെ ആദ്യമായി കാണുന്നത് നൊമ്പരത്തിപ്പൂവ് എന്ന സിനിമയുടെ ലൊക്കേഷനിലാണ്. അന്ന് പദ്മരാജന്റെ അസിസ്റ്റന്റായി പ്രവർത്തിക്കുകയാണ് ബ്ലെസി. അവിടെ വച്ച് ബ്ലെസ്സിക്കുണ്ടായ ഒരു പിഴവിന് മമ്മൂട്ടി ബ്ലെസിയെ ശാസിച്ചു. ആ വാക്കുകൾ ബ്ലെസിയെ വേദനിപ്പിച്ചു. ലോക്കേഷനിലാണെന്നു പോലും ഓർക്കാതെ അദ്ദേഹം കരഞ്ഞു പോയി. മമ്മുട്ടിയുടെ…
Read More » -
Movie
സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിക്കുന്നു, പ്രേംശങ്കർ സംവിധാനം ചെയ്യുന്ന ‘തെക്ക് വടക്ക്’ പാലക്കാട് ആരംഭിച്ചു
രണ്ട് അഭിനയ പ്രതിഭകളായ സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിക്കുന്ന ‘തെക്ക് വടക്ക്’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. മുട്ടിക്കുളങ്ങര വാർക്കാട് എന്ന ഗ്രാമത്തിലെ പൗരാണികമായ ഒരു തറവാട്ടിലായിരുന്നു തുടക്കം. പ്രേംശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഐഎഫ്.എഫ്.കെയിൽ മത്സര വിഭാഗത്തിലെത്തിയ ‘രണ്ടു പേർ’ എന്ന ചിത്രത്തിൻ്റെ സംവിധായകനാണ് പ്രേംശങ്കർ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട്, ചുരുളി, നൻ പകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങൾക്കു തിരക്കഥ ഒരുക്കിയ എസ്.ഹരീഷ് ആണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ തന്നെ ‘രാത്രി കാവൽ’ എന്ന കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം. ‘പേരറിയാത്തവ’രിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിയ സുരാജ് വെഞ്ഞാറമൂട് അരിമിൽ ഉടമയായ ശങ്കുണ്ണിയേയും കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് സംസ്ഥാന ഗവണ്മൻ്റിൻ്റെ മികച്ച നടനുള്ള പുരസ്ക്കാരം നേടിയ വിനായകൻ മാധവൻ എന്ന ഇലക്ട്രിസിറ്റി ബോർഡ് എഞ്ചിനിയറേയും അവതരിപ്പിക്കുന്നു. വൻവിജയം നേടിയ ജയിലറിനു ശേഷം വിനായകൻ അഭിനയിക്കുന്ന ചിത്രം…
Read More » -
Movie
കൃഷ്ണ പൂജപ്പുരയുടെ രചനയിൽ മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന ‘ഇടീം മിന്നലും’ ഉടൻ എത്തും
അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിച്ച് മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘ഇടീം മിന്നലും’ എന്നു നാമകരണം ചെയ്തു. അബാം മൂവീസിൻ്റെ 14-ാമത്തെ ചിത്രമാണിത്. ഇന്ന് (ഞായർ) പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ് ടൈറ്റിൽ ലോഞ്ച് നടത്തിയത്. ശുദ്ധ നർമ്മമുഹൂർത്തങ്ങളിലൂടെ മികച്ച കുടുംബചിത്രങ്ങൾക്കു തിരക്കഥ രചിച്ചിട്ടുള്ള കൃഷ്ണ പൂജപ്പുരയുടേതാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ കാലാവസ്ഥ മനഷ്യൻ്റെ ജീവിതത്തിൽ എങ്ങനയൊക്കെ പ്രതിഫലിക്കുന്നു എന്നതാണ് ഈ കുടുംബചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അനുപ് മേനോനും, ഷീലു ഏബ്രഹാമുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ അസി.ഡയറക്ടർ രവീന്ദ്രൻ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോൻ അവതരിപ്പിക്കുന്നത്. ധ്യാൻ ശീനിവാസൻ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നു. ജോണി ആൻ്റണി, സെന്തിൽ കൃഷ്ണ, അസീസ് നെടുമങ്ങാട്, എന്നിവരും പ്രധാന താരങ്ങളാണ്. ഹരിനാരായണൻ്റെ വരികൾക്ക് പ്രകാശ് ഉള്യേരി ഈണം പകർന്നിരിക്കുന്നു. മഹാദേവൻ തമ്പിയാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- സിയാൻ ശ്രീകാന്ത്. കലാസംവിധാനം- അജയ്.ജി അമ്പലത്തറ…
Read More » -
NEWS
സൗദിയിൽ വധശിക്ഷ കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശിയുടെ മോചനത്തിന് വേണ്ടത് 34 കോടി, പണം സമാഹരിക്കാന്‍ ‘യാചകയാത്ര’യുമായി ബോബി ചെമ്മണൂര്‍
സൗദി അറേബ്യയിൽ വധശിക്ഷ കാത്തു കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിൻ്റെ മോചനത്തിനായി സഹായം തേടി കുടുംബം. സൗദി ജയിലിൽ കഴിയുന്ന ഇയാളെ മോചിപ്പിക്കാൻ ദയാധനമായി വേണ്ടത് 34 കോടി രൂപയാണ്. ഏപ്രിൽ 16നകം ഈ പണം നൽകിയില്ലെങ്കിൽ വധശിക്ഷ നടപ്പിലാക്കും. ഇനി കുടുംബത്തിന് മുന്നിലുള്ളത് 9 ദിവസം മാത്രം. മകന്റെ മോചനത്തിനായി സുമനസ്സുകൾക്ക് മുമ്പിൽ കൈ നീട്ടുകയാണ് അബ്ദുറഹീമിന്റെ പ്രായമായ മാതാവ്. ഇതിനിടെ അബ്ദുറഹീമിൻ്റെ മോചനദ്രവ്യമായ 34 കോടി രൂപ സമാഹരിക്കാനായി ‘യാചകയാത്ര’ക്കൊരുങ്ങുകയാണ് ബോബി ചെമ്മണൂർ. പണം സ്വരൂപിക്കാന്‍ നാളെ (തിങ്കൾ) മുതല്‍ ‘യാചകയാത്ര’ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. രാവിലെ 9ന് തിരുവനന്തപുരം തമ്പാനൂര്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിന് സമീപത്തുനിന്ന് യാത്ര ആരംഭിക്കും. തുടര്‍ന്ന് കാസര്‍കോട് വരെയുള്ള എല്ലാ ജില്ലകളിലെയും പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, കോളജുകള്‍, തെരുവോരങ്ങള്‍ തുടങ്ങിയ പൊതുയിടങ്ങളിലും ജനങ്ങളോട് സഹായം തേടും. കേസിനാസ്പദമായ സംഭവം നടന്നത് 18 വർഷങ്ങൾക്ക് മുൻപ്…
Read More » -
Kerala
മഞ്ഞക്കടമ്പന് പകരം ഇ.ജെ ആഗസ്തി; മോന്‍സിന്റെ നോമിനിയെ വെട്ടി യുഡിഎഫ്
കോട്ടയം: കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് കൂടിയായ സജി മഞ്ഞക്കമ്പന്‍ രാജിവെച്ച ഒഴിവിലേക്ക് മോന്‍സ് ജോസഫിന്റെ നോമിനിയെ തള്ളി ഇ.ജെ ആഗസ്തിയെ യുഡിഎഫ് ജില്ലാ ചെയര്‍മാനായി നിയമിച്ച് യുഡിഎഫ് നേതൃത്വം. അഡ്വക്കറ്റ് പ്രിന്‍സ് ലൂക്കോസിനെ യുഡിഎഫ് ജില്ലാ ചെയര്‍മാനാക്കണമെന്ന മോന്‍സ് ജോസഫിന്റെ ആവശ്യം തള്ളിയാണ് യുഡിഎഫിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടക്ക് സജി മഞ്ഞക്കടമ്പനെ പ്രകോപിപ്പിച്ച് രാജിവെക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും സജിക്ക് മറുപടി നല്‍കി രംഗം വഷളാക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്ത മോന്‍സ് ജോസഫിന്റെ പക്വത ഇല്ലാത്ത നടപടിയോടുള്ള അതൃപ്തിയാണ് കോണ്‍ഗ്രസ് നേതൃത്വം പ്രകടിപ്പിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് എം മുന്‍ ജില്ലാ പ്രസിഡന്റും മുന്‍ യുഡിഎഫ് ജില്ലാ ചെയര്‍മാനുമാണ് ആഗസ്തി. ആരോഗ്യ കാരണങ്ങളാല്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു ആഗസ്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുന്‍കൈ എടുത്താണ് വീണ്ടും ആഗസ്തിയെ പകരക്കാരനാക്കിയത്. അഡ്വ. പ്രിന്‍സ് ലൂക്കോസിനെ പകരക്കാരനാക്കണം എന്നതായിരുന്നു മോന്‍സ് ജോസഫിന്റെ താല്‍പ്പര്യം. പിജെ ജോസഫ് അത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍…
Read More » -
India
ആട് ജീവിതം അവസാനിക്കുന്നില്ല; സൗദിയിൽ ഉത്തര്‍പ്രദേശ് സ്വദേശി ഇടിമിന്നലേറ്റ് മരിച്ചു
ദമാം: ഹഫർ അല്‍ ബത്തീനില്‍ ഇടിമിന്നലേറ്റ് മരണപ്പെട്ട ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മരുഭൂമിയില്‍ ആട്ടിടയനായി ജോലിചെയ്തുവന്നിരുന്ന സത്യ നാരായണന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. മരണപ്പെട്ട സത്യനാരായണന്റെ കുടുംബം ഇന്ത്യൻ എംബസ്സിയില്‍ മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള അപേക്ഷകൊടുത്തതിനെ തുടർന്ന് എംബസ്സിയുടെ നിർദ്ദേശപ്രകാരം ഒഐസിസി ഹഫർ അല്‍ ബത്തീൻ കമ്മറ്റി പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തില്‍ സൈഫുദ്ധീൻ പള്ളിമുക്ക്, ജോമോൻ ജോസഫ് എന്നിവർ നിയമ നടപടികള്‍ പൂർത്തിയാക്കുകയായിരുന്നു. ദമാമില്‍ നിന്നും സൗദി എയർലൈൻസ് വിമാനത്തില്‍ ലഖ്നൗ വിമാനതാവളത്തില്‍ എത്തിച്ചേർന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.
Read More » -
Kerala
ബക്കറ്റ് പിരിവിനായി തെരുവിലിറങ്ങി കോണ്‍ഗ്രസ് നേതാക്കള്‍
തിരുവനന്തപുരം: പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രം മരവിപ്പിച്ചെന്ന് കോണ്‍ഗ്രസിന്റെ ആരോപണം. പിന്നാലെ, പൊതുജനങ്ങളില്‍ നിന്നും പണം തേടി ബക്കറ്റ് പിരിവുമായി കോണ്‍ഗ്രസ് നേതാക്കള്‍ തെരുവില്‍. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) ആക്ടിംഗ് പ്രസിഡൻ്റ് എംഎം ഹസ്സന്റെ നേതൃത്വത്തിലുള്ള നേതാക്കളാണ് പിരിവിനിറങ്ങിയത്. തിരഞ്ഞെടുപ്പ് പ്രചാരണം കൈകാര്യം ചെയ്യുന്നതിനായി ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാർ കോണ്‍ഗ്രസ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച സാഹചര്യത്തിലാണ് കെപിസിസിയും അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയും (എഐസിസി) സാധാരണക്കാരെ സമീപിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് പിന്തുണ നേടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഹസ്സൻ പറഞ്ഞു. ദേശീയ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്ബ്, യാതൊരു കാരണവുമില്ലാതെ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കൾ ആരോപിച്ചു.
Read More » -
Kerala
ചൂട് കൂടിയതോടെ സോഡാ നാരങ്ങാവെള്ളത്തിന് തോന്നുംപടി വില; ഡപ്യൂട്ടി തഹസിൽദാരോട് വാങ്ങിയത് 48 രൂപ
കൊല്ലം: കൊല്ലുന്ന ചൂടിൽ ജനങ്ങളെ പിഴിഞ്ഞ് വ്യാപാരികൾ.ചൂട് കാലത്ത് ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സോഡാ നാരങ്ങാവെള്ളത്തിന് കൊള്ളവില ഈടാക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽ ഡപ്യൂട്ടി തഹസിൽദാരോട് ഒരു ഗ്ലാസ് സോഡാ നാരങ്ങാവെള്ളത്തിന് വാങ്ങിയത് 48 രൂപയായിരുന്നു.ടൗണിലെ ഒരു ബേക്കറിയിൽ നിന്നാണ് ഇത്തരമൊരു അനുഭവം അദ്ദേഹത്തിനുണ്ടായത്. ജില്ലാ സപ്ലൈ ഓഫിസർക്ക് അദ്ദേഹം ബിൽ സഹിതം പരാതി നൽകിയിട്ടുണ്ട്. കൊട്ടാരക്കരയിൽ പല ഹോട്ടലുകളും ബേക്കറികളും ഉയർന്ന വില ഈടാക്കുന്നതായി പരാതി വ്യാപകമാണ് അതിനിടയിലാണ് ഈ സംഭവം. കേരളത്തിന്റെ പലഭാഗങ്ങളിലും ഇത്തരം പകൽക്കൊള്ള ചൂടേറിയ വിഷയമായി ഇതിനകം മാറിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷ വിഭാഗം നടപടി എടുക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.
Read More » -
Kerala
ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കിഷോര്‍കുമാര്‍ മരിച്ചനിലയില്‍
കോഴിക്കോട്: ക്വീര്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കിഷോര്‍കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് സൂചന. എല്‍.ജി.ബി.ടി. സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ‘ക്വിയറള’ എന്ന സംഘടനയുടെ സ്ഥാപക അംഗമാണ്. ‘രണ്ടു പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍: മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും’, ‘മഴവില്‍ കണ്ണിലൂടെ മലയാള സിനിമ’ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ് കിഷോര്‍കുമാര്‍.
Read More »