ദമാം: ഹഫർ അല്‍ ബത്തീനില്‍ ഇടിമിന്നലേറ്റ് മരണപ്പെട്ട ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.
മരുഭൂമിയില്‍ ആട്ടിടയനായി ജോലിചെയ്തുവന്നിരുന്ന സത്യ നാരായണന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്.
മരണപ്പെട്ട സത്യനാരായണന്റെ കുടുംബം ഇന്ത്യൻ എംബസ്സിയില്‍ മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള അപേക്ഷകൊടുത്തതിനെ തുടർന്ന് എംബസ്സിയുടെ നിർദ്ദേശപ്രകാരം ഒഐസിസി ഹഫർ അല്‍ ബത്തീൻ കമ്മറ്റി പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തില്‍ സൈഫുദ്ധീൻ പള്ളിമുക്ക്, ജോമോൻ ജോസഫ് എന്നിവർ നിയമ നടപടികള്‍ പൂർത്തിയാക്കുകയായിരുന്നു.
ദമാമില്‍ നിന്നും സൗദി എയർലൈൻസ് വിമാനത്തില്‍ ലഖ്നൗ വിമാനതാവളത്തില്‍ എത്തിച്ചേർന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.