MovieNEWS

കൃഷ്ണ പൂജപ്പുരയുടെ രചനയിൽ മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന ‘ഇടീം മിന്നലും’ ഉടൻ എത്തും

അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിച്ച് മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘ഇടീം മിന്നലും’ എന്നു നാമകരണം ചെയ്തു.

അബാം മൂവീസിൻ്റെ 14-ാമത്തെ ചിത്രമാണിത്. ഇന്ന് (ഞായർ) പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ് ടൈറ്റിൽ ലോഞ്ച് നടത്തിയത്.
ശുദ്ധ നർമ്മമുഹൂർത്തങ്ങളിലൂടെ മികച്ച കുടുംബചിത്രങ്ങൾക്കു തിരക്കഥ രചിച്ചിട്ടുള്ള കൃഷ്ണ പൂജപ്പുരയുടേതാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ
കാലാവസ്ഥ മനഷ്യൻ്റെ ജീവിതത്തിൽ എങ്ങനയൊക്കെ പ്രതിഫലിക്കുന്നു എന്നതാണ് ഈ കുടുംബചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
അനുപ് മേനോനും, ഷീലു ഏബ്രഹാമുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ അസി.ഡയറക്ടർ രവീന്ദ്രൻ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോൻ അവതരിപ്പിക്കുന്നത്.
ധ്യാൻ ശീനിവാസൻ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നു.
ജോണി ആൻ്റണി, സെന്തിൽ കൃഷ്ണ, അസീസ് നെടുമങ്ങാട്,
എന്നിവരും പ്രധാന താരങ്ങളാണ്.
ഹരിനാരായണൻ്റെ വരികൾക്ക് പ്രകാശ് ഉള്യേരി ഈണം പകർന്നിരിക്കുന്നു.
മഹാദേവൻ തമ്പിയാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ്‌- സിയാൻ ശ്രീകാന്ത്.
കലാസംവിധാനം- അജയ്.ജി അമ്പലത്തറ
ലൈൻ പ്രൊഡ്യൂസർ- ടി.എം റഫീഖ്.
പ്രൊഡക്ഷൻ കൺട്രോളർ- പ്രജീഷ് പ്രഭാസൻ.
കൊച്ചിയിലും വാഗമണ്ണിലുമായി ചിത്രീകരണം പൂർത്തിയായ ‘ഇടീം മിന്നലും’ വൈകാതെ തിയേറ്ററുകളിലെത്തും.

വാഴൂർ ജോസ്.

Back to top button
error: