Month: April 2024

  • Kerala

    വികസനം കാത്ത് തിരുവല്ല റെയില്‍വേ സ്റ്റേഷൻ

    പ്രവാസികൾ, പ്രത്യേകിച്ച് അന്യ സംസ്ഥാനങ്ങളിലുള്ളവർ ഏറെയുള്ള ജില്ലയാണ് പത്തനംതിട്ട.ഇവിടുത്തെ ഏക റയിൽവെ സ്റ്റേഷനാണ് തിരുവല്ല.ഒപ്പം ശബരിമലയിലേക്കും അപ്പർ കുട്ടനാട് പോലെയുള്ള പ്രദേശങ്ങളിലേക്കുള്ള കവാടവും. കേരളത്തിലേക്കുള്ള തീർത്ഥാടകരിൽ ഏറിയപങ്കും എത്തുന്നതും ഇവിടേക്ക് തന്നെ.ഇവരുടെയെല്ലാം ഏക ആശ്രയമാണ് തിരുവല്ല റയിൽവെ സ്റ്റേഷൻ.കൂടുതൽ ട്രെയിനുകൾ ഇല്ലാത്തതും ഉള്ളം ട്രെയിനുകളുടെ സ്റ്റോപ്പ് എടുത്തുകളഞ്ഞതും ഉൾപ്പെടെ നിരവധി തിരിച്ചടിയാണ് സമീപകാലത്ത് തിരുവല്ലയ്ക്ക് നേരിടേണ്ടി വന്നത്.വരുമാനക്കുറവാണ് കാരണമായി പറയുന്നത്.പത്തനംതിട്ട റയിൽവെ ബുക്കിംഗ് സെന്ററിലെ വരുമാനം പോകുന്നത് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലേക്കാണെന്നിരിക്കെയാണ് ഇത്. മധ്യതിരുവിതാംകൂറിൽ റെയിൽവെയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കി നൽകുന്ന മൂന്നു സ്റ്റേഷനുകളാണ് കോട്ടയവും തിരുവല്ലയും ചെങ്ങന്നൂരും.മറ്റ് രണ്ടു റയിൽവെ സ്റ്റേഷനുകളിലും വൻ വികസനം നടത്തുമ്പോഴും തിരുവല്ലയെ റയിൽവെ അവഗണിക്കുകയാണ് പതിവ്. തിരുവല്ലയിൽ നിന്നും ട്രെയിനുകൾ യാത്ര പുറപ്പെടത്തക്കവിധം യാർഡ് നിർമ്മാണം ഉൾപ്പടെയുള്ള വികസനം നടത്തണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്.യാർഡ്  ആക്കാൻ എന്തുകൊണ്ടും സൗകര്യപ്രദമായ ഒരു റയിൽവെ സ്റ്റേഷനാണ് തിരുവല്ല.പ്രത്യേകിച്ചും എറണാകുളത്തെ സ്റ്റേഷനുകൾ ട്രാഫിക്കും സ്ഥലപരിമിതികളും മറ്റും കൊണ്ട് വീർപ്പുമുട്ടുമ്പോൾ.തൊട്ടടുത്ത…

    Read More »
  • Kerala

    സ്വപ്ന സുരേഷിന്റെ സ്വർണ്ണക്കള്ളക്കടത്തും മാധ്യമങ്ങളുടെ ഇരട്ടത്താപ്പും

    സ്വപ്ന സുരേഷിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കം കേന്ദ്രസർക്കാർ ഇടപെട്ട് തടഞ്ഞത് കഴിഞ്ഞ വർഷമാണ്.ഇത് കേരളത്തിൽ പോലും ചർച്ചയാകാതെയും പോയി.സ്വപ്ന സുരേഷിന്റെ ഒരു ഫേസ്ബുക്ക് ലൈവിനായി മണിക്കൂറോളം കാത്തു നിൽക്കുകയും ആഴ്ചകളോളം അത് ചർച്ചയാക്കുകയും ചെയ്ത മലയാള മാധ്യമങ്ങളുടെ നിശബ്ദത ഇക്കാര്യത്തിൽ അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു. തങ്ങളുടെ ലക്ഷ്യം ഏറെക്കുറെ ജനങ്ങൾക്ക് മനസ്സിലായ സ്ഥിതിക്ക് അവർക്കതിന്റെ ആവശ്യമുണ്ടെന്നും തോന്നുന്നില്ല.എന്നാൽ വർഷങ്ങളായി  സ്വർണ്ണക്കടത്ത് മാത്രം പ്രധാന വിഷയമായി അവതരിപ്പിച്ച് അന്തിച്ചർച്ച നടത്തിയിരുന്ന ടീംസാണല്ലോ ഇതെന്ന് ഓർക്കുമ്പോൾ…!! അതുപോട്ടെ, വിഷയം സ്വർണ്ണക്കടത്തും സ്വപ്നയുമാണല്ലോ.സ്വർണ്ണ കള്ളക്കടത്ത് കേസ് ആദ്യം മുതൽ തന്നെ അന്വേഷിച്ചത് കേന്ദ്ര ഏജൻസികളാണ്.എന്നിട്ടും പ്രധാന വിഷയമായ സ്വർണം കടത്തിയത് ആർക്കുവേണ്ടി എന്നത് ഇതുവരെയും വെളിയിൽ വന്നിട്ടില്ല.ഇപ്പോളിതാ കേന്ദ്രം ഭരിക്കുന്ന ബിജെപി ഇടപെട്ട് സ്വപ്നയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നീക്കം തടയുകയും ചെയ്തിരിക്കുന്നു.നേരത്തെ തന്നെ ആർഎസ്എസ് ബന്ധമുള്ള എച്ച്‌ആർഡിഎസിൽ‌  സ്വപ്നയ്ക്ക് ജോലി നൽകിയത് വാർത്തയായിരുന്നു കേന്ദ്ര സർക്കാർ ഫണ്ടുപയോഗിച്ച്‌ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ഈ‌ എച്ച്‌ആർഡിഎസ്‌ എന്നോർക്കണം.അതുമാത്രമല്ല, പ്രതികളായ…

    Read More »
  • Kerala

    കേരളത്തിൽ 9 സീറ്റുകൾ എൽഡിഎഫിന്; രഹസ്യാന്വേഷണ റിപ്പോർട്ട് 

    തിരുവനന്തപുരം: കേരളത്തിൽ 9 സീറ്റുകൾ എൽഡിഎഫിനെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്.ബാക്കി 11 സീറ്റുകൾ യുഡിഎഫ് നേടും.ബിജെപ്പി ഇത്തവണയും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,തൃശൂർ, ആലത്തൂർ, വടകര, കണ്ണൂർ എന്നീ മണ്ഡലങ്ങളാണ് എൽഡിഎഫ് നേടുക.കഴിഞ്ഞ തവണ ആലപ്പുഴയിൽ മാത്രമാണ് എൽഡിഎഫ് വിജയിച്ചത്. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അന്തിമപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ  അവസാനിക്കും.സൂക്ഷ്മ പരിശോധന കഴിഞ്ഞ് 86 പേരുടെ പത്രിക തള്ളിയതോടെ നിലവില്‍ 204 സ്ഥാനാര്‍ഥികളാണ് ഉള്ളത്. തിരുവനന്തപുരം 13, ആറ്റിങ്ങല്‍ ഏഴ്, കൊല്ലം 12, പത്തനംതിട്ട എട്ട്, മാവേലിക്കര 10, ആലപ്പുഴ 11, കോട്ടയം 14, ഇടുക്കി എട്ട്, എറണാകുളം 10, ചാലക്കുടി 12, തൃശൂര്‍ 10, ആലത്തൂര്‍ 5, പാലക്കാട് 11, പൊന്നാനി എട്ട്, മലപ്പുറം 10, വയനാട് 10, കോഴിക്കോട് 13, വടകകര 11, കണ്ണൂര്‍ 12,…

    Read More »
  • India

    400 സീറ്റിന്റെ ആത്മവിശ്വാസമുണ്ടെങ്കില്‍ ബിജെപി എന്തിനാണ് പ്രതിപക്ഷ പാർട്ടികളേയും അവരുടെ മുഖ്യമന്ത്രിമാരേയുമൊക്ക ഇങ്ങനെ ഭയപ്പെടുന്നത് ?

    ന്യൂഡൽഹി: 400 സീറ്റിന്റെ ആത്മവിശ്വാസം ഉണ്ടെങ്കിൽ ബിജെപി എന്തിനാണ് പ്രതിപക്ഷ പാർട്ടികളേയും അവരുടെ മുഖ്യമന്ത്രിമാരേയുമൊക്ക ഇങ്ങനെ ഭയപ്പെടുന്നതെന്ന് ആം ആദ്മി നേതാവ് സഞ്ജയ് സിങ്ങ്. ആം ആദ്മി അദ്ധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ കൂട്ട ഉപവാസം നടത്തുന്നതിടെയാണ് കഴിഞ്ഞ ദിവസം ജയിലില്‍ നിന്നും പുറത്തിറങ്ങിയ  സഞ്ജയ് സിങ്ങിന്റെ ചോദ്യം. “പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി എന്നിവരെ അറസ്റ്റ് ചെയ്ത് ഒതുക്കാമെന്ന് ബിജെപി കരുതുന്നു. കാരണം അവർക്ക് 400 സീറ്റ് കിട്ടാൻ പോകുന്നില്ല…അങ്ങനെ ഒരു ആത്മവിശ്വാസമുണ്ടെങ്കില്‍ ബിജെപി എന്തിനാണ് പ്രതിപക്ഷ പാർട്ടികളേയും അവരുടെ മുഖ്യമന്ത്രിമാരേയുമൊക്ക ഇങ്ങനെ ഭയപ്പെടുന്നത്. അങ്ങനെയെങ്കില്‍ അവർ ഭരണത്തിലുള്ള ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുമോ? അവർ കോണ്‍ഗ്രസ് പാർട്ടിയുടെ അക്കൗണ്ട് മരവിപ്പിക്കുമോ? ലോക്സഭാ തെരഞ്ഞെടുപ്പില്‍ 400 സീറ്റ് ലഭിക്കുമെന്ന് ആത്മവിശ്വാസമുള്ള ഒരു പാർട്ടിയും ഇത്തരം കാര്യങ്ങള്‍ ചെയ്യില്ല… വളരെ വ്യക്തമാണ്, മോദി  തെരഞ്ഞെടുപ്പില്‍ തോല്‍ക്കും അദ്ദേഹത്തിന്…

    Read More »
  • India

    യാത്രക്കാരെ കൊള്ളയടിക്കുമ്പോഴും ട്രെയിനുകളിലെ അപകടങ്ങൾ ഒഴിവാക്കുവാൻ നടപടിയില്ല

    തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്കുള്ള യാത്ര ഇളവുകള്‍ അവസാനിപ്പിച്ചതിലൂടെ നാലുവർഷത്തിനിടെ, റെയില്‍വേ നേടിയത് 5800 കോടി രൂപയാണ്.ഇതിന് പിന്നാലെയാണ് യാത്രക്കാരെ ദുരിതത്തിലാക്കി ട്രെയിനുകളില്‍ അണ്‍ റിസര്‍വ്ഡ് ഡീ റിസര്‍വ്ഡ് കോച്ചുകളുടെ എണ്ണം റെയില്‍വേ വെട്ടിച്ചുരുക്കിയത്. മാത്രമല്ല,പല ട്രെയിനുകളും സൂപ്പര്‍ഫാസ്റ്റ് ആക്കാനും റയില്‍വെ തീരുമാനിച്ചിട്ടുണ്ട്.ഇതോടെ സാധാരണ ടിക്കറ്റ് എടുക്കുന്നവര്‍ സൂപ്പര്‍ ഫാസ്റ്റിന്റെ സപ്ലിമെന്‍ററി അധിക നിരക്ക് കൂടി എടുക്കേണ്ടിയും വരും.സീസണ്‍ ടിക്കറ്റിനും സപ്ലിമെന്‍ററി ചാര്‍ജ് ബാധകമാണ്.ആവശ്യത്തിന് തീവണ്ടികൾ ഇല്ലാത്തതിനാൽ സ്ളീപ്പർ കോച്ചുകളിലടക്കം ജനം കുമിഞ്ഞു കൂടുന്നതിനിടെയാണ് പുതിയ സംഭവം. ആവശ്യത്തിന് തീവണ്ടികൾ ഇല്ലാത്തതിനാലാണ് സ്ളീപ്പർ കോച്ചുകളിലടക്കം ജനം കുമിഞ്ഞു കൂടുന്നത്.രാജ്യത്തെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്താതെ വലിയ നിരക്കുള്ള അതിവേഗ തീവണ്ടികളിറക്കാൻ സർക്കാർ മത്സരിക്കുന്നു. എ.സി കോച്ചുകൾ മാത്രമുള്ള വണ്ടികളിലെ ഉയർന്ന യാത്രാ നിരക്ക് വലിയ വിഭാഗം മനുഷ്യർക്കും താങ്ങാവുന്നതല്ല. സ്വന്തം നാടും വീടും കുടുംബവും വിട്ട് അന്യസംസ്ഥാനങ്ങളിൽ പോയി ചെറിയ തൊഴിലെടുക്കുന്ന സാധാരണക്കാർ സ്ളീപ്പർ ക്ലാസാണ് ഇന്നും ആശ്രയിക്കുന്നത്. മറ്റൊന്ന് ട്രെയിനുകളില്‍…

    Read More »
  • India

    പ്രിയങ്കയ്ക്ക് പേടി; അമേത്തിയിൽ ഭർത്താവ് റോബര്‍ട്ട് വദ്രയെ നിർത്താൻ നീക്കം

    ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേത്തിയിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബര്‍ട്ട് വദ്ര മത്സരിക്കുമെന്ന് സൂചന.നേരത്തെ പ്രിയങ്ക ഗാന്ധി സ്മൃതി ഇറാനിക്കെതിരെ ഇവിടെ മത്സരിക്കുമെന്നാണ് കേട്ടിരുന്നതെങ്കിലും ഇപ്പോൾ ഭർത്താവിന്റെ പേരാണ് ഉയർന്നുകേൾക്കുന്നത്.2004 മുതൽ രാഹുൽ ഗാന്ധി മത്സരിച്ചിരുന്ന സീറ്റാണിത്. അതേസമയം അമേത്തിയിൽ പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര മത്സരിച്ചാല്‍ രണ്ടര ലക്ഷം വോട്ടുകള്‍ക്ക് സ്മൃതി ഇറാനി തോല്‍ക്കുമെന്ന പരിഹാസവുമായി ബിജെപി രംഗത്തെത്തി. ഗാന്ധി കുടുംബത്തില്‍ നിന്നും മറ്റാരെങ്കിലും വന്നാല്‍ ബിജെപി 50,000 വോട്ടുകള്‍ക്ക് തോല്‍ക്കുമെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല പരിഹസിച്ചു. രാഹുല്‍ ഗാന്ധിയുടെ പ്രിയങ്ക ഗാന്ധിയും മത്സരിക്കാന്‍ തയ്യാറല്ലാത്തതിനാല്‍ താന്‍ മത്സരിക്കാന്‍ ഒരുക്കമാണെന്ന് റോബര്‍ട്ട് വദ്ര കഴിഞ്ഞ ദിവസം പ്രസ്താവിച്ചതോടെയാണ് ബിജെപിയില്‍ നിന്നും പല രീതിയില്‍ പരിഹാസങ്ങള്‍ ഉയരുന്നത്. 2019ലെ രാഹുല്‍ഗാന്ധിയുടെ തോല്‍വിയോടെയാണ് ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും ഇവിടെ മത്സരിക്കാന്‍ തയ്യാറാവാതിരിക്കുന്നത്. 55,000 വോട്ടുകള്‍ക്കാണ് സ്മൃതി ഇറാനി രാഹുല്‍ഗാന്ധിയെ 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ തോൽപ്പിച്ചത്.

    Read More »
  • Kerala

    ഇൻസ്റ്റഗ്രാം സൗഹൃദം, 17-കാരിയെ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

    പത്തനംതിട്ട: ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ട 17-കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി അനീഷിനെയാണ് റാന്നി പോലീസ് തിരുവനന്തപുരം പാലിയോടുനിന്ന് പിടികൂടിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവുമായുള്ള ഇൻസ്റ്റഗ്രാം സൗഹൃദവും പീഡനവും പുറത്തറിഞ്ഞത്. തുടർന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്ലസ്ടു കഴിഞ്ഞ പെണ്‍കുട്ടി പത്തനംതിട്ടയിലെ ഒരു സ്ഥാപനത്തില്‍ ഉപരിപഠനം നടത്തിവരികയായിരുന്നു. ഏതാനുംദിവസങ്ങള്‍ക്ക് മുമ്ബ് പെണ്‍കുട്ടി വീടുവിട്ടിറങ്ങി. എറണാകുളത്തേക്ക് പോവുകയാണെന്നും അവിടെ ജോലിയില്‍ പ്രവേശിക്കുകയാണെന്നും കത്തെഴുതിവെച്ചിട്ടാണ് പെണ്‍കുട്ടി വീട്ടില്‍നിന്ന് പോയത്. തുടർന്ന് മകളെ കാണാനില്ലെന്ന് കാട്ടി പിതാവ് പോലീസിനെ സമീപിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയും പെണ്‍കുട്ടിയും സൗഹൃദത്തിലാണെന്ന് കണ്ടെത്തിയത്.   പിതാവിന്റെ മൊബൈല്‍ഫോണിലൂടെയാണ് 17-കാരി ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നത്. തുടർന്ന് പോലീസ് ഈ ഫോണ്‍ പരിശോധിച്ചതോടെയാണ് അനീഷുമായുള്ള ബന്ധം കണ്ടെത്തിയത്. മൂന്നുവർഷമായി ഇരുവരും തമ്മില്‍ സൗഹൃദത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പഠനത്തിനായി വീട്ടില്‍നിന്ന് പത്തനംതിട്ടയിലെത്തിയ പെണ്‍കുട്ടിയെ നഗരത്തിലെ…

    Read More »
  • India

    ഷാര്‍ജ  തീപിടിത്തം; മരിച്ചവരില്‍ രണ്ട് ഇന്ത്യാക്കാരും 

    ഷാർജ: കഴിഞ്ഞ ദിവസം ഷാർജയിലെ അല്‍നഹ്ദയിലുണ്ടായ തീപിടിത്തത്തില്‍  രണ്ട് ഇന്ത്യക്കാർ മരിച്ചു.മൊത്തം അഞ്ച് പേർ മരിച്ചതായാണ് വിവരം. ബംഗളൂരു സ്വദേശിയായ സൗണ്ട് എഞ്ചിനീയർ മൈക്കിള്‍ സത്യദാസ്, മുംബൈ സ്വദേശിനി സംറീൻ ബാനു (29) എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററിന് കീഴിലെ ഡി.എക്സ്.ബി ലൈവ് എന്ന സ്ഥാപനത്തിലെ സൗണ്ട് എഞ്ചിനീയറായിരുന്നു മരിച്ച സത്യദാസ്. എ.ആർ. റഹ്മാൻ ഉള്‍പ്പെടെ പ്രമുഖരുടെ സംഗീത കച്ചേരികള്‍ക്ക് സൗണ്ട് എഞ്ചിനീയറായി പ്രവർത്തിച്ചിട്ടുണ്ട്. മരിച്ച സംറീൻ ബാനുവിന്‍റെ ഭർത്താവും തീപിടിത്തത്തില്‍ ഗുരുതരപരിക്കേറ്റ് ചികില്‍സയിലാണ്. അടുത്തിടെയാണ് ഇവർ വിവാഹിതരായത്. വ്യാഴാഴ്ച രാത്രിയാണ് ഷാർജ അല്‍നഹ്ദയിലെ 39 നില കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. അപകടത്തില്‍ അഞ്ചുപേർ മരിച്ചുവെന്നാണ് പൊലീസിന്‍റെ കണക്ക്

    Read More »
  • Kerala

    കേരളത്തില്‍ സംഘപരിവാറിനെ കാലുകുത്താന്‍ അനുവദിക്കില്ല: പിണറായി വിജയൻ

    ആലപ്പുഴ: കേരളത്തില്‍ സംഘപരിവാറിനെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇതാണ് ഇടതു പക്ഷത്തിന്റെ ഉറപ്പ്.ഇടതുപക്ഷം കേരളത്തിൽ അധികാരത്തിൽ നിന്നും മാറിയാൽ കോൺഗ്രസ് ബിജെപിയെ കേരളത്തിലും അധികാരത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി ചേര്‍ത്തലയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത്‌ വിജയിച്ചത്‌ സ്വന്തം വോട്ട്‌ നേടിയാണെന്ന്‌ ബി.ജെ.പി ഇപ്പോഴും പറയില്ല. 2011-ല്‍ നേമത്ത്‌ 17.38 ശതമാനം വോട്ട്‌ നേടിയ യു.ഡി.എഫിന്‌ 2016-ല്‍ വോട്ട്‌ 9.7 ശതമാനമായി കുറഞ്ഞു. ആ വോട്ടു കൊണ്ടാണ്‌ ബി.ജെ.പി. വിജയിച്ചത്‌. കോണ്‍ഗ്രസ്‌ സ്വന്തം വോട്ട്‌ ദാനം ചെയ്‌ത് ചരിത്രത്തിൽ ആദ്യമായി ബി.ജെ.പിയെ കേരള നിയമസഭയില്‍ എത്തിക്കുകയായിരുന്നു. കോൺഗ്രസിന്റെ സഹായത്താൽ ബി.ജെ.പി തുറന്ന ആ അക്കൗണ്ട്‌ 2021-ല്‍ ഞങ്ങള്‍ പൂട്ടിച്ചു.നാല്‌ വോട്ടിനുവേണ്ടി രാഷ്‌ട്രീയ നിലപാട്‌ മാറ്റുന്നവരല്ല ഇടതുപക്ഷം. കേരളത്തില്‍ സംഘപരിവാറിനെ കാലുകുത്താന്‍ അനുവദിക്കില്ല എന്നത് അന്നുമിന്നും ഞങ്ങളുടെ നയമാണ്.കാരണം നിങ്ങൾക്ക് അറിയാം.2014 മുതൽ ഇന്ത്യയിൽ നിങ്ങളത് കണ്ടുകൊണ്ട് ഇരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിങ്ങൾ കഴിക്കുന്ന…

    Read More »
  • Newsthen Special

    എന്നും മലയാളി ഏറ്റുപാടുന്ന എസ് രമേശൻ നായരുടെയും കോന്നിയൂർ ഭാസിൻ്റെയും വരികൾ

    പാട്ടോർമ്മ സുനിൽ കെ ചെറിയാൻ 1. രഘുനാഥ് പലേരി സംവിധാനം ചെയ്‌ത ‘വിസ്‌മയം’ എന്ന ചിത്രത്തിലെ ‘ഏഴാം നാള്’ പാട്ടിൻ്റെ പാലമൃത് പകർന്ന ഗാനമാണ്. 1998 ഏപ്രിൽ 8 റിലീസ്. എസ് രമേശൻ നായർ- ജോൺസൺ. ചിത്രത്തിൽ ‘മൂക്കില്ലാ നാക്കില്ല പൂതം’ എന്ന ഗാനം സംവിധായകൻ എഴുതി ജോൺസൺ പാടി. 2. ബാലചന്ദ്രമേനോന്റെ ‘കാര്യം നിസ്സാര’ത്തിലെ പാട്ടുകൾ കണ്ണൂർ രാജൻ്റെ മാജിക് തന്നെ. ‘താളം ശ്രുതിലയ താളം’, ‘കണ്മണി പെന്മണിയേ’ (സുജാതയും പാടി), ‘കൊഞ്ചി നിന്ന പഞ്ചമിയോ’. രചന: കോന്നിയൂർ ഭാസ്. 1983 ഏപ്രിൽ 8 റിലീസ്. 3. ഹരിഹരന്റെ ‘അങ്കുരം’ എന്ന ചിത്രത്തിലെ ‘തുയിലുണരൂ’ ചെണ്ടയുടെ പശ്ചാത്തല താളത്തിൽ എം എസ് വിശ്വനാഥൻ സംഗീതം പകർന്ന ഗാനം. രചന: ഒഎൻവി. 1982 ഏപ്രിൽ 8 റിലീസ്. ഇതേ ദിവസമാണ് ശ്രീകുമാരൻ തമ്പി നിർമ്മിച്ച് സംവിധാനം ചെയ്‌ത ‘ഗാനം’ റിലീസ് ചെയ്‌തത്‌. ഇരയിമ്മൻ തമ്പി, സ്വാതി തിരുനാൾ, ത്യഗരാജകൃതികൾ എന്നിങ്ങനെ പരമ്പരാഗത…

    Read More »
Back to top button
error: