
കൊല്ലം: കൊല്ലുന്ന ചൂടിൽ ജനങ്ങളെ പിഴിഞ്ഞ് വ്യാപാരികൾ.ചൂട് കാലത്ത് ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സോഡാ നാരങ്ങാവെള്ളത്തിന് കൊള്ളവില ഈടാക്കുന്നതായി പരാതി.
കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽ ഡപ്യൂട്ടി തഹസിൽദാരോട് ഒരു ഗ്ലാസ് സോഡാ നാരങ്ങാവെള്ളത്തിന് വാങ്ങിയത് 48 രൂപയായിരുന്നു.ടൗണിലെ ഒരു ബേക്കറിയിൽ നിന്നാണ് ഇത്തരമൊരു അനുഭവം അദ്ദേഹത്തിനുണ്ടായത്. ജില്ലാ സപ്ലൈ ഓഫിസർക്ക് അദ്ദേഹം ബിൽ സഹിതം പരാതി നൽകിയിട്ടുണ്ട്.
കൊട്ടാരക്കരയിൽ പല ഹോട്ടലുകളും ബേക്കറികളും ഉയർന്ന വില ഈടാക്കുന്നതായി പരാതി വ്യാപകമാണ് അതിനിടയിലാണ് ഈ സംഭവം.
കേരളത്തിന്റെ പലഭാഗങ്ങളിലും ഇത്തരം പകൽക്കൊള്ള ചൂടേറിയ വിഷയമായി ഇതിനകം മാറിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷ വിഭാഗം നടപടി എടുക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.






