തിരുവനന്തപുരം: ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ ദ്വിധ്രുവവും ലാ നിന അവസ്ഥയും ഒരേസമയം സജീവമാകുന്നതിനാല്‍ ഈ വർഷത്തെ മണ്‍സൂണ്‍ പതിവിലും നേരത്തെ എത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ.
മധ്യ, കിഴക്കൻ പസഫിക് സമുദ്രത്തിലെ സമുദ്രോപരിതലത്തിലെ ശരാശരിയേക്കാള്‍ തണുപ്പുള്ള കാലാവസ്ഥാ പ്രതിഭാസമായ ലാ നിനയും ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്രോപരിതല താപനിലയിലെ ഏറ്റക്കുറച്ചിലായ ഇന്ത്യൻ ഓഷ്യൻ ഡൈപോളും ഒരു അതുല്യമായ കാലാവസ്ഥാ സംഭവമാണ്.
പരസ്പര ബന്ധിതമായ ഈ ചലനാത്മകത തെക്കുപടിഞ്ഞാറൻ മണ്‍സൂണിനെ ഗണ്യമായി സ്വാധീനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഇതിനാൽ തന്നെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ വലിയ മഴ പെയ്യാൻ സാധ്യതയുള്ള ശക്തമായ മണ്‍സൂണാകും ഇത്തവണത്തെതെന്നാണ് വീദഗ്ദർ നൽകുന്ന സൂചന.