തിരുവനന്തപുരം: ബിജെപിക്ക് 400 സീറ്റും കോണ്‍ഗ്രസിന് 40 സീറ്റും ലഭിക്കുമെന്ന തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ !
തിരുവനന്തപുരത്തെ വികസനത്തിൻ്റെ കാര്യത്തില്‍ പിന്നോട്ടടിച്ചവരാണ് ഇടത് വലത് മുന്നണികളെന്നും തൻ്റെ വിജയം ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി തന്നെ വീണ്ടും ഭരിക്കുമെന്ന് മുൻകൂട്ടി തീരുമാനിച്ച തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.