Month: April 2024
-
Kerala
സുൽത്താൻ ബത്തേരിയുടെ പേരു മാറ്റാൻ ഇറങ്ങിയ സുരേന്ദ്രൻ വീണ്ടും എയറിൽ
വയനാട്: താൻ വയനാട് നിന്നും ഇത്തവണ ജയിച്ചാൽ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റി പഴയ പേരായ ഗണപതി വട്ടം എന്നാക്കുമെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് സോഷ്യൽ മീഡിയയിൽ ട്രോൾമഴ. ‘ആ സ്ഥലം ഗണപതി വട്ടമാണ്. കോണ്‍ഗ്രസിനും എല്‍ഡിഎഫിനും ആ സ്ഥലം സുല്‍ത്താന്‍ ബത്തേരി എന്ന് പറയുന്നതാണ് താല്‍പ്പര്യം. അക്രമിയായ വ്യക്തിയുടെ പേരില്‍ എന്തിന് ആ സ്ഥലം അറിയപ്പെടുന്നു. ഞങ്ങള്‍ അതിനെ ഗണപതി വട്ടം എന്നാണ് വിളിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. അതേസമയം, സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സ്ഥലത്തിന്റെ പേര് മാറ്റുന്നത് ലഘുവായ കാര്യമാണെന്ന് തോന്നുമെങ്കിലും ചരിത്രം മാറ്റി എഴുതുക എന്ന സംഘപരിവാര അജണ്ടയുടെ ഭാഗം തന്നെയാണിതെന്ന് സാഹിത്യകാരന്‍ ഒകെ ജോണി പറഞ്ഞു. പിറകോട്ട് പോയാല്‍ നമ്മള്‍ എവിടെ എത്തും. വാസ്തവത്തില്‍ ഭാരതം എന്നാണോ ഇന്ത്യയുടെ പേര്. ബുദ്ധന്റെയും മഹാവീരന്റെയും കാലത്ത് ഇന്ത്യ ഉള്‍പ്പെടുന്ന വിശാല ഭൂപ്രദേശത്തിന്റെ പേര് ജംബുദീപം എന്നാണ്. ഗണപതി വട്ടം എന്നത് വളരെ…
Read More » -
Kerala
നന്ദകുമാറിനെ അറിയില്ലെന്ന ജാവഡേക്കർ ;ഒരേ വാഹനത്തില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: കേരളത്തിലെ ബിജെപി നേതാക്കൾ പണം വാങ്ങിയെന്ന് ആരോപണം ഉന്നയിച്ച ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ അറിയില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി. ദേശീയ നേതാവ് പ്രകാശ് ജാവഡേക്കർ. എന്നാൽ ജാവഡേക്കറുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ദല്ലാള്‍ നന്ദകുമാറും പ്രകാശ് ജാവഡേക്കറും ഒരുമിച്ച് കാറില്‍ കയറി പോകുന്ന ദൃശ്യങ്ങളടക്കമാണ് പുറത്തുവന്നത്. സംസ്ഥാന ബി.ജെ.പിയുടെ സംഘടനാ ചുമതലയുള്ള പ്രഭാരിയായ ശേഷം കേരളത്തിലെത്തിയപ്പോഴാണ് ജാവഡേക്കർ നന്ദകുമാറിനൊപ്പം കാറില്‍ യാത്ര ചെയ്തത്. ഡല്‍ഹിയില്‍ നിന്ന് ഒരേ വിമാനത്തിലാണ് ഇരുവരും തിരുവനന്തപുരത്ത് എത്തിയത്. വിമാനമിറങ്ങിയ ശേഷം ബി.ജെ.പി. ഓഫീസില്‍ നിന്നുള്ള വാഹനം ഒഴിവാക്കിയാണ് ജാവഡേക്കർ നന്ദകുമാറിന്റെ കൂടെ കാറില്‍ പോയത്. ഒരു വർഷം മുമ്ബുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതേസമയം തന്നെ അറിയില്ല എന്ന പ്രകാശ് ജാവഡേക്കറിന്റെ വാദത്തോട് രൂക്ഷമായ ഭാഷയിലാണ് ദല്ലാള്‍ നന്ദകുമാർ പ്രതികരിച്ചത്. തന്നെ അറിയാത്ത ആള്‍ എങ്ങനെ തന്റെ വണ്ടിയില്‍ കയറുമെന്ന് അദ്ദേഹം ചോദിച്ചു. താൻ വാടകയ്ക്കെടുത്ത ടാക്സിയില്‍ തന്നെയാണ് അദ്ദേഹവും യാത്ര…
Read More » -
India
കേരളത്തെ ജീവിക്കാൻ കൊള്ളാവുന്ന സ്ഥലമില്ല; കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ കണക്ക്
ന്യൂഡൽഹി: ഇന്ത്യയിൽ ജീവിക്കാൻ കൊള്ളുന്ന നഗരങ്ങളില്‍ ഒന്നാം സ്ഥാനം നേടി ബെംഗളുരു.2024 ലെ ഈസ് ഓഫ് ലിവിങ് ഇന്‍ഡക്സിലാണ് ബാംഗ്ലൂർ ജീവിക്കാൻ അനുയോജ്യമായ മികച്ച നഗരമായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം സ്ഥാനത്ത് പൂനെയാണ്. അഹമ്മദാബാദ്, ചെന്നൈ, സൂറത്ത് എന്നീ നഗരങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയമാണ് ജീവിത നിലവാരവും ഇന്ത്യയിലെ നഗരങ്ങളിലുടനീളമുള്ള നഗരവികസന സംരംഭങ്ങളുടെ ഫലപ്രാപ്തിയും കണക്കാക്കുന്നതിന് ഈസ് ഓഫ് ലിവിംഗ് ഇൻഡക്സ് പുറത്തിറക്കുന്നത്. 2024 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച 10 താമസയോഗ്യമായ നഗരങ്ങളുടെ ലിസ്റ്റ് ബാംഗ്ലൂര്‍- 66.70 പൂനെ – 66.27 അഹമ്മദാബാദ് – 64.87 ചെന്നൈ – 62.61 സൂററ്റ് – 61.73 നവി മുംബൈ – 61.60 കോയമ്ബത്തൂർ – 59.72 വഡോധര -59.24 ഇൻഡോർ -58.58 ഗ്രേറ്റർ മുംബൈ -58.23
Read More » -
Kerala
എട്ടു വയസുകാരനു പീഡനം: പാലക്കാട് സ്വദേശി അറസ്‌റ്റില്‍
ആലപ്പുഴ: നെല്‍പ്പാടത്ത് കൊയ്‌ത്തുമെഷീനുമായി വന്നയാള്‍ പോക്‌സോ കേസില്‍ അറസ്‌റ്റില്‍. പാലക്കാട് കൊറ്റുകുളങ്ങര ഭഗവതി ക്ഷേത്രത്തിനടുത്ത് കണ്ണാടി പഞ്ചായത്തില്‍ പുത്തന്‍വീട്ടില്‍ ചന്ദ്രന്‍(56) ആണ് അറസ്‌റ്റിലായത്. നെടുമുടി പോലീസ് സ്‌റ്റേഷനതിര്‍ത്തിയില്‍ എട്ട് വയസുകാരനെ കൊയ്‌തു മെഷീനില്‍ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണു കേസ്. സംഭവത്തിന് ശേഷം മുങ്ങിയ ഇയാളെ പാലക്കാടെത്തിയാണ് പോലീസ് പിടികൂടിയത്.
Read More » -
Kerala
ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവേ കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
ആലപ്പുഴ: ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവേ കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഹരിപ്പാട് മണ്ണാറശാല തുലാംപറമ്ബ് വടക്ക് പുന്നൂർ മഠത്തില്‍ കളത്തില്‍ പരേതനായ ശങ്കരനാരായണപ്പണിക്കരുടെ മകൻ ശ്രീജിത്ത് (30) ആണ് മരിച്ചത്. ചേർത്തല – അരൂക്കുറ്റി റോഡില്‍ മണപ്പുറം ഭാഗത്തുവെച്ച് വ്യാഴാഴ്ച രാവിലെയാണ് അപകടം. ശ്രീജിത്തിന്റെ അമ്മ ശ്യാമളകുമാരി, ഭാര്യ അഭിജ, മകള്‍ ശ്രേഷ്ഠ, അഭിജയുടെ അമ്മ വത്സല എന്നിവർ കാറില്‍ ഒപ്പം ഉണ്ടായിരുന്നു. ഇവർക്കും പരിക്കേറ്റിട്ടുണ്ട്.
Read More » -
Kerala
കണ്‍വെന്‍ഷന്‍ വിളിക്കാന്‍ സജി മഞ്ഞക്കടമ്പില്‍; വീണ്ടും പിളരാനൊരുങ്ങി കേരളാ കോണ്‍ഗ്രസ്
കോട്ടയം: സജി മഞ്ഞക്കടമ്പിലും സംഘവും കേരള കോണ്‍ഗ്രസ് വിട്ടതോടെ മറ്റൊരു പിളര്‍പ്പിന് അരങ്ങൊരുങ്ങുന്നു. സജി മാത്രമാണ് പി.ജെ. ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസ് വിടുന്നതെന്നു കരുതിയെങ്കിലും ജനറല്‍ സെക്രട്ടറി പ്രസാദ് ഉരുളിക്കുന്നം അടക്കമുള്ള ഏഴുപേര്‍ പാര്‍ട്ടിവിട്ട് സജിക്കൊപ്പം ചേര്‍ന്നു. ഇവര്‍ പ്രത്യേക വിഭാഗമാകുമെന്നാണ് സൂചന. ഏപ്രില്‍ 15-ന് കണ്‍വെന്‍ഷന്‍ വിളിക്കുന്നതോടെ മറ്റൊരു പിളര്‍പ്പിന് വഴിയൊരുക്കും. 17 വലിയ പിളര്‍പ്പുകളാണ് വിവിധ കേരള കോണ്‍ഗ്രസുകളില്‍ 1977 മുതല്‍ ഉണ്ടായിട്ടുള്ളത്. ഇത് 18-ാമത്തെ പിളര്‍പ്പാകും. കഴിഞ്ഞദിവസം കേരള കോണ്‍ഗ്രസ് (എം) വിട്ട പി.എം. മാത്യു സമാനമനസ്‌കരെ ഒപ്പംകൂട്ടി സംഘമായി പി.ജെ. ജോസഫിന്റെ കേരള കോണ്‍ഗ്രസില്‍ എത്തിയേക്കും. കടുത്തുരുത്തി മുന്‍ എം.എല്‍.എ.കൂടിയായ മാത്യുവിന്റെ വരവ് മേഖലയില്‍ ഗുണംചെയ്യുമെന്ന കണക്കുകൂട്ടലിലാണ് മോന്‍സ് ജോസഫ്. പി.ജെ. ജോസഫിനോടും കോണ്‍ഗ്രസ് നേതൃത്വത്തോടും ഒട്ടും എതിര്‍പ്പ് രേഖപ്പെടുത്താതെയാണ് സജി മുന്നോട്ടുപോകുന്നത്. എക്സിക്യുട്ടീവ് ചെയര്‍മാന്‍ പദവിയിലുള്ള മോന്‍സ് ജോസഫിനോടു മാത്രമാണ് സജിക്കും കൂട്ടര്‍ക്കും എതിര്‍പ്പ്. സജിയെ യു.ഡി.എഫിന്റെ ഭാഗമായി നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ചില…
Read More » -
India
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; സൈന്യം ഒരു ഭീകരനെ വധിച്ചു
ശ്രീനഗര്‍: പുല്‍വാമയില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഫ്രാസിപുര സെക്ടറിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ജില്ലയിലെ മുറാന്‍ മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍. ഇതേത്തുടര്‍ന്ന് നേരിയ തോതില്‍ വെടിവെപ്പുണ്ടായി. തുടര്‍ന്ന് അര്‍ദ്ധസൈനിക വിഭാഗവും ജമ്മു കശ്മീര്‍ പൊലീസും പ്രദേശം വളഞ്ഞു.ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ നിയന്ത്രണ രേഖയില്‍ സൈന്യം നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഒരു ഭീകരന്‍ കൊല്ലപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് വെടിവെപ്പുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
Read More » -
Crime
ഗുണ്ടാതലവനെ വെട്ടിക്കൊന്ന കേസ്; രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍
എറണാകുളം: ചെങ്ങമനാട് ഗുണ്ടാത്തലവന്റെ കൊലപാതകത്തില്‍ രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.കുറുമശ്ശേരി സ്വദേശികളായ സതീഷ്, സിന്റോ എന്നിവയാണ് കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ കസ്റ്റഡിയിലെടുത്ത രണ്ടുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. നിതിന്‍, ദീപക് എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തത്. തുരുത്തിശ്ശേരി സ്വദേശി വിനു വിക്രമന്‍ (35) ആണ് ഇന്നലെ പുലര്‍ച്ചെ കൊല്ലപ്പെട്ടത്. ഗില്ലാപ്പി ബിനോയ് വധക്കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വിനു. കുറുമശ്ശേരി സ്വകാര്യ ആശുപത്രിക്ക് മുന്നില്‍വെച്ചാണ് വിനു വിക്രമനെ കൊലപ്പെടുത്തിയത്. റോഡില്‍ വച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കുപ്രസിദ്ധ ഗുണ്ടാ നേതാവായിരുന്ന ഗിലാപ്പി ബിനോയിയുടെ അത്താണി സിറ്റി ബോയ്‌സ് എന്ന ഗുണ്ടാ സംഘത്തിലെ പ്രധാനിയായിരുന്നു വിനു. പിന്നീട് ബിനോയിയുമായി തെറ്റിപ്പിരിഞ്ഞ വിനു 2019 ല്‍ ബിനോയിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബാര്‍ ഹോട്ടല്‍ ഉടമസ്ഥരെ ഭീഷണിപ്പെടുത്തി ഗുണ്ടാപിരിവ് നടത്തിയതിനും പാടം നികത്തിയതിനും മയക്കുമരുന്ന് കൈവശംവെച്ചതിനുമുടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണ് വിനു. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.
Read More » -
Crime
കാറില്‍ മയക്കുമരുന്ന് വെച്ച് ദമ്പതിമാരെ കുടുക്കാന്‍ ശ്രമിച്ച സംഭവം; ഒരാള്‍കൂടി അറസ്റ്റില്‍
വയനാട്: കാറില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ വെച്ച് ദമ്പതിമാരെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെകൂടി അറസ്റ്റ് ചെയ്തു. ചീരാല്‍ കവിയില്‍ വീട്ടില്‍ കെ.ജെ. ജോബിനെയാണ് ബത്തേരി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മുന്‍ ഭാര്യയോടുള്ള വിരോധം മൂലം കാറില്‍ എം.ഡി.എം.എ വെക്കാന്‍ ആളെ നിയോഗിച്ച മുഖ്യപ്രതി ചീരാല്‍ സ്വദേശിയായ കുണ്ടുവായില്‍ ബാദുഷ (25)യെയും 10,000 രൂപ വാങ്ങി കാറില്‍ എം.ഡി.എം.എ വെച്ച ബാദുഷയുടെ സുഹൃത്തായ ചീരാല്‍ കുടുക്കി പുത്തന്‍പുരക്കല്‍ പി.എം. മോന്‍സി(30)യെയും പോലീസ് പിടികൂടിയിരുന്നു. ഇരുവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതില്‍ നിന്നാണ് ജോബിന്റെ പങ്ക് വ്യക്തമായത്. ചീരാലില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കാളിയാകുകയും ദമ്പതികളെ ഫോണില്‍ വിളിച്ച് മൂന്നാംമൈലില്‍ എത്തിക്കുകയും ചെയ്തയാളാണ് ജോബിന്‍. പിടിയിലായ മൂന്ന് പേരും അയല്‍വാസികളും സുഹൃത്തുക്കളുമാണ്. മാര്‍ച്ച് 17-ന് വൈകിട്ടാണ് സംഭവം. അമ്പലവയല്‍ സ്വദേശികളായ ദമ്പതികള്‍ വില്‍പനക്കായി ഒ.എല്‍.എക്സിലിട്ട കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരില്‍ വാങ്ങി ഡ്രൈവര്‍ സീറ്റിന്റെ…
Read More » -
Crime
അനധികൃതമായി സൂക്ഷിച്ച മദ്യം പിടിച്ചെടുത്ത സംഭവം; ‘അമ്പുക്ക’യ്‌ക്കെതിരെ നടപടിക്ക് നിര്‍ദേശം
കൊച്ചി: പി.വി.അന്‍വര്‍ എംഎല്‍എയ്ക്ക് വീണ്ടും നിയമക്കുരുക്ക്. അന്‍വറിന്റെ ഉടമസ്ഥതയില്‍ ആലുവയിലുള്ള കെട്ടിടത്തില്‍ അനധികൃതമായി സൂക്ഷിച്ച മദ്യം പിടിച്ചെടുത്തിട്ടും കേസെടുക്കാതിരുന്ന നടപടിയില്‍ ഹൈക്കോടതി ഇടപെടല്‍. കേസെടുക്കാതിരുന്ന വിഷയത്തില്‍ നാലാഴ്ചയ്ക്കുള്ളില്‍ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാനാണ് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് ജസ്റ്റിസ് കെ.ബാബുവിന്റെ നിര്‍ദേശം. ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ 2018 ഡിസംബര്‍ എട്ടിന് മലേക്കപ്പടിയിലുള്ള ‘ജോയി മാത്യു ക്ലബ്’ എന്ന കെട്ടിടത്തില്‍ പരിശോധന നടത്തിയിരുന്നു. ഇവിടെ ഈ സമയത്ത് ‘ഡിജെ പാര്‍ട്ടി’ നടന്നിരുന്നു എന്നും കെട്ടിടത്തില്‍ ബാര്‍ സംവിധാനങ്ങള്‍ സജ്ജീകരിച്ച് മദ്യം വിളമ്പുന്നുണ്ടായിരുന്നു എന്നും പരാതിക്കാരനായ മലപ്പുറം സ്വദേശി കെ.വി.ഷാജി പറയുന്നു. ഈ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നും പരാതിക്കാരന്‍ ആരോപിച്ചു. അന്‍വറിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. അലി അക്ബര്‍ എന്നയാളാണ് നടത്തിപ്പുകാരന്‍. 19 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 6.5 ലിറ്റര്‍ ബിയറുമാണ് ഇവിടെനിന്ന് പിടിച്ചെടുത്തത്. മദ്യം സൂക്ഷിക്കാനും വില്‍ക്കാനും കെട്ടിടത്തിന്റെ ഉടമസ്ഥനും നടത്തിപ്പുകാരനും അനുമതി നല്‍കിയത് അബ്കാരി നിയമത്തിന്റെ ലംഘനമാണ് എന്നായിരുന്നു…
Read More »