ശ്രീനഗര്‍: പുല്‍വാമയില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഫ്രാസിപുര സെക്ടറിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്.
ജില്ലയിലെ മുറാന്‍ മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍. ഇതേത്തുടര്‍ന്ന് നേരിയ തോതില്‍ വെടിവെപ്പുണ്ടായി. തുടര്‍ന്ന് അര്‍ദ്ധസൈനിക വിഭാഗവും ജമ്മു കശ്മീര്‍ പൊലീസും പ്രദേശം വളഞ്ഞു.ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ നിയന്ത്രണ രേഖയില്‍ സൈന്യം നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഒരു ഭീകരന്‍ കൊല്ലപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് വെടിവെപ്പുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.