Month: April 2024

  • Sports

    ഐഎസ്‌എല്‍ ഫൈനല്‍ മെയ് 4ന്;പ്ലേ ഓഫ് മത്സരങ്ങൾ ഇങ്ങനെ 

    ന്യൂഡൽഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്‌എല്‍) ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ഫൈനല്‍, പ്ലേ ഓഫ് മത്സര ക്രമം പുറത്തിറക്കി. മെയ് നാലിനാണ് ഫൈനൽ.നോക്കൗട്ട് പോരാട്ടങ്ങള്‍ ഈ മാസം 19നും 20നും നടക്കും. സെമി ഫൈനല്‍ ഒന്നാം പാദം 23, 24 തീയതികളിലും രണ്ടാം പാദം 28, 29 തീയതികളിലും നടക്കും. ലീഗ് പോയിന്റ് പട്ടികയിലെ ഏറ്റവും മികച്ച രണ്ട് ടീമുകള്‍ നേരിട്ട് സെമിയിലേക്ക് യോഗ്യത സ്വന്തമാക്കും. ശേഷിക്കുന്ന രണ്ട് സ്ഥാനത്തേക്ക് നാല് ടീമുകള്‍ തമ്മിലാണ് മത്സരം. ഈ ടീമുകളുടെ ഒറ്റ പാദത്തിലുള്ള നോക്കൗട്ട് പോരാട്ടമാണ് ഈ മാസം 19, 20 തീയതികളില്‍. ഈ മത്സരത്തിലെ വിജയികളായ രണ്ട് ടീമുകളാണ് സെമിയിലെ ശേഷിക്കുന്ന സ്ഥാനത്ത് എത്തുക. നിലവില്‍ മുംബൈ സിറ്റി ഒന്നാം സ്ഥാനത്തും മോഹന്‍ ബഗാന്‍ രണ്ടാമതും നില്‍ക്കുന്നു. ഈ രണ്ട് ടീമുകള്‍ക്കുമാണ് നിലവില്‍ നേരിട്ട് സെമി യോഗ്യതയ്ക്ക് സാധ്യത കൂടുതലുള്ളത്. എഫ്‌സി ഗോവ, ഒഡിഷ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്, ചെന്നൈയിന്‍ എഫ്‌സി ടീമുകളാണ്…

    Read More »
  • Kerala

    ഹൈക്കോടതി തുണച്ചു: റംസാന്‍- വിഷു ചന്തകൾ നാളെ ഉച്ച മുതല്‍;   രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്

      സംസ്ഥാനത്ത് റംസാന്‍- വിഷു വിപണന മേളകള്‍ നടത്താന്‍ കണ്‍സ്യൂമര്‍ഫെഡിന് ഹൈക്കോടതി  അനുമതി നല്‍കി. സബ്‌സിഡി അടക്കമുള്ള സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതിനുള്ള വിലക്ക് തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ തുടരും. വിപണന മേളകളെ സര്‍ക്കാര്‍ യാതൊരുവിധത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ഉപയോഗിക്കരുതെന്ന നിര്‍ദേശത്തോടെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഉത്തരവിട്ടത്. ചന്തകളുടെ നടത്തിപ്പില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ 5 കോടി രൂപ  സബ്‌സിഡിയോടെ റംസാന്‍- വിഷു ചന്തകള്‍ നടത്തുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം ആകുമെന്നു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയതിനെതിരെ ആണ് കണ്‍സ്യൂമര്‍ഫെഡ് ഹൈക്കോടതിയെ സമീപിച്ചത്. 13 ഭക്ഷ്യസാധനങ്ങള്‍ റംസാന്‍- വിഷു വിപണന മേളകളിലൂടെ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതാണു പദ്ധതി. ഈ ഭക്ഷ്യവസ്തുക്കള്‍ ഇതിനകം തന്നെ വാങ്ങിച്ചു കഴിഞ്ഞതായും കണ്‍സ്യൂമര്‍ഫെഡ് കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഉപാധികളോടെ ചന്ത നടത്താന്‍ കോടതി അനുമതി നല്‍കിയത്. മാത്രമല്ല, മധ്യവര്‍ഗത്തിന്റെയും സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെയും ജീവിതാവസ്ഥ ബുദ്ധിമുട്ടു…

    Read More »
  • Crime

    പണത്തിനായി ബാലികയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറിലാക്കി; അയല്‍വാസിയായ യുവാവ് അറസ്റ്റില്‍

    ന്യൂഡല്‍ഹി: അയല്‍വീട്ടിലെ 4 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. ഡല്‍ഹി മോത്തി നഗറില്‍ താമസിക്കുന്ന അജിത്കുമാര്‍ (30) ആണു പിടിയിലായത്. വീട്ടുമുറ്റത്തു കളിച്ച് കൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം 5 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടു. കുട്ടിയുടെ വീടിനടുത്തുള്ള കടയിലെ ഫോണിലേക്കു വിളിച്ചാണ് പണം ആവശ്യപ്പെട്ടത്. ശേഷം സ്ഥലത്തെത്തിയ ഇയാള്‍ കാണാതായ കുട്ടിക്കു വേണ്ടിയുള്ള തിരച്ചില്‍ സംഘത്തിനൊപ്പം ചേര്‍ന്നു. പണം ആവശ്യപ്പെട്ട് ഇയാള്‍ പലതവണ കടയിലേക്കു ഫോണ്‍ ചെയ്തിരുന്നു. സിം കാര്‍ഡുകള്‍ മാറി ഉപയോഗിച്ചാണു വിളിച്ചത്. പരിസരത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വ്യത്യസ്ത സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ഒരേ ഫോണില്‍ നിന്നു വിളിച്ചതാണ് അജിത് കുമാറിനെ സംശയിക്കാന്‍ ഇടയാക്കിയത്. പിന്നീട് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കിയെന്നു പറഞ്ഞു. അജിത്തിന്റെ വീടിനുള്ളില്‍ നിന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തി.  

    Read More »
  • Kerala

    ഫ്രാന്‍സിസ് ജോര്‍ജിന് പിന്തുണയുമായി മാണി ഗ്രൂപ്പുകാരനായ നഗരസഭാംഗം

    എറണാകുളം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിന് മാണി ഗ്രൂപ്പുകാരനായ നഗരസഭാംഗത്തിന്റെ പിന്തുണ. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് അംഗവും പിറവത്ത് നഗരസഭയില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ജില്‍സ് പെരിയപ്പുറമാണ് ഫ്രാന്‍സിസ് ജോര്‍ജിന് പിന്തുണ പ്രഖ്യാപിച്ചത്. ബുധനാഴ്ച നഗരസഭാ പ്രദേശത്ത് പര്യടനം നടത്തിയ ഫ്രാന്‍സിസ് ജോര്‍ജിനെ കക്കയം പെരിയപ്പുറത്ത് ജില്‍സ് പെരിയപ്പുറം ഷാളണിയിച്ച് സ്വീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമാണ് മാണി ഗ്രൂപ്പെന്നും പ്രചാരണ വിഭാഗം കണ്‍വീനറാണ് ജോസ് കെ. മാണിയെന്നും അതിനാല്‍ തന്റെ നിലപാടില്‍ തെറ്റില്ലെന്നും ജില്‍സ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാണി ഗ്രൂപ്പില്‍ പിറവം സീറ്റിനു വേണ്ടി ശ്രമിച്ച് പരാജയപ്പെട്ട ജില്‍സ് ഔദ്യോഗികമായി മാണി ഗ്രൂപ്പില്‍ അംഗമാണെങ്കിലും മാണി വിഭാഗവുമായി അകല്‍ച്ചയിലാണ്. കെ.എം. മാണിയുടെ മരണത്തോടെ ചിഹ്നം ‘രണ്ടില’ എന്‍ഡോസള്‍ഫാന്‍ അടിച്ചപോലെയാണെന്ന് ജില്‍സ് അഭിപ്രായപ്പെട്ടു.

    Read More »
  • Kerala

    ഇന്നുമുതല്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

    തിരുവനന്തപുരം: ഏപ്രില്‍ 11 മുതല്‍ 14 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിര്‍ദേശങ്ങള്‍ ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍…

    Read More »
  • Crime

    സൂര്യഗ്രഹണത്തിന് ലോകാവസാനമെന്ന് ഭയന്നു; ഭര്‍ത്താവിനെ കുത്തിയും കുട്ടികളെ കാറില്‍ നിന്നെറിഞ്ഞും കൊന്ന് യുവതി

    ലോസ് ആഞ്ചലസ്: സൂര്യഗ്രഹണം ഭയന്ന് ഭര്‍ത്താവിനെ കുത്തിക്കൊന്നും കുട്ടികളെ ഓടുന്ന കാറില്‍ നിന്നെറിഞ്ഞും യുവതി. ലോസ് ആഞ്ചലസിലാണ് സംഭവം. 34കാരിയും സമൂഹമാധ്യമങ്ങളില്‍ ജ്യോതിഷവിഷയങ്ങള്‍ ചെയ്യുന്ന ഇന്‍ഫ്ലുവെന്‍സറുമായ, ഡാനിയേല്‍ ചെര്‍ക്കിയാഹ് ജോണ്‍സണ്‍ ആണ് ഭര്‍ത്താവിനെ കുത്തിക്കൊല്ലുകയും കുഞ്ഞുങ്ങളെ കാറില്‍ നിന്നെറിയുകയും ചെയ്തത്. രണ്ട് കുഞ്ഞുങ്ങളില്‍ ഒരാള്‍ മരണത്തിന് കീഴടങ്ങുകയും ഒരാള്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. കുഞ്ഞുങ്ങളെ എറിഞ്ഞതിന് പിന്നാലെ യുവതി 160 കിലോമീറ്റര്‍ വേഗതയില്‍ കാര്‍ മരത്തിലിടിപ്പിച്ച് ജീവനൊടുക്കാനും ശ്രമിച്ചു. സൂര്യഗ്രഹണത്തെക്കുറിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ തന്റെ സമൂഹമാധ്യമ അക്കൗണ്ടില്‍ ‘ആത്മീയ യുദ്ധം’ എന്നായിരുന്നു ഡാനിയേല്‍ കുറിച്ചിരുന്നത്. ഗ്രഹണം ലോകാവസാനത്തിന്റെ ലക്ഷണമാണെന്ന് ഇവര്‍ അടിയുറച്ച് വിശ്വസിച്ചിരുന്നു. ഗ്രഹണത്തിന്റെ മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇവര്‍ ആക്രമണപരമ്പര അഴിച്ചുവിട്ടത്. പങ്കാളിയായ ജേലന്‍ അലന്‍ ചേനിയുമായി സംഭവത്തിന് മുമ്പ് ഡാനിയേല്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് പങ്കാളിയെ കുത്തിക്കൊലപ്പെടുത്തിയ ഇവര്‍ എട്ടുമാസമുള്ള കുഞ്ഞിനെയും ഒമ്പതുവയസുള്ള കുട്ടിയേയും കൂട്ടി കാറില്‍ ദേശീയപാത 405ലേക്ക് കടക്കുകയായിരുന്നു. അതിവേഗത്തില്‍ ദേശീയപാതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെയാണ് ഇവര്‍…

    Read More »
  • India

    നടന്‍ വിവാഹനിശ്ചയ ദിവസം കാറപകടത്തില്‍ മരിച്ചു

    റായ്പുര്‍: ഛത്തീസ്ഗഡ് നടന്‍ സൂരജ് മെഹര്‍ (40) കാറപകടത്തില്‍ മരിച്ചു. ബുധനാഴ്ച രാത്രി ഷൂട്ടിംഗ് കഴിഞ്ഞ മടങ്ങുകയായിരുന്നു സൂരജിന്റെ കാര്‍ റായ്പൂരില്‍ വച്ച് പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ഒഡിഷയില്‍ വച്ച് സൂരജിന്റെ വിവാഹനിശ്ചയം നടക്കാനിരിക്കെയായിരുന്നു അപകടം. പൈപ്പുലയ്ക്ക് സമീപമുള്ള സരശിവ ഭാഗത്ത് നിന്ന് വരികയായിരുന്നു പിക്കപ്പ് ട്രക്കുമായിട്ടാണ് സൂരജിന്റെ കാര്‍ കൂട്ടിയിടിച്ചത്. സൂരജ് സംഭവസ്ഥലത്ത് വച്ചുതന്നെ മരണത്തിന് കീഴടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ സൂരജിന്റെ സുഹൃത്തിനും ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇരുവരെയും കൂടുതല്‍ വൈദ്യസഹായത്തിനായി ബിലാസ്പൂരിലേക്ക് മാറ്റിയിട്ടുണ്ട്. നാരദ് മെഹര്‍ എന്നാണ് സൂരജ് സിനിമാലോകത്ത് അറിയപ്പെടുന്നത്. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് സൂരജ്. നിരവധി നിരവധി ഛത്തീസ്ഗഢി സിനിമകളില്‍ നെഗറ്റീവ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ബിലാസ്പൂരിലെ സരിയ നിവാസിയാണ് സൂരജ്.  

    Read More »
  • Newsthen Special

    തിളക്കത്തിലെ ‘നീയൊരു പുഴയായ്,’ വാത്സല്യത്തിലെ ‘അലയും കാറ്റിൻ ഹൃദയം’: മലയാളത്തിലെ എവർഗ്രീൻ പാട്ടുകൾ

    പാട്ടോർമ്മ സുനിൽ കെ ചെറിയാൻ 1. സിബി മലയിലിന്റെ ‘എന്റെ വീട് അപ്പൂന്റേം’ ചിത്രത്തിലെ ഗാനങ്ങൾ ഗിരീഷ് പുത്തഞ്ചേരി- ഔസേപ്പച്ചൻ ടീമിൻ്റെതാണ്. 2003 ഏപ്രിൽ 11 റിലീസ്.  ‘ദൂരെ ഒരു കുരുന്നിളം’ എന്ന പാട്ട് യേശുദാസിനെ കൂടാതെ നിർമ്മാതാവ് പ്രേംപ്രകാശിന്റെ മകൾ തങ്കവും പാടി. ‘തപ്പോ’ എന്ന പാട്ട് ജയറാമും മകൻ കാളിദാസും ചേർന്ന് പാടി.   ഇതേ ദിവസം പുറത്തിയ ദിലീപ് ചിത്രം ‘തിളക്ക’ത്തിൻ്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തത് കൈതപ്രം സഹോദരന്മാരാണ്. ‘നീയൊരു പുഴയായ്’ ജയചന്ദ്രന്റെ മികച്ച ഗാനങ്ങളിൽ പെടും. ‘സാറേ സാറേ’ ദിലീപും സുജാതയും ചേർന്ന് പാടി. 2. കൊച്ചിൻ ഹനീഫയുടെ മമ്മൂട്ടിച്ചിത്രം ‘വാത്സല്യ’ത്തിലെ (1993) പാട്ടുകൾ ഹൃദയഹാരി തന്നെ. ‘അലയും കാറ്റിൻ ഹൃദയം,’ ‘ഇന്നീ കൊച്ചുവരമ്പിൻ’, ‘താമരക്കണ്ണനുറങ്ങേണം…’ രചന: കൈതപ്രം. സംഗീതം: എസ് പി വെങ്കിടേഷ്. 3. കമലിന്റെ മോഹൻലാൽ ചിത്രം വിഷ്ണുലോകത്തിലെ (1991)  ‘ആദ്യവസന്തമേ,’ ‘മിണ്ടാത്തതെന്തേ’  ‘കസ്‌തൂരി’ എന്നീ പാട്ടുകൾ സമ്മാനിച്ചത് കൈതപ്രം- രവീന്ദ്രൻ…

    Read More »
  • Kerala

    എം  സ്വരാജിന് തിരിച്ചടി; കെ. ബാബുവിന് എം.എല്‍.എയായി തുടരാം

    കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ. ബാബുവിന്റെ തിരഞ്ഞെടുപ്പു വിജയം ചോദ്യംചെയ്ത് എം. സ്വരാജ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ബാബുവിന് എം.എൽ.എയായി തുടരാം. ജസ്റ്റിസ് പി.ജി. അജിത്കുമാറിന്റേതാണ് വിധി.  ബാബു വോട്ടർമാർക്ക് നൽകിയ സ്ലിപ്പിൽ ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. പ്രചാരണത്തിലും അയ്യപ്പനെയും മതത്തെയും വിശ്വാസത്തെയും ദുരുപയോഗംചെയ്തെന്നും സ്വരാജ് ആരോപിച്ചിരുന്നു. എം. സ്വരാജിന്റെ ഹർജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ. ബാബു നേരത്തേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. സ്വരാജിന്റെ ഹർജി നിലനിൽക്കുമെന്നും ഹൈക്കോടതിയിലുള്ള ഹർജിയിൽ നടപടികൾ തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.   തുടർന്നാണ് ഹർജിയിൽ അന്തിമവാദം നടന്നത്. 992 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2021-ൽ ബാബു  വിജയിച്ചത്.

    Read More »
  • Kerala

    നീതു മടങ്ങിയത് 9 ദിവസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി

    തൃശ്ശൂരില്‍ പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചത് അനസ്തേഷ്യയിലെ പിഴവെന്ന് സൂചന. തൃശ്ശൂർ മാള പാറപ്പുറം ചക്കിയത്ത് സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് യുവതി മരിച്ചത്. പോട്ട പാലസ് ആശുപത്രിയിലെ ചികിത്സയിലെ പിഴവാണ് മരണത്തിന് കാരണമെന്നാണ് ആരോപിച്ച്‌ ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കി. പ്രസവം കഴിഞ്ഞ് 9 ദിവസത്തിന് ശേഷം തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ നടന്നത്. അനസ്ത്യേഷ്യ നല്‍കിയ ശേഷം അബോധാവസ്ഥയിലായതിനെ തുടർന്ന് നീതുവിനെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Read More »
Back to top button
error: