KeralaNEWS

ഇന്ദുലേഖയുടെ പുഞ്ചിരി ഇനി കിളിമാനൂര്‍ കൊട്ടാരത്തിലും

തിരുവനന്തപുരം: മലയാളത്തിലെ ആദ്യ ലക്ഷണയുക്ത നോവലായ ഒ.ചന്തുമേനോന്റെ ‘ഇന്ദുലേഖ’യെ ആസ്പദമാക്കി രാജാരവിവര്‍മ്മ വരച്ച ചിത്രത്തിന്റെ പകര്‍പ്പ് ഇനി കിളിമാനൂര്‍ കൊട്ടാരത്തിലെ ചിത്രശാലയില്‍ കാണാം. രവിവര്‍മ്മയുടെ 176ാം ജന്മദിനത്തോടനുബന്ധിച്ച് ഇന്നലെ ഡോ. ദിവ്യ എസ്.അയ്യര്‍ ചിത്രം പ്രകാശനം ചെയ്തു. യഥാര്‍ത്ഥ ചിത്രം തൃശൂര്‍ കൊരട്ടി സ്വരൂപത്തില്‍ പരേതനായ അഡ്വ. കുഞ്ഞുണ്ണി തമ്പാന്റെ മകളും അങ്ങാടിപ്പുറം ആയിരംനാഴി കോവിലകത്ത് പരേതനായ റിട്ട.ജഡ്ജി എ.സി.കുഞ്ഞുണ്ണി രാജയുടെ കൊച്ചുമകളുമായ ഇരിങ്ങാലക്കുട ശശികലയുടെയും മധുസൂദനന്റെയും ലക്ഷ്മി സദനത്തിലാണ് ഇപ്പോഴുള്ളത്.

റിട്ട.ജഡ്ജി എ.സി. കുഞ്ഞുണ്ണി രാജയും രവിവര്‍മ്മയുടെ സഹോദരി മംഗളഭായി തമ്പുരാട്ടിയുടെ ചെറുമകന്‍ ഡോ.ഭാസ്‌കര വര്‍മ്മയും ബന്ധുക്കളായിരുന്നു. കൊട്ടാരത്തില്‍ എത്തിയപ്പോള്‍ കുഞ്ഞുണ്ണിരാജയ്ക്ക് ഭാസ്‌കരവര്‍മ്മ സമ്മാനമായി നല്‍കിയതാണ് ഈ ചിത്രം.

Signature-ad

ചന്തുമേനോന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇന്ദുലേഖയെ രവിവര്‍മ്മ വരച്ചത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. മുംബയിലെ പ്യൂണ്ടോള്‍ ആര്‍ട്ട് ഗ്യാലറിയില്‍ സൂക്ഷിച്ചിരുന്ന രവിവര്‍മ്മയുടെ ‘മോഹിനി ‘ എന്ന ചിത്രം കഴിഞ്ഞ ദിവസം 17 കോടി രൂപയ്ക്ക് ലേലത്തില്‍ പോയിരുന്നു.

 

Back to top button
error: