KeralaNEWS

മണര്‍കാട് കത്തീഡ്രലില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിന് കൊടിയേറ്റി; മണര്‍കാട് കാര്‍ണിവല്‍ മെയ് ഒന്നു മുതല്‍

കോട്ടയം: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ഇടവക പെരുന്നാളായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിന് കൊടിയേറി. തിരുവഞ്ചൂര്‍ പുത്തന്‍പുരയ്ക്കല്‍ ഷിന്റോയുടെ പാറമ്പുഴ തുരുത്തേല്‍ പുരയിടത്തില്‍നിന്ന് നിലംതൊടാതെ വെട്ടിയെടുത്ത കൊടിമരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിശ്വാസസമൂഹം ആഘോഷപൂര്‍വം കത്തീഡ്രല്‍ അങ്കണത്തില്‍ എത്തിച്ചു. ചെത്തിമിനുക്കിയ കൊടിമരത്തില്‍ കോട്ടയം ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ ഡോ. തോമസ് മോര്‍ തീമോത്തിയോസ് ആശിര്‍വദിച്ച് നല്‍കിയ തടി കുരിശ് സ്ഥാപിച്ചു ശേഷം കൊടികള്‍കൊണ്ടും പച്ചിലകള്‍കൊണ്ടും അലങ്കരിച്ചു. തുടര്‍ന്ന് പ്രത്യേക പ്രാര്‍ഥനകള്‍ക്കു ശേഷം കൊടിമരം ഉയര്‍ത്തി.

പാറമ്പുഴ, തിരുവഞ്ചൂര്‍ കുരിശു കവല, പായിപ്ര പടി, കണിയാംകുന്ന്, പെരുമാനൂര്‍ കുളം എന്നിവടങ്ങളില്‍ കൊടിമര ഘോഷയാത്രക്ക് സ്വീകരണം നല്‍കി. വികാരി ഇ.ടി. കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പാ ഇട്ടിയാടത്ത്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പാ കിഴക്കേടത്ത്, ട്രസ്റ്റിമാരായ പി.എ. ഏബ്രഹാം പഴയിടത്തുവയലില്‍, വര്‍ഗീസ് ഐപ്പ് മുതലുപടി, ഡോ. ജിതിന്‍ കുര്യന്‍ ആന്‍ഡ്രൂസ് ചിരവത്തറ, കത്തീഡ്രല്‍ സെക്രട്ടറി വി.ജെ. ജേക്കബ് വാഴത്തറ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മേയ് നാല്, അഞ്ച്, ആറ് തീയതികളിലാണ് പെരുന്നാള്‍. മേയ് നാലിന് വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാര്‍ഥന. മേയ് അഞ്ചിന് രാവിലെ 7.30ന് പ്രഭാത പ്രാര്‍ഥന. 8.30ന് മൂന്നിന്മേല്‍ കുര്‍ബാന – മുംബൈ ഭദ്രാസനാധിപന്‍ തോമസ് മോര്‍ അലക്‌സന്ത്രയോസി?ന്റെ പ്രധാന കാര്‍മ്മികത്വത്തില്‍. വൈകിട്ട് അഞ്ചിന് നടക്കുന്ന സന്ധ്യാപ്രാര്‍ഥനയ്ക്ക് തോമസ് മോര്‍ തീമോത്തിയോസ് പ്രധാനകാര്‍മ്മികത്വം വഹിക്കും. രാത്രി ഒന്‍പതിന് റാസ, ആശീര്‍വാദം, മാര്‍?ഗംകളി, പരിചമുട്ടുകളി. മേയ് ആറിന് രാവിലെ 7.30ന് പ്രഭാത പ്രാര്‍ഥന. 8.30ന് മൂന്നിന്മേല്‍ കുര്‍ബാന – തുമ്പമണ്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മോര്‍ മിലിത്തിയോസി?ന്റെ പ്രധാന കാര്‍മ്മികത്വത്തില്‍. 11.30ന് വെച്ചൂട്ട്. ഉച്ചകഴിഞ്ഞ് രണ്ടിന് പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചവിളമ്പ്.

വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിനോട് അനുബന്ധിച്ച് മേയ് ഒന്നു മുതല്‍ 12 വരെ നടത്തുന്ന മണര്‍കാട് കാര്‍ണിവലി?ന്റെ ഉദ്ഘാടനം മെയ് ഒന്നിന് വൈകിട്ട് 5.30ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ. നിര്‍വഹിക്കും. കത്തീഡ്രല്‍ സഹവികാരിയും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ കുര്യാക്കോസ് കിഴക്കേടത്ത് കോര്‍ എപ്പിസ്‌കോപ്പ, ജില്ല പഞ്ചായത്തം?ഗം റെജി എം ഫിലിപ്പോസ്, മണര്‍കാട് പഞ്ചായത്ത് പ്രസിഡന്റ് ബിജു കെ.സി, പഞ്ചായത്തം?ഗം ഫിലിപ്പ് കിഴക്കേപറമ്പില്‍, കത്തീഡ്രല്‍ ട്രസ്റ്റിമാരായ പി.എ.ഏബ്രഹാം, വര്‍ഗീസ് ഐപ്പ്, ഡോ. ജിതിന്‍ കുര്യന്‍ ആന്‍ഡ്രൂസ്, സെക്രട്ടറി വി.ജെ. ജേക്കബ് എന്നിവര്‍ പങ്കെടുക്കുന്നു.

പള്ളിയുടെ വടക്കുവശത്തെ മൈതാനിയില്‍ 12 ദിവസം നീണ്ടുനില്‍ക്കുന്ന കലാ പരിപാടിയാണ് സംഘടിപ്പിച്ചിട്ടുള്ളത്. കാര്‍ണിവലിന്റെ ഭാഗമായി ഒന്നുമുതല്‍ അഞ്ചുവരെ തീയതികളില്‍ വിവിധ കലാസംസ്‌കാരിക പരിപാടികളും, ഭക്ഷ്യമേളയും നടക്കും. 12 വരെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ അമ്യൂസ്‌മെന്റ് പരിപാടികളുമുണ്ട്.

മെയ് ഒന്നിന് വൈകിട്ട് 7.30ന് ഗൗതം പ്രസാദ് ലൈവ് ബാന്‍ഡ് – മ്യൂസിക്കല്‍ നൈറ്റ്, മെയ് രണ്ടിന് വൈകിട്ട് 7.30ന് ഇല്ലം ബാന്‍ഡ് വയലിന്‍ ഫ്യൂഷന്‍, മെയ് മൂന്നിന് വൈകിട്ട് 7.30ന് കാരമേല്‍ ബാന്‍ഡ് മ്യൂസിക് കണ്‍സേര്‍ട്ട്, മെയ് നാലിന് വൈകിട്ട് ആറിന് പള്ളിയിലെ ഭക്തസംഘടനകളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ വിവിധ കലാസാംസ്‌ക്കാരിക പരിപാടികള്‍, വൈകിട്ട് എട്ടിന് അഗോചരം ബാന്‍ഡ് എഫ്ടി സൂരജ് ലൈവ് – മേലടി മ്യൂസിക് നൈറ്റ്, മെയ് അഞ്ചിന് വൈകിട്ട് ആറിന് കേരളീയ പ്രാചീന നാടന്‍ കലാവേദി – വയലിന്‍-ചെണ്ടമേളം ഫ്യൂഷന്‍.

 

Back to top button
error: