ഷാർജ: കഴിഞ്ഞ ദിവസം ഷാർജയിലെ അല്‍നഹ്ദയിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് ഇന്ത്യക്കാർ മരിച്ചു.മൊത്തം അഞ്ച് പേർ മരിച്ചതായാണ് വിവരം.
ബംഗളൂരു സ്വദേശിയായ സൗണ്ട് എഞ്ചിനീയർ മൈക്കിള്‍ സത്യദാസ്, മുംബൈ സ്വദേശിനി സംറീൻ ബാനു (29) എന്നിവരാണ് മരിച്ച ഇന്ത്യക്കാർ.
ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററിന് കീഴിലെ ഡി.എക്സ്.ബി ലൈവ് എന്ന സ്ഥാപനത്തിലെ സൗണ്ട് എഞ്ചിനീയറായിരുന്നു മരിച്ച സത്യദാസ്. എ.ആർ. റഹ്മാൻ ഉള്‍പ്പെടെ പ്രമുഖരുടെ സംഗീത കച്ചേരികള്‍ക്ക് സൗണ്ട് എഞ്ചിനീയറായി പ്രവർത്തിച്ചിട്ടുണ്ട്. മരിച്ച സംറീൻ ബാനുവിന്‍റെ ഭർത്താവും തീപിടിത്തത്തില്‍ ഗുരുതരപരിക്കേറ്റ് ചികില്‍സയിലാണ്. അടുത്തിടെയാണ് ഇവർ വിവാഹിതരായത്.
വ്യാഴാഴ്ച രാത്രിയാണ് ഷാർജ അല്‍നഹ്ദയിലെ 39 നില കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. അപകടത്തില്‍ അഞ്ചുപേർ മരിച്ചുവെന്നാണ് പൊലീസിന്‍റെ കണക്ക്