KeralaNEWS

കേരളത്തില്‍ സംഘപരിവാറിനെ കാലുകുത്താന്‍ അനുവദിക്കില്ല: പിണറായി വിജയൻ

ആലപ്പുഴ: കേരളത്തില്‍ സംഘപരിവാറിനെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇതാണ് ഇടതു പക്ഷത്തിന്റെ ഉറപ്പ്.ഇടതുപക്ഷം കേരളത്തിൽ അധികാരത്തിൽ നിന്നും മാറിയാൽ കോൺഗ്രസ് ബിജെപിയെ കേരളത്തിലും അധികാരത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി ചേര്‍ത്തലയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത്‌ വിജയിച്ചത്‌ സ്വന്തം വോട്ട്‌ നേടിയാണെന്ന്‌ ബി.ജെ.പി ഇപ്പോഴും പറയില്ല.

2011-ല്‍ നേമത്ത്‌ 17.38 ശതമാനം വോട്ട്‌ നേടിയ യു.ഡി.എഫിന്‌ 2016-ല്‍ വോട്ട്‌ 9.7 ശതമാനമായി കുറഞ്ഞു. ആ വോട്ടു കൊണ്ടാണ്‌ ബി.ജെ.പി. വിജയിച്ചത്‌. കോണ്‍ഗ്രസ്‌ സ്വന്തം വോട്ട്‌ ദാനം ചെയ്‌ത് ചരിത്രത്തിൽ ആദ്യമായി ബി.ജെ.പിയെ കേരള നിയമസഭയില്‍ എത്തിക്കുകയായിരുന്നു.

Signature-ad

കോൺഗ്രസിന്റെ സഹായത്താൽ ബി.ജെ.പി തുറന്ന ആ അക്കൗണ്ട്‌ 2021-ല്‍ ഞങ്ങള്‍ പൂട്ടിച്ചു.നാല്‌ വോട്ടിനുവേണ്ടി രാഷ്‌ട്രീയ നിലപാട്‌ മാറ്റുന്നവരല്ല ഇടതുപക്ഷം. കേരളത്തില്‍ സംഘപരിവാറിനെ കാലുകുത്താന്‍ അനുവദിക്കില്ല എന്നത് അന്നുമിന്നും ഞങ്ങളുടെ നയമാണ്.കാരണം നിങ്ങൾക്ക് അറിയാം.2014 മുതൽ ഇന്ത്യയിൽ നിങ്ങളത് കണ്ടുകൊണ്ട് ഇരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ, വസ്ത്രധാരണത്തിൽ,നിങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തിൽ… എന്നിങ്ങനെ അവർ ഇടപെട്ടുകൊണ്ടിരിക്കുകയാണ്.പക്ഷെ കേരളത്തിൽ ഇത് ഇന്നുവരെയും സാധ്യമായിട്ടില്ല.അത് ഇടതുപക്ഷ കക്ഷികളുടെ ഇടപെടലുകൾ മൂലമാണ്.ഇനിയും ഇവിടെ ഇങ്ങനെ തന്നെ വേണമോ അതോ മാറ്റം വേണമോയെന്ന് നിങ്ങൾ തന്നെ ചിന്തിക്കണം-പിണറായി വിജയൻ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കോണ്‍ഗ്രസ്‌ തുടരുന്നതു കുറ്റകരമായ മൗനമാണ്‌. സംഘപരിവാര്‍ അജന്‍ഡയോട്‌ കോണ്‍ഗ്രസ്‌ സമരസപ്പെടുന്നതിനു തെളിവാണിത്‌. കോണ്‍ഗ്രസ്‌ പ്രകടന പത്രിക തീവ്ര ഹിന്ദുത്വ നിലപാടിനെ ഗൗരവത്തോടെ കാണുന്നില്ല. ആശങ്കയുള്ള ഈ വിഷയത്തില്‍ മുഖ്യപ്രതിപക്ഷ പാര്‍ട്ടിക്ക്‌ ഒന്നും പറയാനില്ല.പൗരത്വഭേദഗതി നിയമത്തില്‍ തുറന്ന്‌ അഭിപ്രായം പറയില്ലെന്ന നിലപാട്‌ കോണ്‍ഗ്രസ്‌ എന്തുകൊണ്ട്‌ സ്വീകരിക്കുന്നുവെന്ന്‌ വ്യക്‌തമാക്കണം.

ആലപ്പുഴയിലെ ജനങ്ങളില്‍ നല്ല വിശ്വാസമുണ്ട്‌. യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി കെ.സി. വേണുഗോപാലിന്‌ രാജസ്‌ഥാനില്‍ നിന്നുള്ള രാജ്യസഭ കാലാവധി പൂര്‍ത്തിയാക്കാന്‍ ജനങ്ങള്‍ അവസരം നല്‍കുമെന്നും പിണറായി പറഞ്ഞു.

Back to top button
error: