KeralaNEWS

കൊച്ചിയുടെ ഉച്ചിയിൽ മറ്റൊരു പൊൻതൂവൽ കൂടി; ഗൾഫിലേക്ക് ആഢംബര കപ്പൽ സർവീസ് ഉടൻ

കൊച്ചി: ഒരുപക്ഷേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗതാഗത സംവിധാനങ്ങളുള്ള ഒരേയൊരു നഗരം കൊച്ചിയാകും.റോഡ്,റെയിൽ,വ്യോമ ഗതാഗത സൗകര്യങ്ങൾക്ക് പുറമേ, കൊച്ചി മെട്രോ, വാട്ടർ മെട്രോ തുടങ്ങിയ ഗതാഗത സംവിധാനങ്ങളും കൊച്ചിയിലുണ്ട്.
ഇപ്പോഴിതാ കൊച്ചിയുടെ ഉച്ചിയിലേക്ക് മറ്റൊരു പൊൻതൂവൽ കൂടി.കൊച്ചിയിൽ നിന്നും ഗൾഫിലേക്ക് ആഢംബര കപ്പലുകളുടെ സർവീസ് ഉടൻ തുടങ്ങുമെന്നാണ് വിവരം.

കൊച്ചി, വിഴിഞ്ഞം, ബേപ്പൂർ, അഴീക്കല്‍, കൊല്ലം തുറമുഖങ്ങളിലൂടെ ഗള്‍ഫിലേക്ക് പാസഞ്ചർ കപ്പലുകള്‍ സർവീസിനാണ് കേരള മാരിടൈം ബോർഡ് അപേക്ഷ ക്ഷണിച്ചതെങ്കിലും ചർച്ചയില്‍ പങ്കെടുത്ത കമ്ബനികള്‍ ആഡംബര കപ്പലുകളുടെ സർവീസുകള്‍ക്കാണ് ഊന്നല്‍ നല്‍കിയത്.

വാട്ടർ ലൈൻ ഷിപ്പിംഗ് ലിമിറ്റഡ്,ജി.എസ്.ആർ മാരിടൈം വെഞ്ചേഴ്സ് എല്‍.എല്‍.പി,ജെ.എം. ബാക്ഷി ആൻഡ് കമ്ബനി,സീത ഗ്രൂപ്പ് ശ്രീലങ്ക ആൻഡ് ഇന്ത്യ,അൻതാര ക്രൂയിസ്,എ.ആർ. & ക്രൂയിസ്,ഗാംഗ് വേ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് എന്നിവയാണ് സർവീസിന് താത്പര്യം പ്രകടിപ്പിച്ച പ്രമുഖ ഷിപ്പിംഗ് കമ്ബനികള്‍.

Signature-ad

കേരളത്തില്‍ കൊച്ചി തുറമുഖത്ത് മാത്രമാണ് യാത്രാക്കപ്പലുകളെയും യാത്രികരെയും കൈകാര്യം ചെയ്യാൻ കഴിയുന്ന ക്രൂയിസ് ടെർമിനലുകളുള്ളത്- ബി.ടി.പി. ബെർത്തിലെ സാമുദ്രികയും എറണാകുളം വാർഫിലെ സാഗരികയും.പൂർണമായും എയർകണ്ടീഷൻ ചെയ്ത അന്താരാഷ്ട്ര നിലവാരത്തിലെ ടെർമിനലുകളാണ് രണ്ടും.

കസ്റ്റംസ് ക്ളിയറൻസും ഇമിഗ്രേഷനും ഉള്‍പ്പടെ സൗകര്യങ്ങള്‍ രണ്ട് ടെർമിനലുകളിലുമുണ്ട്. കൊച്ചിയിലെത്തുന്ന ഭീമൻ ആഡംബര യാത്രാക്കപ്പലുകളിലെ യാത്രികരെ കൈകാര്യം ചെയ്യുന്നത് ഇവിടെയാണ്.ആഡംബര ക്രൂയിസ് വെസലുകള്‍ ഉള്‍പ്പടെ വലിയ യാത്രാക്കപ്പലുകള്‍ അടുപ്പിക്കാനുള്ള സൗകര്യം നിലവില്‍ ഇവിടെ മാത്രമേയുള്ളൂ. അന്താരാഷ്ട്ര കപ്പല്‍ സർവീസിന് അനിവാര്യമായ കസ്റ്റംസ്, ഇമിഗ്രേഷൻ സൗകര്യങ്ങളും മറ്റെങ്ങുമില്ല.പദ്ധതി നടപ്പായാല്‍ കൊച്ചി തുറമുഖത്തിന്റെ വരുമാനം കുത്തനെ ഉയരും.

മുൻനിര ആഗോള ലക്ഷ്യസ്ഥാനമായി മാറുന്നതിനുള്ള കൊച്ചിയുടെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ക്രൂയിസ് ടൂറിസത്തിന് വലിയ പങ്ക് വഹിക്കാനാകുമെന്നാണ് വിലയിരുത്തൽ.

Back to top button
error: