KeralaNEWS

ട്രെയിനില്ല; സ്വകാര്യ ബസുകളില്‍ കൊള്ളനിരക്ക് നല്‍കി മലയാളികളുടെ മടക്കയാത്ര

കോട്ടയം: വോട്ട് ചെയ്യാന്‍ വന്നവരും അവധിക്ക് നാട്ടിലെത്തി തിരികെ പോകേണ്ടവരുമെല്ലാം വെയ്റ്റിംഗ് ലിസ്റ്റിലാണ്.ആവശ്യത്തിന് ട്രെയിനില്ല.ഉള്ള ട്രെയിനുകളിലാകട്ടെ കാലുകുത്താൻ ഇടവുമില്ല.

ബംഗളൂരു, ചെന്നൈ, മംഗലാപുരം,ഹൈദരാബാദ് ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ക്ലേശിച്ച്‌ നാട്ടിലെത്തിയ ശേഷം മടങ്ങാന്‍ ഏറെപ്പേര്‍ക്കും ടിക്കറ്റില്ല.മിക്ക ട്രെയിനുകളിലും വെയ്റ്റിംഗ് ലിസ്റ്റ് മൂന്നൂറിനു മുകളിലാണ്.അതിനാൽ തന്നെ സ്വകാര്യ ബസുകളില്‍ കൊള്ളനിരക്ക് നല്‍കിയാണ് മലയാളികളുടെ മടക്കയാത്ര.

Signature-ad

  പോളിംഗ് സീസണില്‍ റെയില്‍വേ വേണ്ടത്ര സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിക്കാതെ വന്നതിനാല്‍ മലയാളികള്‍ക്കാണ് ഏറെ ദുരിതം

.മംഗലാപുരം, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് വാരാന്ത്യത്തിലെങ്കിലും ഓരോ സ്‌പെഷല്‍ തീവണ്ടി അനുവദിക്കാന്‍ സര്‍ക്കാരും ജനപ്രതിനിധികളും ഇനിയെങ്കിലും അടിയന്തിരമായി ഇടപെടേണ്ടിയിരിക്കുന്നു.

Back to top button
error: