തിരുവനന്തപുരം:സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി ഉടൻ വിതരണം ചെയ്യും. വിഷുവിന് മുമ്ബ് ഇവ വിതരണം ചെയ്യാൻ തീരുമാനിച്ചതായി മന്ത്രി കെ എൻ ബാലഗോപാലാണ് അറിയിച്ചത്.
നിലവില്‍ ഒരു ഗഡു തുക വിതരണത്തിലാണ്. 1600 രൂപ വീതമാണ് വിതരണം.ഇത് കൂടാതെ വിഷു, ഈസ്റ്റർ, റംസാൻ കാലത്ത് 3200 രുപവീതമാണ് ഒരോരുത്തരുടെയും കൈകളിലെത്തുക.അതായത് ഒരു മാസത്തിനുള്ളിൽ 4800 രൂപയാണ് ഇത്തരത്തിൽ അർഹതപ്പെട്ടവർക്ക് ലഭിക്കുക.
പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്ബർ നല്‍കിയിട്ടുള്ളവർക്ക് അക്കൗണ്ടുവഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും.