Month: March 2024

  • India

    കര്‍ണാ‌ടക ബിജെപിയില്‍ തമ്മിലടി

    മൈസൂർ: തന്‍റെ മകന് സീറ്റ് നിഷേധിച്ചതിനു ബി.എസ്. യെദിയൂരപ്പയ്ക്കെതിരേ രൂക്ഷ വിമർശനവുമായി മുൻ കർണാടക ഉപമുഖ്യമന്ത്രി കെ.എസ്.ഈശ്വരപ്പ. ഹവേരി സീറ്റ് തന്‍റെ മകൻ കെ.ഇ. കാന്തേഷിനു നല്കാമെന്നും പ്രചാരണത്തിനെത്താമെന്നും ഉറപ്പു നല്കി യെദിയൂരപ്പ വഞ്ചിച്ചെന്ന് ഈശ്വരപ്പ കുറ്റപ്പെടുത്തി. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഹവേരിയിലെ ബിജെപി സ്ഥാനാർഥി. ഷിമോഗ സീറ്റില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ അനുയായികള്‍ ആവശ്യപ്പെടുന്നുണ്ടെന്നും ഉടൻ തന്നെ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നും ഈശ്വരപ്പ പറഞ്ഞു. യെദിയൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്രയാണ് ഷിമോഗയിലെ ബിജെപി സ്ഥാനാർഥി. ഹവേരി, ധർവാഡ് സീറ്റുകളിലൊന്നില്‍ മത്സരിക്കാൻ താത്പര്യപ്പെട്ടിരുന്ന മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും കടുത്ത അതൃപ്തിയിലാണ്.ബെല്‍ഗാം സീറ്റിനായി ഷെട്ടാർ ബിജെപി നേതാക്കളുമായി ചർച്ച നടത്തിവരികയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഷെട്ടാറിനു സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് അനുയായികള്‍ പറയുന്നു. ജനുവരിയിലാണ് ഷെട്ടാർ കോണ്‍ഗ്രസില്‍നിന്നു ബിജെപിയില്‍ മടങ്ങിയെത്തിയത്. 2023 നിയമസഭാ തെരഞ്ഞെടുപ്പു വേളയിലായിരുന്നു ഷെട്ടാർ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേർന്നത്. മുൻ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡയ്ക്കും ഇത്തവണ…

    Read More »
  • NEWS

    അപൂര്‍ണ്ണതകൾ അംഗീരിച്ച്, പങ്കാളിയെ ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോകൂ

    വെളിച്ചം     അവരുടെ വിവാഹവാര്‍ഷികമായിരുന്നു അന്ന്. ഭാര്യ ഭര്‍ത്താവിന്റെ മുന്നില്‍ ഒരു ആശയം വച്ചു: “തിരക്കുമൂലം നമുക്ക് പലപ്പോഴും സംസാരിക്കാന്‍ സമയം കുറവാണ്. അതുകൊണ്ട് ഓരോ ഡയറിവാങ്ങി പരസ്പരം പറയാനുളള കാര്യങ്ങള്‍ എഴുതാം. അടുത്തവര്‍ഷം ഇതേ ദിവസം ഡയറികള്‍ കൈമാറാം. എന്നിട്ട് അത് വായിച്ചുനോക്കി തിരുത്തലുകള്‍ ഉണ്ടെങ്കില്‍ അവ തിരുത്തി മുന്നോട്ട് പോകാം.” പിറ്റേവര്‍ഷം അവര്‍ തങ്ങളുടെ ഡയറികള്‍ കൈമാറി. ഭാര്യ എഴുതി: “നിങ്ങള്‍ എന്റെ പിറന്നാളിന് സമ്മാനം തന്നില്ല, എന്റെ വീട്ടുകാര്‍ വന്നപ്പോള്‍ അവരെ വേണ്ടപോലെ ഗൗനിച്ചില്ല, യാത്ര പോകാമെന്ന് പറഞ്ഞിട്ട് പോയില്ല…” ഇതു വായിച്ച് ഭര്‍ത്താവ് പറഞ്ഞു: “തീര്‍ച്ചായായും ഞാനിത് തിരുത്താം… ” ഭര്‍ത്താവ് നല്‍കിയ ഡയറി ഭാര്യ തുറന്നുനോക്കിയപ്പോള്‍ അതിലെ പേജുകളെല്ലാം ശൂന്യമായിരുന്നു. പക്ഷേ, അവസാന പേജില്‍ ഇങ്ങനെ എഴുതിയിരുന്നു: “നിന്റെ സ്‌നേഹത്തിനും ത്യാഗത്തിനും സമര്‍പ്പണത്തിനുംമുന്നില്‍ ഒന്നും എനിക്കൊരു കുറവായി തോന്നിയില്ല.” ഭാര്യക്ക് വളരെ സന്തോഷമായി, അവള്‍ താനെഴുതിയ ഡയറി കീറിക്കളഞ്ഞു. പുതിയ വിവാഹവാര്‍ഷികം… കൂടുതല്‍…

    Read More »
  • Kerala

    കൊച്ചി വാട്ടർ മെട്രോയുടെ നാലു ടെർമിനലുകള്‍ കൂടി മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു; ചടങ്ങിൽ മഞ്ഞുമ്മല്‍ ബോയ്സും

    കൊച്ചി: വാട്ടർ മെട്രോ ഇനി നഗരത്തിന്റെ എല്ലാ ദ്വീപുകളിലേക്കും. നാലു ടെർമിനലുകള്‍ കൂടി മുഖ്യമന്ത്രി നാടിനു സമർപ്പിച്ചതോടെ ദ്വീപുകളിലെകുള്ള യാത്ര ദുരിതത്തിന് പരിഹാരം ആകുമെന്നാണ് പ്രതീക്ഷ. നഗര കുരുക്ക് പിന്നിട്ട് ബോട്ട് പിടിച്ചു വീടണയുന്ന  ദ്വീപ് നിവാസികള്‍ക്ക് ആശ്വാസമാകുന്നതാണ് പുതിയ ടെർമിനലുകള്‍. മുളവുകാട് നോർത്ത്, സൌത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് ടെർനമിനലുകള്‍ പുതുതായി എത്തിയതോടെ വാട്ടർ മെട്രോയ്ക്ക് 13 ബോട്ടുകളാണ്  അധികമായി സജ്ജമായിട്ടുള്ളത്. തിയറ്ററില്‍ നിറഞ്ഞോടുന്ന മഞ്ഞുമ്മല്‍ ബോയ്സിലെ യഥാർത്ഥ താരങ്ങളും ആദ്യ യാത്രയ്ക്കെത്തിയിരുന്നു. അതേസമയം പാലിയംതുരുത്ത്, കുമ്ബളം, വില്ലിംഗ്ടണ്‍ ഐലൻഡ്, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമ്മാണം തുടരുകയാണ്. പദ്ധതി പൂർത്തിയായാല്‍ 38 ടെർമിനലുകളിലായി 78 വാട്ടർ മെട്രോ ബോട്ടുകളാകും കൊച്ചി നഗരത്തിന്‍റെ പത്ത് ദ്വീപുകളെ ബന്ധിപ്പിച്ച്‌ സർവ്വീസ് നടത്തുക.

    Read More »
  • Kerala

    കോട്ടയം മണ്ഡലത്തില്‍ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഇറങ്ങണമെങ്കിൽ ഇറങ്ങ്; ബിഡിജെഎസിന് സുരേന്ദ്രന്റെ താക്കീത്

    കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് പ്രചാരണത്തിൽ ഇറങ്ങണമെങ്കിൽ ഇറങ്ങെന്ന് തുഷാർ വെള്ളാപ്പള്ളിയോട് കെ സുരേന്ദ്രൻ. കോട്ടയം മണ്ഡലത്തിൽ ബിഡിജെഎസ് സീറ്റില്‍ തുഷാര്‍ തന്നെ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.അതേസമയം തുഷാര്‍ വെള്ളാപ്പള്ളി ഇതുവരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ല. ഈ ഘട്ടത്തിലാണ് സുരേന്ദ്രന്റെ വാണിംഗ്. കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിനിറങ്ങിയെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമുണ്ടായിട്ടില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് ചാലക്കുടി, മാവേലിക്കര ലോക്സഭാ മണ്ഡലങ്ങള്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും കോട്ടയത്തെയും ഇടുക്കിയിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. ഇടുക്കിയിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലെ അവ്യക്തത തന്നെയാണ് കോട്ടയത്തെയും നീളാന്‍ കാരണം എന്നാണ് സൂചന. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിച്ച ആലത്തൂര്‍, വയനാട് മണ്ഡലങ്ങള്‍ ബി.ജെ.പിക്ക് വിട്ടുകൊടുത്ത്  പകരം കോട്ടയവും ചാലക്കുടിയും ബിഡിജെഎസ് ചോദിച്ച് വാങ്ങുകയായിരുന്നു.

    Read More »
  • Kerala

    ജോൺപോള്‍ പാപ്പാ പുരസ്കാരം  പി.എസ്. ശ്രീധരൻ പിള്ളയ്ക്കും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും

    കോട്ടയം: കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ18-ാമത് ജോണ്‍ പോള്‍ പാപ്പാ പുരസ്‌കാരം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയ്ക്കും കർദിനാള്‍ മാർ ജോർജ് ആലഞ്ചേരിക്കും. 200ലധികം ഗ്രന്ഥങ്ങള്‍ രചിച്ച്‌ സാംസ്‌കാരിക ലോകത്തിനു സമ്മാനിച്ച പി.എസ്. ശ്രീധരൻ പിള്ളയുടെ അര നൂറ്റാണ്ടിന്‍റെ എഴുത്തുസപര്യക്കും പതിറ്റാണ്ടിലേറെ സഭയ്ക്കും സമൂഹത്തിനും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച്‌ കർദിനാള്‍ മാർ ജോർജ് ആലഞ്ചേരിക്കും പുരസ്കാരം നല്‍കും. പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് കോട്ടയത്തു നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ഡയറക്ടറും ചങ്ങനാശേരി അതിരൂപത ആർച്ച്‌ പ്രീസ്റ്റുമായ റവ. ഡോ. മാണി പുതിയിടം അറിയിച്ചു.

    Read More »
  • Kerala

    സംസ്ഥാനത്ത് ക്രിസ്ത്യൻ പുരോഹിതൻമാര്‍ മർദ്ദനം നേരിടുന്നു: നരേന്ദ്രമോദി

    പത്തനംതിട്ട: സംസ്ഥാനത്ത് ക്രിസ്ത്യൻ പുരോഹിതൻമാര്‍ മർദ്ദനം നേരിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണിയുടെ പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ താമര വിരിയുമെന്ന് പറഞ്ഞ മോദി രണ്ടക്ക സീറ്റുകള്‍ കേരളത്തില്‍ നിന്ന് എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നും അവകാശപ്പെട്ടു. ഇത്തവണ നാന്നൂറിലധികം സീറ്റുകള്‍ നേടി എന്‍ഡിഎ അധികാരത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തില്‍ അഴിമതി നിറഞ്ഞ സര്‍ക്കാരുകളാണ് മാറി മാറി ഭരിച്ചത്. അതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം വലുതാണെന്നും മോദി പറഞ്ഞു. സംസ്ഥാനത്ത് ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍ പോലും മർദ്ദനത്തിന് ഇരയാകുന്നു. വനിതകളും യുവാക്കളും എല്ലാവരും ഭയപ്പെട്ടാണ് ജീവിക്കുന്നത്. സര്‍ക്കാര്‍ ആലസ്യത്തില്‍ ഉറങ്ങുകയാണ്. ഇതിന് മാറ്റം അനിവാര്യമാണ്. എല്‍ഡിഎഫ്- യുഡിഎഫ് എന്നത് മാറിയാല്‍ മാത്രമേ കേരളത്തിന് രക്ഷ ഉണ്ടാകുകയുള്ളവെന്ന് മോദി അഭിപ്രായപ്പെട്ടു. സ്വാമിയേ ശരണം അയ്യപ്പാ എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. പത്തനംതിട്ടയിലെ എന്റെ സഹോദരി സഹോദരന്‍മാര്‍ക്കും നമസ്‌കാരം എന്നു…

    Read More »
  • Kerala

    മുല്ലപ്പെരിയാര്‍ ഡികമ്മിഷൻ ചെയ്ത് പുതിയ ഡാം:ട്വന്റി 20 പ്രകടനപത്രിക പുറത്ത്

    കൊച്ചി: ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ പാർട്ടികള്‍ പലതരം വാഗ്ദാനങ്ങളാണ് ജനങ്ങള്‍ക്കായി നല്‍കുന്നത്. ഇതില്‍ ശ്രദ്ധേയമായതാണ് കേരളത്തില്‍ ട്വന്റി 20 നല്‍കുന്ന വാഗ്ദാനം. കഴിഞ്ഞ ദിവസം ട്വിന്റി 20 പ്രകടനപത്രിക പുറത്തിറക്കിയിരുന്നു.’മുല്ലപ്പെരിയാർ അണക്കെട്ട് ഡി കമ്മീഷൻ ചെയ്ത് പുതിയ അണക്കെട്ട് നിർമിക്കും, കടലാക്രമണം നേരിടുന്നതിന്റെ ഭാഗമായി തീരപ്രദേശത്ത് 250 കിലോമീറ്റർ ദൂരത്തില്‍ കടല്‍ഭിത്തി നിർമിക്കും, വന്യജീവി ശല്യമുള്ള ആയിരം ഇടങ്ങളില്‍ വേലി കെട്ടും’ തുടങ്ങി  വലിയ പദ്ധതികളാണ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ ഭക്ഷ്യസുരക്ഷാ മാർക്കറ്റുകള്‍ വഴി പാതിവിലയ്ക്ക് ഭക്ഷ്യവസ്തുക്കള്‍, വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാർക്കും പ്രതിമാസം 5,000 രൂപ പെൻഷൻ തുടങ്ങിയ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. 60 വയസ് കഴിഞ്ഞവർക്ക് 5000 രൂപ പ്രതിമാസ ക്ഷേമപെൻഷൻ നല്‍കും. മരുന്നുകളുടെ വില 50% വരെ കുറയ്ക്കുമെന്നും വാഗ്ദാനങ്ങളിൽ പറയുന്നു. ഗതികേട് കൊണ്ട് പിറന്നനാട് വിട്ടുപോകേണ്ടി വന്ന മലയാളികള്‍ക്ക് തിരിച്ച്‌ കേരളത്തിലേക്ക് വരാനുള്ള സാഹചര്യം ഒരുക്കും. അധിക ചിലവും ധൂർത്തും കുറയ്ക്കുന്നതിനായി മന്ത്രിമാരുടെ എണ്ണം 21ല്‍ നിന്നും 11…

    Read More »
  • Kerala

    ഇതാണ് കേരള പോലീസ് ഇന്ത്യയിൽ നമ്പർ വൺ എന്നുപറയുന്നത് !

    കേരള പോലീസിന്റെ തലയിലെ മറ്റൊരു പൊൻതൂവലായിരുന്നു കഴിഞ്ഞദിവസം നടന്ന രണ്ടു സംഭവങ്ങൾ. ഒന്ന് ഏറെനാളായി പോലീസിന് തലവേദനയായിരുന്ന മയക്കുമരുന്ന് വ്യാപാരിയായ നൈജീരിയൻ പൗരനെ ബംഗളൂരുവിലെത്തി പൊക്കിയതാണ്.അടുത്തത് പ്രശസ്ത മലയാളി നടിയുടെ 37 ലക്ഷം കവർന്ന കേസിലെ പ്രതിയെ കൊൽക്കത്തയിലെത്തി അറസ്റ്റ് ചെയ്തതും. 30 കോടി രൂപയുടെ വായ്പ വാഗ്ദാനം ചെയ്ത് പ്രമുഖ നടിയുടെ കൈയില്‍ നിന്നു 37 ലക്ഷം രൂപ തട്ടിയെടുത്ത കൊല്‍ക്കത്ത സ്വദേശിയെ കൊച്ചി പൊലീസാണ് കൊൽക്കത്തയിൽ നിന്നും അറസ്റ്റ് ചെയ്തത്. അമ്ബത്തൊന്നുകാരനായ യാസർ ഇഖ്ബാലിനെയാണ് സാഹസികമായി കൊല്‍ക്കത്തയില്‍ നിന്ന് പോലീസ് പിടികൂടിയത്. വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി നടിയുമായി സൗഹൃദം സ്ഥാപിച്ചതെന്ന് പൊലീസ് പറയുന്നു. തുടർന്ന് 130 കോടി രൂപ വായ്പ ലഭിക്കുന്നതിനായി നടി തട്ടിപ്പു സംഘത്തിന് 37 ലക്ഷം രൂപ കൈമാറി. കൊച്ചിയിലെ പ്രമുഖ ഹോട്ടലില്‍ വച്ചായിരുന്നു ഇടപാട്. പണം കൈമാറിയിട്ടും വായ്പ ലഭ്യമാകാതെ വന്നതോടെ നടി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെക്കുറിച്ച് മനസ്സിലാക്കിയ…

    Read More »
  • India

    പൗരത്വനിയമഭേദഗതിയില്‍ അഭിപ്രായം പ്രകടിപ്പിച്ച അമേരിക്കയെ തള്ളി ഇന്ത്യ

    ന്യൂഡല്‍ഹി:പൗരത്വനിയമഭേദഗതിയില്‍ അഭിപ്രായം പ്രകടിപ്പിച്ച അമേരിക്കയെ തള്ളി ഇന്ത്യ. വിജ്ഞാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന അമേരിക്കയുടെ പ്രസ്താവനയോട് രൂക്ഷമായ ഭാഷയിലാണ് വിദേശകാര്യ വക്താവ് രണ്‍ദീർ ജയ്സ്വാള്‍ പ്രതികരിച്ചത്. അമേരിക്കയുടെ നടപടി ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണെന്ന്  വിമർശിച്ച അദ്ദേഹം ഇന്ത്യയുടെ ബഹുസ്വര പാരമ്ബര്യത്തെക്കുറിച്ചും വിഭജനത്തിനുശേഷമുള്ള ചരിത്രത്തെക്കുറിച്ചും നിങ്ങൾക്കെന്തറിയാമെന്നും ചോദിച്ചു. അമേരിക്കയുടെ അഭിപ്രായപ്രകടനം അനാവശ്യവും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുമുള്ളതാണ്. പൗരത്വം നല്‍കുന്നതിനെ സംബന്ധിച്ചതാണ് പൗരത്വനിയമം, അല്ലാതെ പൗരത്വം എടുത്തുമാറ്റുന്നതുമായി ബന്ധപ്പെട്ടല്ല. മനുഷ്യാവകാശവും മാനുഷികമായ അന്തസ്സും നല്‍കുന്നതാണത്- രണ്‍ദീർ ജയ്സ്വാള്‍ പറഞ്ഞു. പൗരത്വനിയമഭേദഗതി വിജ്ഞാപനത്തെക്കുറിച്ച്‌ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും നിയമം അന്താരാഷ്ട്ര തലത്തില്‍ രാജ്യം പാലിക്കേണ്ട മനുഷ്യാവകാശ ബാധ്യതകളുടെ ലംഘനമാണെന്ന് സംശയിക്കുന്നതായും അമേരിക്ക നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

    Read More »
  • India

    ഏകനായി അവശേഷിച്ചാലും ഞാനൊരു കോൺഗ്രസുകാരൻ ;അമേഠിയില്‍നിന്നല്ല, എവിടെനിന്ന് വേണമെങ്കിലും മത്സരിക്കും- രാഹുല്‍ ഗാന്ധി

    ന്യൂഡൽഹി: ഞാനൊരു കോണ്‍ഗ്രസ് പോരാളി.ജിവിതാവസാനം വരെ അതുതന്നെ ആകും.അമേഠിയില്‍നിന്നല്ല എവിടെനിന്ന് വേണമെങ്കിലും മത്സരിക്കാൻ തയാർ. കോൺഗ്രസ് നേതാക്കളുടെ കൊഴിഞ്ഞു പോക്കിലായിരുന്നു  രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. കോൺഗ്രസിൽ നിന്ന് ആവോളം നേട്ടം കൊയ്തവരവാണ് ഇന്ന് ബിജെപിയിലേക്ക് പോകുന്നത്.ഒരുപക്ഷെ ഇനി ഇന്ത്യയിൽ കോൺഗ്രസ് അധികാരത്തിൽ വരില്ലെന്ന് അവർ കരുതിക്കാണും.ഞാനുണ്ടാവും ഇന്ത്യയിലെ അവസാന കോൺഗ്രസുകാരനായി- അദ്ദേഹം പറഞ്ഞു. ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാന്‍ ഉണ്ടാക്കിയ ഐസിസി സമിതി അധ്യക്ഷന്‍ വരെ കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്നതിനെ ഉൾപ്പെടെയാണ് രാഹുൽ വിമർശിച്ചത്.വിളിക്കു മുൻപേ വിളിപ്പുറത്തെത്താന്‍ കാത്തിരിക്കുകയാണ് നമ്മുടെ നേതാക്കള്‍. കൊല്ലാനാണോ വളര്‍ത്താനാണോ കൊണ്ട് പോകുന്നതെന്ന ധാരണ അവർക്കില്ല. പണവും പദവിയും മോഹിച്ചാണ് ബിജെപിയിലേക്കുളള കൂടുമാറ്റം. ജനാധിപത്യ, മതേതര വിശ്വാസികളുടെ പ്രതീക്ഷകളെയാണ് കോണ്‍ഗ്രസ് ഇല്ലാതാക്കുന്നത്. ഈ കൂടുമാറ്റം ആശങ്കാജനകമെന്നും രാഹുൽ പറഞ്ഞു. . കോണ്‍ഗ്രസ് പാർട്ടിയുടെ ഒരു പോരാളി ആയതിനാല്‍ അവർ(ബിജെപി )ആവശ്യപ്പെടുന്നിടത്ത് മത്സരിക്കുമന്നും അദ്ദേഹം പറഞ്ഞു നേരത്തെ ബിജെപി നേതാവ് സ്മൃതി ഇറാനി അമേഠിയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധിയെ…

    Read More »
Back to top button
error: