ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്ബത്തൂരിലെ റോഡ്ഷോയ്ക്ക് അനുമതി നിഷേധിച്ച് തമിഴ്നാട് പൊലീസ്.
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച കോയമ്ബത്തൂരില്‍ നടത്താനിരുന്ന റോഡ്ഷോയ്ക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്. സുരക്ഷാകാരണങ്ങളാലാണ് അനുമതി നല്‍കാത്തതെന്നാണ് പൊലീസ് വിശദീകരണം. കോയമ്ബത്തൂര്‍ ടൗണില്‍ നാലു കിലോമീറ്റര്‍ ദൂരത്തിലായി റോഡ്ഷോ നടത്തുന്നതിനാണ് പൊലീസില്‍നിന്ന് ബിജെപി അനുമതി തേടിയത്.
അതേസമയം റോഡ്ഷോയ്ക്ക് അനുമതി തേടി ബിജെപി ഹൈക്കോടതിയെ സമീപിച്ചു. സംഭവത്തില്‍ ഹര്‍ജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി വൈകിട്ട് 4:30ന് ഉത്തരവ് പറയും.