Month: March 2024

  • LIFE

    ഒരുപാട് കാര്യം ചേച്ചിയോട് പറയാനുണ്ടെന്ന് പറഞ്ഞു; എനിക്ക് കുറ്റബോധമുണ്ട്; സുബിയെക്കുറിച്ച് മഞ്ജു പിള്ള

    സിനിമാ രംഗത്ത് നിരവധി അടുത്ത സൗഹൃദങ്ങള്‍ നടി മഞ്ജു പിള്ളയ്ക്കുണ്ട്. സിനിമകളിലും സീരിയലുകളിലും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിട്ടുള്ള മഞ്ജു പിള്ളയ്ക്ക് സിനിമകളില്‍ ഇപ്പോള്‍ നിരവധി മികച്ച അവസരങ്ങള്‍ ലഭിക്കുന്നു. അന്തരിച്ച നടി കല്‍പ്പനയ്ക്ക് പകരക്കാരിയായാണ് ഉര്‍വശിയെ ഇന്ന് പ്രേക്ഷകര്‍ കാണുന്നത്. കല്‍പ്പനയുമായി അടുത്ത സൗഹൃദം മഞ്ജു പിള്ളയ്ക്കുണ്ടായിരുന്നു. കല്‍പ്പന, സുബി സുരേഷ് തുടങ്ങിയവരുടെ മരണത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ മഞ്ജു പിള്ള. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇവര്‍ തന്നോട് പറഞ്ഞ കാര്യങ്ങളെക്കുറിച്ചാണ് മഞ്ജു പിള്ള സംസാരിച്ചത്. മൈല്‍സ്റ്റോണ്‍ മേക്കേര്‍സുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. കല്‍പ്പന ചേച്ചിയും സുബിയും യഥാര്‍ത്ഥ ജീവിതത്തില്‍ ഒരുപാട് തമാശ പറയുന്ന ആള്‍ക്കാരാണ്. അവസാനം മിനി ചേച്ചി (കല്‍പ്പന) എന്നോട് വിളിച്ച് പറഞ്ഞ സംഭവമുണ്ട്. അത്തം നക്ഷത്രക്കാര്‍ക്ക് മോശം സമയമാണ് മക്കളെ, നീ സൂക്ഷിക്കണം, പൃഥിരാജിനെ കണ്ടിരുന്നു ഫ്‌ലൈറ്റില്‍ വെച്ച്. ശരിയാണെന്ന് രാജുവും പറഞ്ഞു. സൂക്ഷിക്കണേ എന്ന് എന്നോട് പറഞ്ഞിട്ടാണ് പുള്ളിക്കാരി പോയി മരിച്ചത്. മിനി ചേച്ചിയും ഞാനും രാജുവും അത്തം നാളുകാരാണ്. അന്നത്തെ…

    Read More »
  • Kerala

    കാട്ടാനയുടെ മുന്നില്‍ നിന്ന് ഫോട്ടോയെടുത്തു; മൂന്നാറില്‍ രണ്ട് പേര്‍ക്കെതിരെ കേസ്

    ഇടുക്കി: മൂന്നാറില്‍ കാട്ടാനയുടെ മുന്നില്‍ നിന്ന് ഫോട്ടോയെടുത്ത രണ്ട് പേര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു. ഓള്‍ഡ് മൂന്നാര്‍ സ്വദേശികളായ സെന്തില്‍, രവി എന്നിവര്‍ക്കെതിരെയാണ് വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്തത്. സെന്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും രവി ചിത്രം പകര്‍ത്തുകയുമായിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് വനംവകുപ്പ് കേസെടുത്തത്. കന്നിമലയിലും തെന്മലയിലുമായി രണ്ട് പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കട്ടക്കൊമ്പന്റെ മുന്നില്‍ നിന്നാണ് ഇവര്‍ ഫോട്ടോ എടുത്തത്. ചൂട് കൂടിയതിനാല്‍ കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലെത്തുകയാണെന്നും അവയുടെ സ്വഭാവത്തില്‍ വ്യതിയാനമുണ്ടാകാമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അവയുടെ അടുത്തേക്ക് പോകരുതെന്നും പ്രകോപിപ്പിക്കരുതെന്നും അറിയിച്ചിരുന്നു. എന്നാല്‍ പടയപ്പയടക്കമുള്ള ആനകളുടെ അടുത്ത്നിന്ന് നാട്ടുകാരടക്കമുള്ളവര്‍ ഫോട്ടോയെടുക്കുന്നുണ്ട്. ഇത് ആനകളെ പ്രകോപിപ്പിക്കുകയാണ്. അതിനിടെ, മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണമുണ്ടായി. ആന മാട്ടുപ്പെട്ടിയിലെ വഴിയോരക്കട തകര്‍ക്കുകയും കടയ്ക്കുള്ളിലെ സാധനങ്ങളും ഭക്ഷിക്കുകയും ചെയ്തു. പുലര്‍ച്ചെ ആറരയോടെയാണ് സംഭവം. ആന ഇപ്പോഴും ജനവാസ മേഖലയില്‍ തന്നെ തുടരുകയാണ്.  

    Read More »
  • Kerala

    ശ്രീകണ്ഠാപുരത്ത് കെ.സുധാകരനെയും സജീവ് ജോസഫ് എം.എല്‍.എയെയും  വഴിതടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ

    കണ്ണൂർ: ശ്രീകണ്ഠാപുരത്ത് കെ.സുധാകരനെയും സജീവ് ജോസഫ് എം.എല്‍.എയെയും പര്യടനത്തിനിടെ വഴിതടഞ്ഞ് ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിന്റെ നവീകരണത്തിനായി ഇടപെട്ടില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വ്യാഴാഴ്ച രാത്രിയില്‍ നടന്ന പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ വൈകിയാണ് പുറത്തെത്തിയത്. വളക്കൈ കൊയ്യത്ത് വ്യാഴം രാത്രിയിലാണ് സ്വന്തം പ്രവർത്തകർ തന്നെ തടഞ്ഞുനിർത്തി വാഗ്ദാനം പാലിക്കാത്തതിലുള്ള രോഷം പ്രകടിപ്പിച്ചത്.പ്രദേശത്തെ റോഡ് ഗതാഗതയോഗ്യമാക്കാമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഉറപ്പുനല്‍കിയിരുന്നെങ്കിലും ജയിച്ച ശേഷം തിരിഞ്ഞുനോക്കിയില്ലെന്നായിരുന്നു പ്രവർത്തകരുടെ പരാതി. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സുധാകരനും സജീവ് ജോസഫും രണ്ടു കാറുകളിലായെത്തിയത്. മുന്നില്‍ പൈലറ്റ് വാഹനവുമുണ്ടായിരുന്നു.സ്ഥാനാർത്ഥി വരുന്നുണ്ടെന്നറിഞ്ഞ് അമ്ബതോളം കോണ്‍ഗ്രസ്, ലീഗ് പ്രവർത്തകർ സ്ഥലത്ത് തടിച്ചുകൂടുകയായിരുന്നു. സ്ഥാനാർത്ഥിയും സംഘവുമെത്തിയതോടെ കാർ തടഞ്ഞ് ഇവർ പ്രതിഷേധിക്കുകയായിരുന്നു.പ്രാദേശിക നേതാക്കള്‍ ഇവരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ വഴങ്ങിയില്ല.ഒടുവിൽ പോലീസെത്തിയാണ് ഇവരെ ഒഴിപ്പിച്ചത്.

    Read More »
  • India

    ആഗ്ര മസ്ജിദിന്റെ പടിക്കെട്ടിനുള്ളില്‍ നിന്ന് ഭഗവാൻ ശ്രീകൃഷ്ണന്റെ വിഗ്രഹം പുറത്തെടുക്കണമെന്ന് ആവശ്യം

    ലക്നൗ: ആഗ്ര മസ്ജിദില്‍ സർവ്വേ നടത്തണമെന്ന് ആവശ്യപ്പെട്ട് മഥുരയിലെ സന്യാസിയും കഥാകാരനുമായ കൗശല്‍ കിഷോർ താക്കൂർ. ആഗ്ര മസ്ജിദിന്റെ പടിക്കെട്ടിനുള്ളില്‍ നിന്ന് ഭഗവാൻ ശ്രീകൃഷ്ണന്റെ വിഗ്രഹം പുറത്തെടുക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ആർക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയ്‌ക്ക് കത്തെഴുതി. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ ക്ഷേത്രത്തിന്റെ യഥാർത്ഥ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ച വിഗ്രഹമാണിതെന്നും ഭഗവാൻ ശ്രീകൃഷ്ണന്റെ വിഗ്രഹം ഈ മസ്ജിദിന്റെ പടിക്കെട്ടിന് താഴെയാണ് അടക്കം ചെയ്തിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ കത്തില്‍ പറയുന്നു. ജിയോഫിസിക്കല്‍ സർവേ വഴിയോ അനുയോജ്യമായ മറ്റേതെങ്കിലും മാർഗത്തിലൂടെയോ സർവേ നടത്തി കൃഷ്ണവിഗ്രഹം കുഴിച്ചിട്ടിരിക്കുന്ന സ്ഥലം കൃത്യമായി കണ്ടെത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഈ സ്ഥലത്തിന്  സാംസ്കാരികവും മതപരവുമായ പ്രാധാന്യമുണ്ടെന്നും അത് സംരക്ഷിക്കപ്പെടണമെന്നും കത്തില്‍ പറയുന്നു. ആ വിഗ്രഹങ്ങള്‍ കണ്ടെത്തി യഥാസ്ഥാനത്ത് പുനഃസ്ഥാപിക്കുകയും ശ്രീകൃഷ്ണ വിഗ്രഹത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുകയും വേണം. അതിനായി ആ വിഗ്രഹങ്ങള്‍ പള്ളിയുടെ കോണിപ്പടിയില്‍ നിന്ന് നീക്കം ചെയ്യേണ്ടത് ആവശ്യമാണ്.ആവശ്യമെങ്കില്‍ ആ വിഗ്രഹങ്ങളുടെ അസ്തിത്വവും സാന്നിധ്യവും സ്ഥിരീകരിക്കുന്ന ഡോക്യുമെൻ്ററി തെളിവുകള്‍ നല്‍കാനും തയ്യാറാണ് .…

    Read More »
  • Kerala

    അച്ഛന്‍ ജീവനൊടുക്കി, അഞ്ചും മൂന്നും വയസുള്ള കുട്ടികളെ ഏറ്റെടുക്കാതെ അമ്മ

    കൊല്ലം: അച്ഛന്‍ ജീവനോടുക്കിയതിന് പിന്നാലെ അമ്മ ഏറ്റെടുക്കില്ലെന്ന് പറഞ്ഞ അഞ്ചും മൂന്നും വയസുള്ള കുട്ടികളുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ചവറ പുതുക്കാട് ആര്‍ആര്‍ നിവാസില്‍ രാജേഷ് (43) ആണ് മരിച്ചത്. രാജേഷിന്റെ ഭാര്യ ജിഷയെ കഴിഞ്ഞ മൂന്ന് മുതല്‍ കാണാതായിരുന്നു. ജിഷയ്ക്കായുള്ള അന്വേഷണത്തിനിടെയാണ് ഇന്നലെ രാവിലെ ചവറ മടപ്പള്ളിയിലെ വാടക വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ രാജേഷിനെ കണ്ടെത്തിയത്. തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതിനിടെ കയര്‍ പൊട്ടി താഴെവീണതാണെന്നാണ് പൊലീസ് നി?ഗമനം. കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയിലായിരുന്നു. അച്ഛന്‍ വിളിച്ചിട്ടു എഴുന്നേല്‍ക്കുന്നില്ലെന്ന് കുട്ടികള്‍ അയല്‍വാസികളെ അറിയിച്ചതിനെ തുടര്‍ന്നാണ് പരിശോധിച്ചപ്പോഴാണ് രാജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകീട്ട് നാല് മണിയോടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. ഇതിനിടെ ജിഷയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കുട്ടികളെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയായിരുന്നു. കുട്ടികളെ ഏറ്റെടുക്കാന്‍ ബന്ധുക്കളും തയ്യാറായില്ല.  

    Read More »
  • Kerala

    നടി അരുന്ധതി നായര്‍ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; സഹായം അഭ്യര്‍ഥിച്ച് ഗോപിക അനില്‍

    തിരുവനന്തപുരം: മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധനേടിയ നടി അരുന്ധതി നായര്‍ക്ക് ബൈക്കപകടത്തില്‍ ഗുരുതര പരിക്ക്. മൂന്ന് ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ് അവര്‍. സ്‌കൂട്ടറില്‍ പോകുമ്പോള്‍ കോവളം ഭാഗത്തുവച്ചാണ് അപകടം ഉണ്ടായത്. പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അരുന്ധതി ഇപ്പോള്‍ വെന്റിലേറ്ററിലാണ്. അരുന്ധതിയുടെ ചികിത്സയ്ക്കു സഹായം അഭ്യര്‍ഥിച്ച് സുഹൃത്തും നടിയുമായ ഗോപിക അനില്‍ ഉള്‍പ്പടെയുള്ളവര്‍ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തുവന്നിട്ടുണ്ട്. ”എന്റെ സുഹൃത്ത് അരുന്ധതി ഒരപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അരുന്ധതിയുടെ ആരോഗ്യ സ്ഥിതി സങ്കീര്‍ണമാണ്. വെന്റിലേറ്ററില്‍ ജീവനുവേണ്ടി പോരാടുകയാണ്. ദിനംപ്രതിയുള്ള ആശുപത്രി ചെലവുകള്‍ താങ്ങാവുന്നതിലും അധികമാവുകയാണ്. ഞങ്ങള്‍ ഞങ്ങളുടെ ഭാഗം ചെയ്യുന്നുണ്ട്. പക്ഷേ അത് ആശുപത്രിയിലെ നിലവിലെ ആവശ്യകതകള്‍ നിറവേറ്റാന്‍ പര്യാപ്തമല്ല. നിങ്ങളാല്‍ കഴിയുന്ന വിധത്തില്‍ സംഭാവന നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു, അത് അവളുടെ കുടുംബത്തിന് വളരെ സഹായകരമാകും. വളരെ നന്ദി.”ഗോപിക അനില്‍ കുറിച്ചു. അരുന്ധതിയുടെ ബാങ്ക് വിവരങ്ങളും ഗോപിക പങ്കുവച്ചിട്ടുണ്ട്. അരുന്ധതിയുടെ സഹോദരി ആരതി നായരും സിനിമാ രംഗത്താണ്…

    Read More »
  • Crime

    ഭാര്യയെ ശല്യപ്പെടുത്തിയതിന് ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു; ചടയമംഗലത്ത് 23കാരന്‍ മരിച്ചു

    കൊല്ലം: ഭാര്യയെ ശല്യപ്പെടുത്തിയതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പെട്രോള്‍ ഒഴിച്ചു കത്തിച്ച യുവാവ് മരിച്ചു. കൊല്ലം ചടയമംഗലം പോരേടത്താണ് സംഭവം. കുന്നുംപുറം സ്വദേശി കലേഷ് (23) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കലേഷ് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സനല്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. സനലിന്റെ ഭാര്യയെ ശല്യപ്പെടുത്തിയതിലെ വിരോധമാണ് കൊലയ്ക്കു കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ഭാര്യയെ ശല്യം ചെയ്തുവെന്ന ആരോപണത്തിനു പിന്നാലെ പട്ടാപ്പകല്‍ പരസ്യമായി നാട്ടുകാര്‍ക്കു മുന്നില്‍ വച്ചാണ് സനല്‍ കലേഷിനെ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. കലേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി ബക്കറ്റില്‍ കൊണ്ടുവന്ന പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പെട്രോള്‍ ഒഴിച്ചതോടെ പ്രാണരക്ഷാര്‍ഥം പുറത്തേക്ക് ഓടിയ കലേഷിന്റെ ദേഹത്തേക്ക്, സനല്‍ പന്തത്തില്‍ തീകൊളുത്തി എറിയുകയായിരുന്നു. ദേഹമാസകലം തീപിടിച്ച കലേഷ് നിലവിളിയോടെ ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് കലേഷിനെ ആശുപത്രിയില്‍ എത്തിച്ചത്. 80 ശതമാനം പൊള്ളലേറ്റ…

    Read More »
  • India

    48 ദിവസങ്ങള്‍ക്കുള്ളില്‍ അയോദ്ധ്യയില്‍ എത്തിയത് ഒരു കോടി ഭക്തര്‍ ; താൻ ദീപോത്സവം ആരംഭിച്ചത് വെറുതെയല്ല:യോഗി ആദിത്യനാഥ് 

    ലക്നൗ : അയോദ്ധ്യയില്‍ ഒരു കോടി ഭക്തർ ദർശനത്തിനെത്തിയതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ജനുവരി 22 മുതല്‍ മാർച്ച്‌ 10 വരെയുള്ള 48 ദിവസങ്ങള്‍ കൊണ്ടാണ് ഇത്രയേറെ ഭക്തർ ദർശനത്തിനെത്തിയത്. ആതിഥ്യമര്യാദയുടെ മഹത്തായ മാതൃകയാണ് രാജ്യത്തിനും ലോകത്തിനും മുന്നില്‍ അയോദ്ധ്യ വഴി അവതരിപ്പിച്ചത്.അയോദ്ധ്യ എന്ന പേര് ലോകമെമ്ബാടും അലയടിക്കുകയാണ്. എല്ലാവർക്കും ദർശനത്തിനായി ഇവിടെ വരാൻ ആഗ്രഹമുണ്ട്. രാമന്റെ ജന്മസ്ഥലം ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമായി മാറുകയാണ്. എസ്പിയുടെയും ബിഎസ്പിയുടെയും കോണ്‍ഗ്രസിന്റെയും സർക്കാരായിരുന്നെങ്കില്‍ ഇത് സാധ്യമാകുമായിരുന്നോ . ഇവിടെ ഒരു രാജ്യാന്തര വിമാനത്താവളവും ലോകോത്തര റെയില്‍വേ സ്റ്റേഷനും നാലും ആറും വരി പാത നിർമിക്കാനാകുമോ? 32,000 കോടി രൂപയുടെ വികസന പദ്ധതികളാണ് ഇപ്പോള്‍ നടക്കുന്നത് . രാജ്യാന്തര വിമാനത്താവളത്തില്‍ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ രാജ്യത്ത് മറ്റൊരിടത്തും ഇത്രയും വലിയ വിമാന സർവീസുകള്‍ ആരംഭിച്ചിട്ടില്ല. 2017ല്‍ ദീപോത്സവം തുടങ്ങിയപ്പോള്‍ പ്രതിപക്ഷ നേതാക്കള്‍ അതിനെ ഔപചാരികതയെന്നു വിളിച്ചിരുന്നു. യഥാർത്ഥത്തില്‍ അത് ശ്രീരാമന്റെ വരവിനുള്ള…

    Read More »
  • India

    മുട്ടക്കറി ഉണ്ടാക്കി നല്‍കിയില്ല,ഹരിയാനയിൽ ഭാര്യയെ കൊലപ്പെടുത്തി യുവാവ് 

    ഗുഡ്ഗാവ്: മുട്ടക്കറി ഉണ്ടാക്കി നല്‍കാത്തതില്‍ ക്ഷുഭിതനായി, യുവാവ് ഭാര്യയെ കൊലപ്പെടുത്തി.ഹരിയാനയിലെ ഗുഡ്ഗാവിലാണ് സംഭവം. 32 കാരിയായ അഞ്ജലിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ ഇവരുടെ ഭർത്താവ് ലല്ലൻ യാദവ് അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.തനിക്കുവേണ്ടി മുട്ടക്കറിയുണ്ടാക്കാൻ ലല്ലൻ യാദവ് അഞ്ജലിയോട് ആവശ്യപ്പെട്ടു. എന്നാല്‍ അഞ്ജലി അത് വിസമ്മതിച്ചു.ഇതോടെ മദ്യലഹരിയിലായിരുന്ന ലല്ലൻ പ്രകോപിതനാവുകയും അഞ്ജലിയെ ചുറ്റികയും ബെല്‍റ്റും ഉപയോഗിച്ച്‌ അടിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു.  കൃത്യം നടത്തിയ ശേഷം ലല്ലൻ യാദവ് ഇവിടെ നിന്നും കടന്നു കളഞ്ഞു.ഗുരുഗ്രാമിലെ ചൗമ ഗ്രാമത്തില്‍ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന വീട്ടില്‍ നിന്നാണ് 32 കാരിയായ അഞ്ജലിയുടെ മൃതദേഹം ഗുരുഗ്രാം പൊലീസ് കണ്ടെത്തിയത്. ആദ്യം മൃതദേഹം കണ്ടെത്തിയത് വീട്ടുടമയാണ്. തുടർന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലല്ലൻ യാദവ് പിടിയിലാകുകയായിരുന്നു.

    Read More »
  • Kerala

    കെഎസ്ആർടിസി ജീവനക്കാർക്ക് ആരോഗ്യ പരിശോധനയും തുടർ ചികിത്സയും ഉറപ്പാക്കും; വിശ്രമിക്കാൻ എസി മുറികളും: കെ ബി ഗണേഷ് കുമാർ

    തിരുവനന്തപുരം: കെഎസ്‌ആർടിസി ജീവനക്കാർക്ക് തുറന്നകത്തുമായി മന്ത്രി കെബി ഗണേശ് കുമാർ. ഒരാള്‍ മാത്രമാണ് ബസ് കൈകാണിക്കുന്നതെങ്കിലും നിറുത്തണമെന്നും രാത്രി പത്തിനുശേഷം സൂപ്പർഫാസ്റ്റ് ബസുകളും അതിന് താഴെയുള്ളവയും യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിറുത്തണമെന്നും സ്ത്രീകളെയും കുട്ടികളെയും ഇരുട്ടില്‍ ഇറക്കിവിടരുതെന്നും  മന്ത്രി ആവശ്യപ്പെട്ടു. റോഡിലൂടെ ബസ് ഓടിക്കുമ്ബോള്‍ മറ്റുചെറുവാഹനങ്ങളെയും കാല്‍നടയാത്രക്കാരെയും കരുതലോടെ കാണണമെന്ന ഉപദേശവും കത്തിലുണ്ട്. കെഎസ്‌ആർടിസിയുടെ പണം ഉപയോഗിക്കാതെ തന്നെ ജീവനക്കാർക്ക് വിശ്രമിക്കാൻ എസി മുറികളുണ്ടാവും, ജീവനക്കാർക്ക് ആരോഗ്യ പരിശോധനയും തുടർ ചികിത്സയും ഉറപ്പാക്കും, സ്പോണ്‍സർഷിപ്പിലൂടെ കെഎസ്‌ആർടിസി സ്റ്റേഷനുകള്‍ നവീകരിക്കാൻ പദ്ധതിയുണ്ട് തുടങ്ങിയ കാര്യങ്ങളും കത്തില്‍ വിശദീകരിക്കുന്നുണ്ട്.

    Read More »
Back to top button
error: