ആതിഥ്യമര്യാദയുടെ മഹത്തായ മാതൃകയാണ് രാജ്യത്തിനും ലോകത്തിനും മുന്നില്‍ അയോദ്ധ്യ വഴി അവതരിപ്പിച്ചത്.അയോദ്ധ്യ എന്ന പേര് ലോകമെമ്ബാടും അലയടിക്കുകയാണ്. എല്ലാവർക്കും ദർശനത്തിനായി ഇവിടെ വരാൻ ആഗ്രഹമുണ്ട്. രാമന്റെ ജന്മസ്ഥലം ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമായി മാറുകയാണ്.
എസ്പിയുടെയും ബിഎസ്പിയുടെയും കോണ്‍ഗ്രസിന്റെയും സർക്കാരായിരുന്നെങ്കില്‍ ഇത് സാധ്യമാകുമായിരുന്നോ . ഇവിടെ ഒരു രാജ്യാന്തര വിമാനത്താവളവും ലോകോത്തര റെയില്‍വേ സ്റ്റേഷനും നാലും ആറും വരി പാത നിർമിക്കാനാകുമോ?
32,000 കോടി രൂപയുടെ വികസന പദ്ധതികളാണ് ഇപ്പോള്‍ നടക്കുന്നത് . രാജ്യാന്തര വിമാനത്താവളത്തില്‍ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ രാജ്യത്ത് മറ്റൊരിടത്തും ഇത്രയും വലിയ വിമാന സർവീസുകള്‍ ആരംഭിച്ചിട്ടില്ല.
2017ല്‍ ദീപോത്സവം തുടങ്ങിയപ്പോള്‍ പ്രതിപക്ഷ നേതാക്കള്‍ അതിനെ ഔപചാരികതയെന്നു വിളിച്ചിരുന്നു. യഥാർത്ഥത്തില്‍ അത് ശ്രീരാമന്റെ വരവിനുള്ള ഒരുക്കമായിരുന്നു. ഇതില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി തന്നെ എത്തിയിരുന്നു. 54 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കഴിഞ്ഞ വിളക്കിന്റെ ഉത്സവത്തിന് എത്തിയിരുന്നു- യോഗി ആദിത്യനാഥ് പറഞ്ഞു.