ആഗ്ര മസ്ജിദിന്റെ പടിക്കെട്ടിനുള്ളില്‍ നിന്ന് ഭഗവാൻ ശ്രീകൃഷ്ണന്റെ വിഗ്രഹം പുറത്തെടുക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ആർക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയ്ക്ക് കത്തെഴുതി.
ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ ക്ഷേത്രത്തിന്റെ യഥാർത്ഥ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ച വിഗ്രഹമാണിതെന്നും ഭഗവാൻ ശ്രീകൃഷ്ണന്റെ വിഗ്രഹം ഈ മസ്ജിദിന്റെ പടിക്കെട്ടിന് താഴെയാണ് അടക്കം ചെയ്തിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ കത്തില്‍ പറയുന്നു.
ജിയോഫിസിക്കല്‍ സർവേ വഴിയോ അനുയോജ്യമായ മറ്റേതെങ്കിലും മാർഗത്തിലൂടെയോ സർവേ നടത്തി കൃഷ്ണവിഗ്രഹം കുഴിച്ചിട്ടിരിക്കുന്ന സ്ഥലം കൃത്യമായി കണ്ടെത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
ഈ സ്ഥലത്തിന് സാംസ്കാരികവും മതപരവുമായ പ്രാധാന്യമുണ്ടെന്നും അത് സംരക്ഷിക്കപ്പെടണമെന്നും കത്തില്‍ പറയുന്നു. ആ വിഗ്രഹങ്ങള്‍ കണ്ടെത്തി യഥാസ്ഥാനത്ത് പുനഃസ്ഥാപിക്കുകയും ശ്രീകൃഷ്ണ വിഗ്രഹത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുകയും വേണം. അതിനായി ആ വിഗ്രഹങ്ങള്‍ പള്ളിയുടെ കോണിപ്പടിയില്‍ നിന്ന് നീക്കം ചെയ്യേണ്ടത് ആവശ്യമാണ്.ആവശ്യമെങ്കില്‍ ആ വിഗ്രഹങ്ങളുടെ അസ്തിത്വവും സാന്നിധ്യവും സ്ഥിരീകരിക്കുന്ന ഡോക്യുമെൻ്ററി തെളിവുകള്‍ നല്‍കാനും തയ്യാറാണ് . ഈ സർവേ ഫലം ഹിന്ദു സമൂഹത്തെ ശ്രീകൃഷ്ണ വിഗ്രഹം തിരികെ ലഭിക്കാൻ സഹായിക്കുമെന്ന് മാത്രമല്ല, വിഗ്രഹം കുഴിച്ചിട്ടതിന്റെ ചരിത്രപരമായ കാരണങ്ങളിലേക്കും വെളിച്ചം വീശുമെന്നും കത്തില്‍ പറയുന്നു.