IndiaNEWS

മുട്ടക്കറി ഉണ്ടാക്കി നല്‍കിയില്ല,ഹരിയാനയിൽ ഭാര്യയെ കൊലപ്പെടുത്തി യുവാവ് 

ഗുഡ്ഗാവ്: മുട്ടക്കറി ഉണ്ടാക്കി നല്‍കാത്തതില്‍ ക്ഷുഭിതനായി, യുവാവ് ഭാര്യയെ കൊലപ്പെടുത്തി.ഹരിയാനയിലെ
ഗുഡ്ഗാവിലാണ് സംഭവം.

32 കാരിയായ അഞ്ജലിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ ഇവരുടെ ഭർത്താവ് ലല്ലൻ യാദവ് അറസ്റ്റിലായി.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.തനിക്കുവേണ്ടി മുട്ടക്കറിയുണ്ടാക്കാൻ ലല്ലൻ യാദവ് അഞ്ജലിയോട് ആവശ്യപ്പെട്ടു. എന്നാല്‍ അഞ്ജലി അത് വിസമ്മതിച്ചു.ഇതോടെ മദ്യലഹരിയിലായിരുന്ന ലല്ലൻ പ്രകോപിതനാവുകയും അഞ്ജലിയെ ചുറ്റികയും ബെല്‍റ്റും ഉപയോഗിച്ച്‌ അടിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു.

Signature-ad

 കൃത്യം നടത്തിയ ശേഷം ലല്ലൻ യാദവ് ഇവിടെ നിന്നും കടന്നു കളഞ്ഞു.ഗുരുഗ്രാമിലെ ചൗമ ഗ്രാമത്തില്‍ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന വീട്ടില്‍ നിന്നാണ് 32 കാരിയായ അഞ്ജലിയുടെ മൃതദേഹം ഗുരുഗ്രാം പൊലീസ് കണ്ടെത്തിയത്. ആദ്യം മൃതദേഹം കണ്ടെത്തിയത് വീട്ടുടമയാണ്. തുടർന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലല്ലൻ യാദവ് പിടിയിലാകുകയായിരുന്നു.

Back to top button
error: