KeralaNEWS

കെഎസ്ആർടിസി ജീവനക്കാർക്ക് ആരോഗ്യ പരിശോധനയും തുടർ ചികിത്സയും ഉറപ്പാക്കും; വിശ്രമിക്കാൻ എസി മുറികളും: കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്‌ആർടിസി ജീവനക്കാർക്ക് തുറന്നകത്തുമായി മന്ത്രി കെബി ഗണേശ് കുമാർ. ഒരാള്‍ മാത്രമാണ് ബസ് കൈകാണിക്കുന്നതെങ്കിലും നിറുത്തണമെന്നും രാത്രി പത്തിനുശേഷം സൂപ്പർഫാസ്റ്റ് ബസുകളും അതിന് താഴെയുള്ളവയും യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിറുത്തണമെന്നും സ്ത്രീകളെയും കുട്ടികളെയും ഇരുട്ടില്‍ ഇറക്കിവിടരുതെന്നും  മന്ത്രി ആവശ്യപ്പെട്ടു.

റോഡിലൂടെ ബസ് ഓടിക്കുമ്ബോള്‍ മറ്റുചെറുവാഹനങ്ങളെയും കാല്‍നടയാത്രക്കാരെയും കരുതലോടെ കാണണമെന്ന ഉപദേശവും കത്തിലുണ്ട്.

കെഎസ്‌ആർടിസിയുടെ പണം ഉപയോഗിക്കാതെ തന്നെ ജീവനക്കാർക്ക് വിശ്രമിക്കാൻ എസി മുറികളുണ്ടാവും, ജീവനക്കാർക്ക് ആരോഗ്യ പരിശോധനയും തുടർ ചികിത്സയും ഉറപ്പാക്കും, സ്പോണ്‍സർഷിപ്പിലൂടെ കെഎസ്‌ആർടിസി സ്റ്റേഷനുകള്‍ നവീകരിക്കാൻ പദ്ധതിയുണ്ട് തുടങ്ങിയ കാര്യങ്ങളും കത്തില്‍ വിശദീകരിക്കുന്നുണ്ട്.

Back to top button
error: