Month: March 2024
-
Kerala
ആംബുലൻസ് നിയന്ത്രണംവിട്ടു മറിഞ്ഞ് രോഗി മരിച്ചു
മൂലമറ്റം: ഇടുക്കി മെഡിക്കല്‍ കോളജില്‍നിന്നു രോഗിയുമായി പാലായിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കു വന്ന ആംബുലൻസ് നിയന്ത്രണംവിട്ടുമറിഞ്ഞ് രോഗി മരിച്ചു. അയ്യപ്പൻകോവില്‍ ചപ്പാത്ത് മരുതുംപേട്ട പുത്തൻപുരയ്ക്കല്‍ പി.കെ. തങ്കപ്പനാണ് (78) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് തൊടുപുഴ- പുളിയൻമല സംസ്ഥാനപാതയില്‍ ഗുരുതിക്കളം 6-ാം വളവിലായിരുന്നു അപകടം. ബ്രേക്ക് പോയതിനെത്തുടർന്ന് നിയന്ത്രണംവിട്ട ആംബുലൻസ് 25 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ആംബുലൻസില്‍ ഉണ്ടായിരുന്ന പുള്ളിക്കാനം സ്വദേശി സുരേഷ് (53), ചോറ്റുപാറ സ്വദേശി അഭിരാം സാബു (23) എന്നിവർക്കു പരിക്കേറ്റു. പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കി മെഡിക്കല്‍ കോളജില്‍ ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന തങ്കപ്പനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടം. മൃതദേഹം മൂലമറ്റത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍. ശാന്തമ്മയാണ് മരിച്ച തങ്കപ്പന്‍റെ ഭാര്യ. മക്കള്‍: സിന്ധു, സുരേഷ്, സന്ധ്യ. കഴിഞ്ഞ ദിവസം ഇടുക്കി കുഞ്ചിത്തണ്ണിയില്‍ രോഗിയുമായി പോയ ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചിരുന്നു. കുഞ്ചിത്തണ്ണി കണ്ടോത്താഴത്ത് രതീഷ് (42)ആണ് മരിച്ചത്. ആദ്യം…
Read More » -
Kerala
കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ തീപിടിത്തം: വാഹനങ്ങള്‍ കത്തിനശിച്ചു
കൊല്ലം: കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ തീപിടിത്തം. സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന രണ്ട് ഇരുചക്രവാഹനങ്ങള്‍ പൂർണമായും മറ്റു ചിലത് ഭാഗികമായും കത്തിനശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടര മണിയോടെയാണ് തീപിടിത്തമുണ്ടായത്.സ്റ്റേഷന്‍റെ പിൻഭാഗത്ത് മാലിന്യങ്ങള്‍ കത്തിക്കുന്ന സ്ഥലത്തു നിന്നുമാണ് തീ പടർന്നത്. ഇതിനടുത്തായി സൂക്ഷിച്ചിരുന്ന വാഹനങ്ങളാണ് കത്തി നശിച്ചത്.എന്നാല്‍ ഇന്നലെ ഞായറാഴ്ചയായിരുന്നതിനാല്‍ ഇവിടെ മാലിന്യങ്ങള്‍ കത്തിച്ചിരുന്നില്ല. മുൻപ് കത്തിച്ചതിന്‍റെ അവശിഷ്ടങ്ങളില്‍ നിന്ന് തീ പടർന്നതായി സംശയിക്കുന്നുണ്ട്.കൂടാതെ വൈദ്യുതി ഷോർട്ട് സർക്യൂട്ടാണോ കാരണമെന്നും പരിശോധിച്ചു വരുന്നു. തീ പടർന്നപ്പോള്‍ തന്നെ സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാർ ബക്കറ്റില്‍ വെള്ളം നിറച്ച് തീ കെടുത്തിയതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവമുണ്ടായില്ല. പിന്നീട് ഫയർഫോഴ്സെത്തി തീ പൂർണമായി കെടുത്തി.
Read More » -
LIFE
”കല്യാണത്തിന് ശേഷം ചാവി കൊടുത്ത് വിട്ടത് പോലെയായിരുന്നു; മൂന്നാമത്തെ കണ്മണി 38 ാം വയസില്‍”
വിവാഹിതയായതോട് കൂടിയാണ് നടി ദിവ്യ ഉണ്ണി സിനിമ ഉപേക്ഷിക്കുന്നത്. ചെറിയ പ്രായത്തിലെ സിനിമയിലേക്ക് എത്തി പിന്നീട് നായികയായി മാറിയ ദിവ്യ ഒരു കാലത്ത് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായിരുന്നു. ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി തുടരുകയാണ്. ഇതിനിടെ തന്റെ വിശേഷങ്ങളും കുടുംബത്തെ കുറിച്ചുമൊക്കെ അഭിമുഖത്തിലൂടെ പറയുകയാണ് നടിയിപ്പോള്‍. മുപ്പത് വയസിന് മുന്‍പ് രണ്ട് മക്കള്‍ക്ക് ജന്മം കൊടുത്തതും നാല്‍പതിനോട് അടുത്ത് ഇളയമകള്‍ ജനിച്ചതിനെ പറ്റിയുമൊക്കെ നടി തുറന്ന് സംസാരിച്ചിരിക്കുകയാണ്. സത്യത്തില്‍, കല്യാണത്തിനു ശേഷം ചാവി കൊടുത്ത പാവയെ പോലെ ഞാനിങ്ങനെ ഓടി കൊണ്ടിരിക്കുകയായിരുന്നു എന്നാണ് ദിവ്യ ഉണ്ണി തന്റെ ജീവിതത്തെ പറ്റി പറയുന്നത്. അമേരിക്കയില്‍ ശ്രീപദം പെര്‍ഫോമിങ് ആര്‍ട്ട്സ് ആന്‍ഡ് കള്‍ച്ചര്‍ എഡ്യുക്കേഷന്‍ എന്ന ഡാന്‍സ് സ്റ്റുഡിയോ തുടങ്ങി. അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് ചെയ്തത്. കുറെ വര്‍ഷങ്ങള്‍ അതിന്റെ തിരക്കുകളിലായിരുന്നു. ഇപ്പോള്‍ ശ്രീപാദത്തിന് 20 വയസ്സായി. അതിനിടയില്‍ എനിക്കു മൂന്നു മക്കളുണ്ടായെന്നും നടി പറയുന്നു. എന്റെ ഇരുപതുകളുടെ അവസാനത്തിലാണ് അര്‍ജുനും മീനാക്ഷിയും…
Read More » -
India
കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു
കൊൽക്കത്ത: തെക്കന്‍ കൊല്‍ക്കത്തയിലെ മെത്തിയ ബ്രൂസില്‍ നിര്‍മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് കെട്ടിടം തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടത്തിനടിയില്‍ കുടുങ്ങിയ 15 പേരെ പോലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. കൂടുതൽ ആളുകൾ കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
Read More » -
India
ബിജെപി വിടാനൊരുങ്ങി സദാനന്ദ ഗൗഡ? മൈസൂരുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും
ബംഗളൂരു: കര്‍ണാടക മുന്‍മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഡി.വി.സദാനന്ദ ഗൗഡ ബിജെപി വിട്ടേക്കുമെന്ന് അഭ്യൂഹം. കര്‍ണാടക പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാറുമായി ഗൗഡ ചര്‍ച്ച നടത്തി. ബെംഗളൂരു നോര്‍ത്തില്‍നിന്നുള്ള സിറ്റിങ് എംപിയായ ഗൗഡയ്ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം നീരസത്തിലായിരുന്നു. മൈസൂരുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കുമെന്നാണു റിപ്പോര്‍ട്ട്. ബെംഗളൂരു നോര്‍ത്തില്‍ കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്ലാജെയുടെ പേരാണ് സ്ഥാനാര്‍ഥിയായി ബിജെപി പ്രഖ്യാപിച്ചത്. രണ്ട് ദിവസം മുന്‍പ് ശോഭ, സദാനന്ദ ഗൗഡയെ സന്ദര്‍ശിക്കാനെത്തിയിരുന്നു. വൊക്കലിഗ സമുദായംഗമായ ഗൗഡ, ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ തുടക്കകാലത്ത് റെയില്‍വേ മന്ത്രിയായിരുന്നു. പിന്നീട് റെയില്‍വേ മന്ത്രാലയത്തില്‍നിന്നു മാറ്റിയതിലുള്‍പ്പെടെ ഗൗഡയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു. പാര്‍ട്ടിയുടെ നടപടികളെ വിമര്‍ശിച്ച് അടുത്തിടെ അദ്ദേഹം പരസ്യമായ രംഗത്തെത്തിയിരുന്നു. മൈസൂരുവില്‍ വൊക്കലിഗ വിഭാഗത്തില്‍നിന്നുള്ള സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും കഴിഞ്ഞ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ബിജെപിയില്‍നിന്നു രാജിവച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ജനുവരിയില്‍…
Read More » -
Kerala
2014 ല്‍ ബിജെപിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ക്ഷണിച്ചിരുന്നു: ശശി തരൂർ
തിരുവനന്തപുരം: 2014 ല്‍ ബിജെപിയുമായി സഹകരിച്ചു പ്രവർത്തിക്കാന്‍ തന്നെ ക്ഷണിച്ചിരുന്നുവെന്ന് ശശി തരൂര്‍. വർഗീയത അംഗീകരിക്കാൻ കഴിയില്ല എന്നും വികസനത്തിന് കൂടെ നില്‍ക്കാം എന്നുമാണ് അന്ന് മറുപടി നല്‍കിയതെന്നും ശശി തരൂര്‍ പറഞ്ഞു. അതേസമയം ആരുമായി ആയിരുന്നു ചർച്ച എന്ന് പറയാനാവില്ലെന്നും അടച്ചിട്ട മുറിയിലെ ചർച്ചകളെല്ലാം പുറത്ത് പറയാനാവില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
Read More » -
Local
വോട്ടര്‍മാരെ നേരില്‍ക്കണ്ടും കുശലം പറഞ്ഞും ഫ്രാന്‍സിസ് ജോര്‍ജ്
കോട്ടയം: ”വലുതാവുമ്പോ ആരാകണം എന്നാ ആഗ്രഹം ?” ‘ യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ.കെ ഫ്രാന്‍സിസ് ജോര്‍ജിന്റെ ചോദ്യത്തിന് കുഞ്ഞ് ബെന്നിന് അധികം ആലോചിക്കേണ്ടി വന്നില്ല; ‘എനിക്കും അങ്കിളിനെ പോലെ വല്യൊരു നേതാവാകണം ‘ എന്ന മറുപടി സദസില്‍ ആരവമുയര്‍ത്തി. കോട്ടയം എസ്.എച്ച് മൗണ്ട് ക്‌നാനായ കത്തോലിക്കാ പള്ളിയിലെ ഊട്ടു നേര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കോട്ടയം ലോക്‌സഭ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി. വിശ്വാസികളെ നേരില്‍ കണ്ട് സൗഹൃദ സംഭാഷണം നടത്തുന്നതിനിടയിലാണ് ബാബു ചെറിയാന്‍ -പ്രിന്‍സി ദമ്പതിമാരുടെ മകന്‍ ബെന്‍ ചെറിയാന്‍ നേതാവിനൊപ്പം കൂടിയത്. സ്ഥാനാര്‍ഥിയെ കണ്ടതും ഓടിയെത്തിയ ജനക്കൂട്ടവും മിന്നിത്തെളിയുന്ന ക്യാമറ ഫ്‌ലാഷുകളും കുഞ്ഞു ബെന്നിന് കൗതുകക്കാഴ്ചയായി മാറുകയായിരുന്നു. പെട്ടെന്ന് വലുതായി വോട്ട് ചെയ്യാന്‍ പോകും എന്ന ഉറപ്പ് നല്‍കിയാണ് ബെന്‍ പിരിഞ്ഞത്. ഇടവകയിലെ മുതിര്‍ന്ന വോട്ടറായ 90 വയസുള്ള കുട്ടിയച്ചന്‍ എന്ന പി.കെ തോമസ് ഇരു കൈകളും സ്ഥാനാര്‍ഥിയുടെ ശിരസ്സില്‍ വെച്ച് വിജയം ആശംസിച്ചു. പള്ളിയിലെത്തിയ ഇടവകയിലെ…
Read More » -
India
ബീഹാറിൽ കാറും ട്രാക്ടറും കൂട്ടിയിടിച്ച് മൂന്ന് കുട്ടികളുള്‍പ്പെടെ ഏഴുപേര്‍ മരിച്ചു
പാറ്റ്ന: ബീഹാറിലെ ഖഗരിയയില്‍ കാറും ട്രാക്ടറും കൂട്ടിയിടിച്ച് മൂന്ന് കുട്ടികളുള്‍പ്പെടെ ഏഴുപേർ മരിച്ചു. നാലുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ദേശീയപാതയില്‍ ഇന്ന് പുലർച്ചയാണ് അപകടമുണ്ടായത്. വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
Read More » -
Local
വൈക്കത്ത് നിയയോജകമണ്ഡലം കണ്‍വന്‍ഷനുമായി യു.ഡി.എഫ്.
വൈക്കം: നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വീണ്ടും സര്‍ക്കാര്‍ വന്നാല്‍ ഭരണഘടന തന്നെ ഇല്ലാതാകുമെന്ന് കെ പി സി സി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ.കെ. ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ‘ വൈക്കം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സീതാറാം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം ബി ജെ പി വിരുദ്ധത പരസ്യമായി പറയുകയും രഹസ്യ ധാരണ ബിജെപിയുമായി ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ബിജെപിക്കെതിരെ രാജ്യത്ത് പോരാടുന്ന രാഹുല്‍ ഗാന്ധിക്ക് കരുത്തേകുന്ന കോണ്‍ഗ്രസ്സ് എം പി മാര്‍ ഉണ്ടാകാതെയിരിക്കാന്‍ ബി ജെ പി യുടെ ബി ടീമായിട്ടാണ് സി പി എം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് വൈക്കം നിയോജക മണ്ഡലം ചെയര്‍മാന്‍ പോള്‍സണ്‍ ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കന്‍ ,തോമസ് ഉണ്യാടന്‍,യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍…
Read More » -
Local
കോട്ടയത്ത് രണ്ടാംഘട്ട പ്രചാരണം ഊര്‍ജ്ജിതമാക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണി
കോട്ടയം: അവധി ദിനത്തിന്റെ ആലസ്യത്തിലും തിരഞ്ഞെടുപ്പ് തിരക്കിന് അവധിയില്ലാതെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. ഇന്നലെ (ഞായറാഴ്ച) രാവിലെ മുതല്‍ തുടങ്ങിയ തിരഞ്ഞെടുപ്പ് പര്യടനം രാത്രി വൈകി കുടുംബയോഗത്തോടെയാണ് സമാപിച്ചത്. തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതിലും നീണ്ടതോടെ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം. ഇന്നതെ രാവിലെ സ്വന്തം ഇടവക പള്ളിയായ സേക്രഡ് ഹാര്‍ട്ട് ക്നാനായ ദേവാലയത്തില്‍ കുര്‍ബാനയില്‍ പങ്കെടുത്തു. സ്ഥാനാര്‍ത്ഥിയാണെന്ന് അറിയാമായിരുന്നെങ്കിലും ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് ആയതിനാല്‍ ആശംസകള്‍ നേരുന്നുവരെ എണ്ണം കൂടുതലായിരുന്നു. ഉച്ചയ്ക്ക് പള്ളിയിലെത്തി ഊട്ട്നേര്‍ച്ചയിലും സ്ഥാനാര്‍ത്ഥി പങ്കുകൊണ്ടു. ഊട്ട് നേര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ ഫ്രാന്‍സിസ് ജോര്‍ജിന് ആതിഥേയന്റെ കടമയോടെ തോമസ് ചാഴികാടന്‍ നേര്‍ച്ച വിളമ്പി നല്‍കി. ഐപിസി ഫിലാദെല്‍ഫിയ ചര്‍ച്ച്, സുവാര്‍ത്ത ചര്‍ച്ച് എന്നിവിടങ്ങളിലെത്തി വിശ്വാസികളെ കണ്ടു. പ്രാര്‍ത്ഥനയും ആശംസകളുമായാണ് രണ്ടിടത്തും വിശ്വാസികള്‍ സ്ഥാനാര്‍ത്ഥിയെ യാത്രയാക്കിയത്. തുടര്‍ന്ന് കാരിത്താസില്‍ നടന്ന പ്രവാസി മീറ്റിനും സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. എല്ലായിടത്തും കഴിഞ്ഞ കാലങ്ങളില്‍…
Read More »