IndiaNEWS

കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകര്‍ന്നുവീണ്  രണ്ടു പേര്‍ മരിച്ചു

കൊൽക്കത്ത: തെക്കന്‍ കൊല്‍ക്കത്തയിലെ മെത്തിയ ബ്രൂസില്‍ നിര്‍മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു.

ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് കെട്ടിടം തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടത്തിനടിയില്‍ കുടുങ്ങിയ 15 പേരെ പോലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി.

Signature-ad

കൂടുതൽ ആളുകൾ കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Back to top button
error: