KeralaNEWS

ആംബുലൻസ് നിയന്ത്രണംവിട്ടു മറിഞ്ഞ് രോഗി മരിച്ചു

മൂലമറ്റം: ഇടുക്കി മെഡിക്കല്‍ കോളജില്‍നിന്നു രോഗിയുമായി പാലായിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കു വന്ന ആംബുലൻസ്  നിയന്ത്രണംവിട്ടുമറിഞ്ഞ് രോഗി മരിച്ചു.

അയ്യപ്പൻകോവില്‍ ചപ്പാത്ത് മരുതുംപേട്ട പുത്തൻപുരയ്ക്കല്‍ പി.കെ. തങ്കപ്പനാണ് (78) മരിച്ചത്.

Signature-ad

ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് തൊടുപുഴ- പുളിയൻമല സംസ്ഥാനപാതയില്‍ ഗുരുതിക്കളം 6-ാം വളവിലായിരുന്നു അപകടം. ബ്രേക്ക് പോയതിനെത്തുടർന്ന് നിയന്ത്രണംവിട്ട ആംബുലൻസ് 25 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ആംബുലൻസില്‍ ഉണ്ടായിരുന്ന പുള്ളിക്കാനം സ്വദേശി സുരേഷ് (53), ചോറ്റുപാറ സ്വദേശി അഭിരാം സാബു (23) എന്നിവർക്കു പരിക്കേറ്റു. പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടുക്കി മെഡിക്കല്‍ കോളജില്‍ ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന തങ്കപ്പനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടം. മൃതദേഹം മൂലമറ്റത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍. ശാന്തമ്മയാണ് മരിച്ച തങ്കപ്പന്‍റെ ഭാര്യ. മക്കള്‍: സിന്ധു, സുരേഷ്, സന്ധ്യ.

കഴിഞ്ഞ ദിവസം ഇടുക്കി കുഞ്ചിത്തണ്ണിയില്‍ രോഗിയുമായി പോയ ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച്‌ രോഗി മരിച്ചിരുന്നു. കുഞ്ചിത്തണ്ണി കണ്ടോത്താഴത്ത് രതീഷ് (42)ആണ് മരിച്ചത്.

ആദ്യം ലോറിയില്‍ ഇടിച്ച ആംബുലന്‍സ് പിന്നീട് മണ്‍തിട്ടയില്‍ ഇടിച്ചാണ് നിന്നത്. അസുഖബാധിതനായ രതീഷിനെ ആംബുലന്‍സില്‍ കോട്ടയത്തിന് കൊണ്ടുപോകുമ്ബേബാഴാണ് അപകടം.

സംഭവത്തിൽ രതീഷിന്റെ മാതാവ് രാധാമണി (65), ആംബുലന്‍സിന്റെ ഡ്രൈവര്‍ പോത്താനിക്കാട് സ്വദേശി അന്‍സല്‍ (26) എന്നിവര്‍ക്ക് പരിക്കേറ്റു.എം.സി. റോഡില്‍ കൂത്താട്ടുകുളത്തിന് സമീപത്താണ് അപകടമുണ്ടായത്.രാധാമണിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും അന്‍സലിനെ എറണാകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Back to top button
error: