Month: March 2024

  • Kerala

    ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം  തന്നെ വിവരം അറിയിക്കുക-നമ്പർ 1930  

    കേരള പോലീസിന്റെ സന്ദേശം ഫെഡെക്സ് കൊറിയർ സർവ്വീസിൽ നിന്നാണ് എന്ന വ്യാജേന തട്ടിപ്പുകാർ വിളിക്കുന്നു. നിങ്ങളുടെ   പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, സിം എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാൾ അറിയിക്കുക. നിങ്ങളുടെ പേരിൽ നിങ്ങളുടെ ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ട്. നിങ്ങളുടെ ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിങ്ങളോടുതന്നെ  തട്ടിപ്പുകാരൻ പറഞ്ഞുതരുന്നു. പാഴ്സലിലെ സാധനങ്ങൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കാൻ ഫോൺ CBI യിലെയോ സൈബർ പോലീസിലെയോ മുതിർന്ന ഓഫീസർക്ക് കൈമാറുന്നു എന്നും പറയുന്നതോടെ മറ്റൊരാൾ സംസാരിക്കുന്നു. പാഴ്സലിനുള്ളിൽ എം.ഡി.എം.എയും പാസ്പോർട്ടും നിരവധി ആധാർ കാർഡുകളുമൊക്കെയുണ്ടെന്നും നിങ്ങൾ തീവ്രവാദികളെ സഹായിക്കുന്നുവെന്നും പറയുന്നു. വിശ്വസിപ്പിക്കുന്നതിനായി പോലീസ് ഓഫീസർ എന്നു തെളിയിക്കുന്ന വ്യാജ ഐഡി കാർഡ്, പരാതിയുമായി  ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യാജ രേഖകൾ തുടങ്ങിയവ നിങ്ങൾക്ക് അയച്ചുതരുന്നു.  ഐഡി കാർഡ് വിവരങ്ങൾ വെബ് സൈറ്റ് മുഖേന പരിശോധിച്ച് ഉറപ്പുവരുത്താനും ആവശ്യപ്പെടുന്നു.…

    Read More »
  • Kerala

    തീപിടിത്തങ്ങൾ വർധിക്കുന്നു; ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

    വേനല്‍ചൂട് ശക്തിപ്രാപിച്ചതോടെ തീപിടിത്തങ്ങളുടെ വാർത്തകളും മാധ്യമങ്ങളിൽ ഇടംപിടിക്കുകയാണ്. കാട്ടുതീയോടൊപ്പം ‘നാട്ടുതീ’യും…! റോഡരികിലും മറ്റുമുണ്ടാകുന്ന തീപിടിത്തം വേനൽക്കാലത്ത് ദുരന്തമായി മാറാനുള്ള സാധ്യത ചെറുതല്ല. മലയോര മേഖലകളിലെ വലിയ ഭീഷണിയാണ് കാട്ടുതീ. കാടുകളുടെ സംരക്ഷണവും വന്യമൃഗങ്ങളുടെ സുരക്ഷിതത്വവും കണക്കിലെടുത്ത് കാട്ടുതീ പടരാതിരിക്കാനും ജാഗ്രത പുലർത്തണം. പലപ്പോഴും നമ്മുടെ അശ്രദ്ധയാണ് ഇത്തരം തീപിടിത്തങ്ങൾക്ക് കാരണമാകുന്നത്. തീപിടിത്തങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക. ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ കൂടുതൽ ശ്രദ്ധവേണം. ചപ്പുചവറുകൾ കത്തിച്ചശേഷം തീ പൂർണമായി അണഞ്ഞുവെന്നു ഉറപ്പുവരുത്തുക. തീ പടരാവുന്ന ഉയരത്തിലുള്ള ഷെഡുകൾ, മരങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയ ഭാഗങ്ങളിൽ തീ കൂട്ടരുത്. വഴിയോരങ്ങളിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കാതിരിക്കുക.. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക. പറമ്പുകളിലെ ഉണങ്ങിയ പുല്ലുകളും കുറ്റിച്ചെടികളും വെട്ടി വൃത്തിയാക്കുക. ഇലക്ട്രിക്ക് ലൈനുകൾക്ക് താഴെ തീ കൂട്ടാതിരിക്കാൻ പ്രത്യേക ശ്രദ്ധവേണം. രാത്രിയിൽ തീയിടാതിരിക്കുക. അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റുകുറ്റിയിൽ നിന്ന്  തീ പടരുന്നതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. അത്തരം അശ്രദ്ധ ഒഴിവാക്കുക. സ്ഥാപനങ്ങൾക്കുചുറ്റും ഫയർലൈൻ ഒരുക്കുകയും സ്ഥാപനങ്ങളിൽ കരുതിയിരിക്കുന്ന…

    Read More »
  • Crime

    കറതീര്‍ന്ന കൊടുംക്രിമിനല്‍! 20 ാം വയസില്‍ കൊലക്കേസ് പ്രതി, 65കാരിയെ ക്രൂരമായി ബലാത്സംഗംചെയ്തു; ജാമ്യത്തിലിറങ്ങി വീണ്ടും കൊല

    കോഴിക്കോട്: പേരാമ്പ്ര വാളൂരില്‍ യുവതിയെ തോട്ടില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി മുജീബ് റഹ്‌മാന്‍ കൊടുംക്രിമിനല്‍. കുപ്രസിദ്ധ വാഹനമോഷ്ടാവ് വീരപ്പന്‍ റഹീമിന്റെ അടുത്ത കൂട്ടാളിയാണ് മുജീബ് റഹ്‌മാന്‍. സ്ത്രീകളെ ആക്രമിച്ച് ആഭരണങ്ങള്‍ കവരുന്നതിലൂടെയാണ് മുജീബ് റഹ്‌മാന്‍ കുപ്രസിദ്ധി നേടിയത്. ഇതിനൊപ്പം മറ്റുമോഷണങ്ങളിലും ഇയാള്‍ പങ്കാളിയായിരുന്നു. അഞ്ചുമാസം മുന്‍പ് കിഴിശ്ശേരിയിലെ ആക്രിക്കടയില്‍ മോഷണം നടത്തിയതിനാണ് മുജീബ് റഹ്‌മാന്‍ അവസാനം അറസ്റ്റിലായത്. കൗമാരം പിന്നിട്ടതോടെ കുറ്റകൃത്യങ്ങളില്‍ സജീവമായ ക്രിമിനലാണ് കൊണ്ടോട്ടി കാവുങ്ങല്‍ ചെറുപറമ്പ് കോളനി നമ്പിലത്ത് വീട്ടില്‍ മുജീബ് റഹ്‌മാന്‍(48). ഇരുപതാംവയസ്സില്‍ കൊലക്കേസില്‍ പ്രതിയായെങ്കിലും ഈ കേസില്‍ കോടതി ഇയാളെ വെറുതെവിട്ടിരുന്നു. മോഷണം, ബലാത്സംഗം ഉള്‍പ്പെടെ ഇതുവരെ 57 കേസുകളില്‍ മുജീബ്റഹ്‌മാന്‍ പ്രതിയാണെന്നാണ് വിവരം. ഇതില്‍ 13 കേസുകള്‍ കൊണ്ടോട്ടി സ്റ്റേഷനിലാണ്. വിവിധ ജില്ലകളിലായി മറ്റ് 44 കേസുകളും മുജീബിനെതിരേയുണ്ട്. നാലു വര്‍ഷം മുമ്പ് 65 വയസുകാരിയെ ഓട്ടോയില്‍കയറ്റിക്കൊണ്ടു പോയി അതിക്രൂരമായി ബലാത്സംഗം ചെയ്ത സംഭവം മുക്കം സ്വദേശികള്‍ നടുക്കത്തോടെയാണ് ഓര്‍ക്കുന്നത്. 2020 ജൂലൈയ്…

    Read More »
  • Health

    താരാ കല്യാണിന്റെ ശബ്ദം പൂര്‍ണമായും പോയി; അമ്മയുടെ ശരിക്കുമുള്ള രോഗത്തെ കുറിച്ച് മകള്‍ സൗഭാഗ്യ

    നിരവധി ആരാധകരുള്ള നര്‍ത്തകിയും നടിയുമാണ് താര കല്യാണ്‍. താരയുടെ അമ്മ അന്തരിച്ച സുബ്ബലക്ഷ്മി, അന്തരിച്ച ഭര്‍ത്താവ് രാജാറാം, മകള്‍ സൗഭാഗ്യ വെങ്കിടേഷ്, സൗഭാഗ്യയുടെ ഭര്‍ത്താവും നടനുമായ അര്‍ജുന്‍ എന്നിവരെല്ലാം സോഷ്യല്‍ മീഡിയലൂടെ നിരവധി ആരാധകരെ സമ്പാദിച്ച താരങ്ങളാണ്. ഏറ്റവും ഒടുവിലായി സൗഭാഗ്യയുടെ മകള്‍ സുദര്‍ശനയ്ക്ക് വരെയുണ്ട് ആരാധകര്‍. താരകുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങളൊക്കെ അറിയാന്‍ ആളുകള്‍ക്ക് ഇഷ്ടവുമാണ്. പലപ്പോഴും യൂട്യൂബ് ചാനലിലൂടെ കുടുംബം തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയുമായിട്ടാണ് താരയും മകള്‍ സൗഭാഗ്യയും എത്തിയിരിക്കുന്നത്. മുമ്പ് താരയ്ക്ക് തൈറോയ്ഡ് ശസ്ത്രക്രിയ നടത്തിയിരുന്നു. സംസാരിക്കാനുള്ള ബുദ്ധിമുട്ടും ശബ്ദത്തിലെ വ്യത്യാസവും കണ്ടു നടത്തിയ പരിശോധനയിലാണ് തൈറോയ്ഡ് കണ്ടെത്തിയത്. എന്നാല്‍ ഇപ്പോള്‍ പൂര്‍ണമായും ശബ്ദം നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന് പറഞ്ഞാണ് താര എത്തിയിരിക്കുന്നത്. താരയ്ക്ക് വേണ്ടി മകള്‍ സൗഭാഗ്യയാണ് വീഡിയോയില്‍ സംസാരിക്കുന്നത്. അമ്മയുടെ രോഗത്തെ കുറിച്ചായിരുന്നു സൗഭാഗ്യ പറയുന്നത്. വര്‍ഷങ്ങളായി അമ്മയുടെ ശബ്ദത്തിന് ഈ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അത് ഗോയിറ്ററിന്റെ വളര്‍ച്ചയായിരിക്കും, അല്ലെങ്കില്‍ ചെറുപ്പം മുതലേ…

    Read More »
  • India

    പ്രധാനമന്ത്രിയുമായി വേദി പങ്കിടാന്‍ വിസമ്മതിച്ച് ഈശ്വരപ്പ; ബി.ജെ.പി യോഗത്തില്‍നിന്നും ഇറങ്ങിപ്പോയി

    ബംഗളുരു: പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ കെ.എസ് ഈശ്വരപ്പയെ അനുനയിപ്പിക്കാനുള്ള ബി.ജെ.പി പ്രതിനിധി സംഘത്തിന്റെ ശ്രമങ്ങള്‍ പരാജജയപ്പെട്ടു. യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയ ഈശ്വരപ്പ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. തിങ്കളാഴ്ച ഷിമോഗയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിടാന്‍ പോലും ഈശ്വരപ്പ വിസമ്മതിച്ചു.”സ്വതന്ത്രനായി മത്സരിക്കുമെന്ന എന്റെ തീരുമാനത്തില്‍ മാറ്റമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി എനിക്ക് ദൈവമാണ്.പക്ഷേ, ഒരു കുടുംബത്തിന്റെ ഞെരുക്കത്തില്‍ നിന്ന് പാര്‍ട്ടിയെ മോചിപ്പിക്കാനാണ് ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.മോദിയുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാവാത്തതതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്” ഈശ്വരപ്പ പിന്നീട് പത്രസമ്മേളനത്തില്‍ പറഞ്ഞു.ലിംഗായത്തുകള്‍ മുന്‍ മുഖ്യമന്ത്രിയുടെ കയ്യിലാണെന്ന ധാരണയാണ് കേന്ദ്ര നേതാക്കള്‍ക്കുള്ളതെന്ന് യെദ്യൂരപ്പയെ പരാമര്‍ശിച്ച് ഈശ്വരപ്പ പറഞ്ഞു. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മോഹന്‍ അഗര്‍വാള്‍, നിയമസഭാംഗം അരഗ ജ്ഞാനേന്ദ്ര, ഡി.എസ് അരുണ്‍ എന്നിവരടങ്ങുന്ന സംഘമാണ് ഞായറാഴ്ച ഉച്ചയോടെ ഈശ്വരപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ ഈശ്വരപ്പ തന്റെ തീരുമാനത്തില്‍ മാറ്റം വരുത്താതെ മറ്റ് ചില പരിപാടികളില്‍…

    Read More »
  • Crime

    സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് പണം തട്ടാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

    ആലപ്പുഴ: സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. കണ്ണൂര്‍ ചിറക്കല്‍ പുതിയതെരു മുറിയില്‍ കവിതാലയം വീട്ടില്‍ ജിഗീഷ് (ജിത്തു-39) ആണ് പിടിയിലായത്. വസ്തുവിന്റെ ജപ്തി ഒഴിവാക്കിനല്‍കാമെന്നും പറഞ്ഞ് പണം കട്ടാന്‍ ശ്രമിക്കുകയായിരുന്നു. വെളിയനാട് സ്വദേശിനി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ്. താന്‍ സുപ്രീംകോടതി ജഡ്ജിയാണെന്നും മകളുടെ പേരിലുള്ള വസ്തുവിന്റെ ജപ്തി ഒഴിവാക്കിനല്‍കാമെന്നും പറഞ്ഞ് ലോണ്‍ തുകയുടെ 30 ശതമാനമായ 45,000 രൂപ തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. പുളിങ്കുന്ന് പൊലീസാണ് ഇയാളെ പിടികൂടിയത്. ഫ്രീലാന്‍സ് ജേണലിസ്റ്റായി ജോലിനോക്കിവരുന്ന ഇയാള്‍ രാമങ്കരി, എടത്വാ, കോടനാട്, കണ്ണപുരം, പുതുക്കാട്, മാള, കൊരട്ടി, മട്ടന്നൂര്‍ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ സമാനമായ തട്ടിപ്പുകേസുകളില്‍ പ്രതിയാണ്. പുളിങ്കുന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ യേശുദാസ്, സബ് ഇന്‍സ്‌പെക്ടര്‍ എം.ജെ. തോമസ്, അസി. സബ് ഇന്‍സ്‌പെക്ടര്‍ വിജിമോന്‍ ജോസഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രതീഷ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.  

    Read More »
  • India

    വോട്ടര്‍‌പ്പട്ടികയില്‍ പേര് ചേര്‍ക്കാത്തവര്‍ക്ക് വീണ്ടും അവസരം; 25 വരെ അപേക്ഷിക്കാം

    ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടുന്നതിനായി 25-നു രാത്രി 12 വരെ അപേക്ഷിക്കാം. ഈവര്‍ഷം ഏപ്രില്‍ ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കാണ് അര്‍ഹത. ബൂത്ത് ലെവല്‍ ഓഫീസര്‍ മുഖേനെയോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍.വി.എസ്.പി. പോര്‍ട്ടല്‍, വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ ആപ്പ് വഴിയോ അപേക്ഷ സമര്‍പ്പിക്കാം. വോട്ടര്‍പ്പട്ടികയിലെ തിരുത്തലുകള്‍, മരിച്ചവരെ ഒഴിവാക്കല്‍, താമസസ്ഥലം മാറ്റല്‍ തുടങ്ങിയവയ്ക്കുള്ള അവസരം ശനിയാഴ്ച അവസാനിച്ചു.നേരത്തേ ജനുവരി ഒന്നിന് 18 വയസ്സാകുന്നവരുടെ അപേക്ഷയാണു പരിഗണിച്ചത്. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇളവനുവദിച്ചത്.

    Read More »
  • India

    തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ രാജിവെച്ചു; ലോക്സഭയിലേക്ക് മത്സരിച്ചേക്കും

    ഹൈദരാബാദ്: തെലങ്കാന ഗവര്‍ണറും പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറുടെ ചുമതലയും വഹിക്കുന്ന തമിഴിസൈ സൗന്ദര്‍രാജന്‍ സ്ഥാനം രാജിവെച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ഇവര്‍ മത്സരിച്ചേക്കും. തമിഴിസൈ സൗന്ദര്‍രാജന്‍ തന്റെ രാജിക്കത്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കൈമാറി. ഗവര്‍ണറാകുന്നതിന് മുമ്പ് തമിഴ്നാട് ബിജെപി അധ്യക്ഷയായിരുന്ന തമിഴിസൈ 2019-ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ഡിഎംകെ നേതാവ് കനിമൊഴിയോട് തൂത്തുകുടിയില്‍ വന്‍ തോല്‍വിയാണ് ഇവര്‍ ഏറ്റുവാങ്ങിയത്. ഇത്തവണ തമിഴിസൈ ഏത് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന് വ്യക്തമല്ല. 2019 സെപ്റ്റംബറിലാണ് ഇവരെ തെലങ്കാന ഗവര്‍ണറായി നിയമിച്ചത്. കിരണ്‍ ബേദിയെ നീക്കിയതിന് പിന്നാലെ പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറുടെ ചുമതലയും നല്‍കിയിരുന്നു.

    Read More »
  • Kerala

    കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട്; എന്താണ് ഇ.ഡി ചെയ്യുന്നതെന്ന് ഹൈക്കോടതി

    കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ അന്വേഷണം നീണ്ടു പോകുന്നതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതി വിമര്‍ശനം. ഈ കേസില്‍ എന്താണ് ഇ.ഡി ചെയ്യുന്നതെന്നും അന്വേഷണം ഇഴയാന്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അലി സാബ്രി എന്ന നിക്ഷേപകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. അലി സാബ്രിയുെട കേസുമായി ബന്ധപ്പെട്ട് ഇ.ഡി വിചാരണക്കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. നേരത്തെ, അലി സാബ്രിയുടെ ഹര്‍ജി തള്ളണമെന്നും ബാങ്കുമായി ബന്ധപ്പെട്ട് ഇയാള്‍ നടത്തിയ ക്രമക്കേടുകള്‍ക്ക് തെളിവുണ്ടെന്നും ഇ.ഡി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. കേസ് പരിഗണിച്ചപ്പോള്‍ ഇക്കാര്യം കോടതി ആരാഞ്ഞു. ഇതിനിടെയാണ് കരുവന്നൂരുമായി ബന്ധപ്പെട്ട് അന്വേഷണം നീളുന്നതില്‍ കോടതി അനിഷ്ടം രേഖപ്പെടുത്തിയത്. നേരത്തെ കേസ് പരിഗണിച്ചപ്പോഴും കോടതി ഈ നിരീക്ഷണം നടത്തിയിരുന്നു. കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കരുവന്നൂരുമായി ബന്ധപ്പെട്ട് ലഭിച്ച മൊഴികളില്‍ നിന്ന് ചില രാഷ്ട്രീയ നേതാക്കളുടെ പങ്ക്…

    Read More »
  • Kerala

    കോണ്‍ഗ്രസ് കുടുംബത്തിലുള്ള സ്നേഹവും ആദരവും പരിഗണനയും മറ്റൊരു പാർട്ടിയിലും ലഭിക്കില്ല: ചെറിയാൻ ഫിലിപ്പ്

    തിരുവനന്തപുരം: കോണ്‍ഗ്രസ് കുടുംബത്തിലുള്ള സ്നേഹവും ആദരവും പരിഗണനയുമൊന്നും മറ്റൊരു പാർട്ടിയിലും ലഭിക്കില്ലെന്നും  പത്മജ വേണുഗോപാലിനും അനില്‍ ആന്‍റണിക്കും തന്നെ പോലെ കോണ്‍ഗ്രസിലേക്ക് മടങ്ങിവരേണ്ടിവരുമെന്നും ചെറിയാന്‍ ഫിലിപ്പ്. ബി.ജെ.പിയില്‍ ചേർന്ന മോഹൻ ശങ്കർ എന്ന കേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ആർ.ശങ്കറിന്‍റെ മകനുണ്ടായ തിക്താനുഭവം കരുണാകരന്‍റേയും ആന്‍റണിയുടെയും മക്കള്‍ക്കും ഉണ്ടാകും. ബിജെപിയിലേക്ക് വരുന്നവരുടെ കൂടെ നിഴല്‍ പോലുമില്ലെന്ന് മുതിർന്ന നേതാവ് സി.കെ. പത്മനാഭൻ പരിഹസിച്ചത് അവരുടെ പൊതുവികാരമാണ്. കോണ്‍ഗ്രസ് കുടുംബത്തിലുള്ള സ്നേഹവും ആദരവും പരിഗണനയും മറ്റൊരു പാർട്ടിയിലും ലഭിക്കില്ല. താല്ക്കാലികമായി സ്ഥാനമാനങ്ങള്‍ നല്‍കുമെങ്കിലും രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടും. കുറേ നാള്‍ പ്രദർശന വസ്തുവായി കൊണ്ടു നടന്ന ശേഷം രാഷ്ട്രീയ ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയും.വികാരവിക്ഷോഭത്തില്‍ കോണ്‍ഗ്രസ് വിട്ട തനിക്ക് രാഷ്ട്രീയ ജീവിതം തന്നെ ഹോമിക്കേണ്ടി വന്നു. തിരിച്ചു വന്നപ്പോള്‍ കോണ്‍ഗ്രസിന്‍റെ എല്ലാ തലങ്ങളില്‍ നിന്നും ലഭിക്കുന്ന സ്നേഹവും വിശ്വാസവും പിന്തുണയും അത്ഭുതകരമാണ്. പഴയ ത്യാഗവും അദ്ധ്വാനവും പാരമ്ബര്യവും കോണ്‍ഗ്രസില്‍ ഇപ്പോഴും തന്‍റെ മൂലധനമായി കണക്കാക്കുന്നു.…

    Read More »
Back to top button
error: