LIFELife Style

”കല്യാണത്തിന് ശേഷം ചാവി കൊടുത്ത് വിട്ടത് പോലെയായിരുന്നു; മൂന്നാമത്തെ കണ്മണി 38 ാം വയസില്‍”

വിവാഹിതയായതോട് കൂടിയാണ് നടി ദിവ്യ ഉണ്ണി സിനിമ ഉപേക്ഷിക്കുന്നത്. ചെറിയ പ്രായത്തിലെ സിനിമയിലേക്ക് എത്തി പിന്നീട് നായികയായി മാറിയ ദിവ്യ ഒരു കാലത്ത് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായിരുന്നു. ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി തുടരുകയാണ്.

ഇതിനിടെ തന്റെ വിശേഷങ്ങളും കുടുംബത്തെ കുറിച്ചുമൊക്കെ അഭിമുഖത്തിലൂടെ പറയുകയാണ് നടിയിപ്പോള്‍. മുപ്പത് വയസിന് മുന്‍പ് രണ്ട് മക്കള്‍ക്ക് ജന്മം കൊടുത്തതും നാല്‍പതിനോട് അടുത്ത് ഇളയമകള്‍ ജനിച്ചതിനെ പറ്റിയുമൊക്കെ നടി തുറന്ന് സംസാരിച്ചിരിക്കുകയാണ്.

Signature-ad

സത്യത്തില്‍, കല്യാണത്തിനു ശേഷം ചാവി കൊടുത്ത പാവയെ പോലെ ഞാനിങ്ങനെ ഓടി കൊണ്ടിരിക്കുകയായിരുന്നു എന്നാണ് ദിവ്യ ഉണ്ണി തന്റെ ജീവിതത്തെ പറ്റി പറയുന്നത്. അമേരിക്കയില്‍ ശ്രീപദം പെര്‍ഫോമിങ് ആര്‍ട്ട്സ് ആന്‍ഡ് കള്‍ച്ചര്‍ എഡ്യുക്കേഷന്‍ എന്ന ഡാന്‍സ് സ്റ്റുഡിയോ തുടങ്ങി. അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് ചെയ്തത്. കുറെ വര്‍ഷങ്ങള്‍ അതിന്റെ തിരക്കുകളിലായിരുന്നു. ഇപ്പോള്‍ ശ്രീപാദത്തിന് 20 വയസ്സായി. അതിനിടയില്‍ എനിക്കു മൂന്നു മക്കളുണ്ടായെന്നും നടി പറയുന്നു.

എന്റെ ഇരുപതുകളുടെ അവസാനത്തിലാണ് അര്‍ജുനും മീനാക്ഷിയും ജനിക്കുന്നത്. പിന്നീട് 38 -ാം വയസ്സിലാണ് ഇളയമകള്‍ ഐശ്വര്യ ഉണ്ടാകുന്നത്. മൂന്നാമത്തെ പ്രസവത്തിന് ശേഷം തിരികെ നൃത്തത്തിലേക്ക് സജീവമായി വരുന്നത് ഇരുപതുകളിലേത് പോലെ അത്ര എളുപ്പമായിരുന്നില്ല. കൂടുതല്‍ പ്രയത്നിക്കേണ്ടതായി വന്നിരുന്നു.

പിന്നെ എല്ലാ കാര്യങ്ങള്‍ക്കും മാതാപിതാക്കള്‍ കൂടെയുള്ളതാണ് എന്റെ ഏറ്റവും വലിയ കരുത്ത്. അതുകൊണ്ടാണ്, ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാനും മുന്നോട്ടു പോകാനും സാധിച്ചതെന്ന് ദിവ്യ പറയുന്നു. ജീവിതത്തിലെ ഇന്റന്‍സ് ആയ ചില നിമിഷങ്ങളില്‍, സിംപിളായി വലിയ കാര്യങ്ങള്‍ അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. എന്തു വേണമെങ്കിലും നീ തീരുമാനിച്ചോ, എന്തിനും ഒപ്പമുണ്ടെന്നാണ് പറഞ്ഞത്. ഇക്കാര്യം സിംപിളാണ്. പക്ഷേ, വലിയ വാക്കുകളാണ് അത്. അതുകൊണ്ട് ഞാന്‍ എടുത്ത ചില തീരുമാനങ്ങളുണ്ട്. അതാണ് എന്നെ മുന്നോട്ടു കൊണ്ടു പോയത്.

അവര്‍ ഒരിക്കലും ഒന്നും ലൈറ്റായിട്ട് എടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഡാന്‍സോ സിനിമയോ ഒരാള്‍ക്ക് കൊടുത്ത വാക്കാണെങ്കിലും അങ്ങനെയാണ്. എന്നാല്‍ ഇതൊക്കെ എനിക്ക് ഇപ്പോഴാണ് മനസ്സിലാകുന്നതെന്നാണ് നടി പറയുന്നത്. അമ്മ എന്ന നിലയിലുള്ള തന്നെ കുറിച്ചും നടി സംസാരിച്ചു. സമൂഹത്തിലെ മാറ്റങ്ങളെക്കുറിച്ചൊക്കെ തനിക്കും ബോധ്യമുണ്ട്. ചിലതൊക്കെ അസ്വസ്ഥമാക്കാറുമുണ്ട്. നമ്മള്‍ മാധ്യമങ്ങളില്‍ കാണുന്ന ജീവിതമല്ല സത്യം എന്നുള്ളത് മക്കളെ മനസ്സിലാക്കി കൊടുക്കുക എന്നത് തന്നെ വലിയ ഉത്തരവാദിത്തമാണ്.

പണ്ടത്തെ പേരന്റ്സ് അങ്ങനെയായിരുന്നില്ല. ഇപ്പോഴത്തെ കുട്ടികള്‍ കാണുന്നത് എല്ലാം റീലുകളാണ്. അതില്‍ കാണുന്നതെല്ലാം റിയല്‍ അല്ലെന്ന് അവര്‍ക്ക് പറഞ്ഞു കൊടുക്കേണ്ടി വരികയാണ്. അതുപോലെ സ്ത്രീകള്‍ ശക്തരായി നില്‍ക്കേണ്ടതിനെ പറ്റിയും നടി പറഞ്ഞിരിക്കുകയാണ്.

‘സ്ത്രീകള്‍ ശക്തരായി തന്നെ നില്‍ക്കണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ, ശക്തയാകാന്‍ വഴക്കാളി ആകണമെന്നുള്ള ചിന്ത വരരുത്. പറയാനുള്ളത് തുറന്നു പറയണം. നമുക്ക് യോജിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ വിയോജിക്കുന്നെന്ന് തന്നെ പറയണം. പക്ഷേ, അത് ബഹളമുണ്ടാക്കി പറഞ്ഞാലേ ആളുകള്‍ കേള്‍ക്കൂ എന്നല്ല. അവര്‍ കേട്ടില്ലെങ്കില്‍ വേണ്ട. അത് നമ്മെ ബാധിക്കാത്ത തലത്തിലേക്ക് ഉയരണം. നമ്മുടെ മനസ്സിനാണ് ആ ശക്തി കൊടുക്കേണ്ടതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും ദിവ്യ ഉണ്ണി പറയുന്നു.

ഇനി സിനിമയിലേക്ക് വരാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഒന്നും പറയാറായിട്ടില്ലെന്നാണ് ദിവ്യ പറയുന്നത്. തല്‍കാലം നൃത്തപരിപാടികള്‍ മാത്രം ചെയ്യാമെന്നാണ് വിചാരിക്കുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: