KeralaNEWS

ബി.ജെ.പി പ്രകടനപത്രിക സമിതിയില്‍ അംഗമായി അനില്‍ ആന്റണി; കേരളത്തില്‍ നിന്ന് ഒരാള്‍ മാത്രം

ന്യൂഡല്‍ഹി: പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണി ബി.ജെ.പിയുടെ പ്രകടനപത്രിക സമിതിയില്‍. കേരളത്തില്‍ നിന്നുള്ള ഏക അംഗമാണ് അനില്‍ ആന്റണി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയാണ് പേരുകള്‍ പ്രഖ്യാപിച്ചത്.

രാജ്നാഥ് സിങ്ങാണ് 27 അംഗ സമിതിയുടെ അധ്യക്ഷന്‍. കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പിയൂഷ് ഗോയല്‍, നിര്‍മലാ സീതാരാമന്‍, അര്‍ജുന്‍ മുണ്ടെ എന്നിവരും സമിതിയിലെ അംഗങ്ങളാണ്. കൂടാതെ, മധ്യപ്രദേശ്, അസം, ഛത്തീസ്ഗഢ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമിതിയിലുണ്ട്. തിരുവനന്തപുരത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറും സമിതിയില്‍ അംഗമാണ്. കര്‍ണാടകയില്‍ നിന്നുള്ള അംഗമാണ് രാജീവ്.

Signature-ad

2023 ഏപ്രില്‍ ആറിനായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണി ബി.ജെ.പി.യില്‍ ചേരുന്നത്. എ.ഐ.സി.സി.യുടെ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ ദേശീയ കോ-ഓര്‍ഡിനേറ്ററായിരുന്ന അനില്‍, അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്നാണ് കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചത്.

Back to top button
error: