കോട്ടയം: കഴിഞ്ഞ ഡിസംബറില്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചെന്ന് കാട്ടി 2017ല്‍ മരിച്ച വയോധികന് മോട്ടര്‍ വാഹന വകുപ്പിന്റെ നോട്ടിസ്. വൈക്കം ഉദയനാപുരം രാമനിലയത്തില്‍ സുകുമാരന്‍ നായരുടെ പേരിലാണ് എംവിഡി നോട്ടിസ് അയച്ചക്. ഇദ്ദേഹം 2017 ഓ?ഗസ്റ്റിലാണ് മരിക്കുന്നത്. മരിക്കുമ്പോള്‍ 87-ാം വയസുണ്ടായിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ ഹെല്‍മെറ്റില്ലാതെ തൊടുപുഴ വെങ്ങല്ലൂര്‍ വഴി രാത്രി 12.30ന് സുകുമാരന്‍ നായര്‍ ഇരുചക്ര വാഹനം ഓടിച്ചെന്നും 500 രൂപ പിഴ അടയ്ക്കണമെന്നും കാട്ടി ദൃശ്യമടക്കമാണ് നോട്ടീസെത്തിയത്. വാഹന നമ്പറും നോട്ടീസിലുണ്ട്.
അതേസമയം, ഒരു സൈക്കിള്‍ മാത്രമാണ് സുകുമാരനുണ്ടായിരുന്നതെന്നും മറ്റ് വാഹനങ്ങളൊന്നും ഓടിക്കാനറിയില്ലായിരുന്നുവെന്നും മകന്‍ ശശികുമാര്‍ പറഞ്ഞു. നോട്ടീസ് എത്തിയതിനെ തുടര്‍ന്ന് വൈക്കം ആര്‍ടി ഓഫീസുമായി ബന്ധപ്പെട്ടു. തൊടുപുഴ മോട്ടര്‍ വാഹന വകുപ്പിനെ സമീപിക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് പരാതി ഇമെയില്‍ ചെയ്‌തെന്നും മകന്‍ അറിയിച്ചു.