KeralaNEWS

കുമളിയിൽ ഓടുന്ന ബൈക്കിന് തീപിടിച്ച്‌ ബസ് ഡ്രൈവര്‍ വെന്തുമരിച്ചു

കുമളി :ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ച്‌ ബസ് ഡ്രൈവർ വെന്തുമരിച്ചു. അണക്കര കളങ്ങരയില്‍ എബ്രഹാം (തങ്കച്ചൻ, 50) ആണ് മരിച്ചത്.

തീ പിടിച്ചതോടെ ബൈക്ക് ഉപേക്ഷിച്ച്‌ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എബ്രഹാമിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്.

Signature-ad

സ്വകാര്യ ബസ് ഡ്രൈവറായ എബ്രഹാം രാവിലെ ബൈക്കില്‍ ബസ് സ്റ്റാൻഡിലേക്ക് പോകുമ്ബോഴായിരുന്നു അപകടം. അണക്കര ഏഴാംമൈലിലെ ഇറക്കത്തില്‍വെച്ച്‌ ബൈക്കിന് തീ പിടിക്കുകയായിരുന്നു. ബൈക്കില്‍നിന്ന് ഇയാളുടെ വസ്ത്രത്തിലേക്ക് തീ വേഗത്തില്‍ പടർന്നുകയറുകയായിരുന്നു.

ആളൊഴിഞ്ഞ സ്ഥലമായതിനാല്‍ അല്‍പം വൈകിയാണ് സമീപവാസികള്‍ പോലും അപകടവിവരം അറിഞ്ഞത്. കുമളി പോലിസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Back to top button
error: