IndiaNEWS

ദേശീയ പാര്‍ട്ടികള്‍ക്കെല്ലാം ചേർന്ന് 3,077 കോടി; ബിജെപിക്കു മാത്രം 2,361 കോടി രൂപ 

ഡല്‍ഹി: രാജ്യത്തെ ആറ് ദേശീയ പാർട്ടികളുടെ 2022-23 സാമ്പത്തിക വർഷത്തെ വരുമാനം 3,077 കോടിരൂപയാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ).

ഇതില്‍ 2,361 കോടി രൂപയും ഭരണകക്ഷിയായ ബിജെപിക്കു ലഭിച്ചതാണ്. മൊത്തം തുകയുടെ 76.73 ശതമാനമാണിത്. കോണ്‍ഗ്രസിന് 452.375 കോടി രൂപ കിട്ടി, മൊത്തം തുകയുടെ 14.70 ശതമാനം.

ബിജെപിക്കു തെരഞ്ഞെടുപ്പുബോണ്ടില്‍നിന്ന് 1294.15 കോടി ലഭിച്ചു.കോണ്‍ഗ്രസ് 171.02 കോടിയും ആം ആദ്മി പാർട്ടിക്കു 45.45 കോടിയും തെരഞ്ഞെടുപ്പ് ബോണ്ടുവഴി ലഭിച്ചുവെന്നും വിവരാവകാശ പ്രകാരം ലഭിച്ച രേഖയെ അടിസ്ഥാനമാക്കി എഡിആർ വ്യക്തമാക്കി.

Back to top button
error: