IndiaNEWS

മദ്യം  നല്‍കിയ ശേഷം കൂട്ടബലാത്സംഗം; പതിനാറും പതിനാലും വയസുള്ള പെണ്‍കുട്ടികളെ  മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ

ലക്നൗ: പതിനാറും പതിനാലും വയസുള്ള പെണ്‍കുട്ടികളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശിലെ കാണ്‍പൂർ ജില്ലയില്‍ കോട്വാലിയിലാണ് സംഭവം.

പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായിരുന്നു. പ്രദേശത്തെ ഒരു കരാറുകാരന്റെ മകനും അനന്തിരവനും ചേർന്ന് നിർബന്ധിച്ച്‌ മദ്യം കുടിപ്പിച്ച ശേഷം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തെന്നാണ് ആരോപണം.

ഇന്നലെ രാത്രിയാണ് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ക്ക് ക്രൂരമർദ്ദനമേറ്റിരുന്നു. ലൈംഗികാതിക്രമത്തിന് ഇരകളായതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ഇന്നലെ വൈകിട്ട് പാടത്തേക്ക് പോയതാണ് പെണ്‍കുട്ടികളെന്ന് കുടുംബങ്ങള്‍ പറയുന്നു. ഏറെ വൈകിയിട്ടും തിരികെ വരാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Signature-ad

പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ച പ്രതികള്‍ ശേഷം വീഡിയോ പകർത്തുകയും മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നെന്നും  വീട്ടുകാർ ആരോപിച്ചു

Back to top button
error: