തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പാളയം സെന്റ് ജോസഫ് പള്ളിയില്‍ ആറ്റുകാലമ്മയെ കുറിച്ചുള്ള ഗാനം പ്രശസ്ത പിന്നണി ഗായകനായ പട്ടം സനിത്ത് ആലപിച്ചു.
മതസൗഹാർദ്ദത്തിന് ഉത്തമമാതൃകയായി മാറിയ പാളയം പള്ളിയില്‍ പൊങ്കാലയോടനുബദ്ധിച്ച് അന്നേദിവസം നടത്താനിരുന്ന കുർബാനയും വൈകിട്ടത്തേക്ക് മാറ്റിവെച്ചിരുന്നു.
വർഷങ്ങളായി പൊങ്കാലയർപ്പിക്കാനെത്തുന്ന ഭക്തർക്കായി സംഭാരവും, ശുദ്ധജലവും, വിശ്രമിക്കാനായി പള്ളിയും തുറന്ന് കൊടുത്തിരുന്നു.ഇത്തവണയും സംഭാര വിതരണം ഉൾപ്പടെ നടത്തി.
ചടങ്ങുകൾക്ക് ഇടവകവികാരി റവ. ഫാദർ വില്‍ഫ്രണ്ട് മുഖ്യകാർമികത്വം വഹിച്ചു. ഫാദർ മനീഷ് പീറ്റർ, സെക്രട്ടറി ഇക്നേഷ്യസ്, കൗണ്‍സിലർ മേരി പുഷ്പം തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തൂ.